സമീർ ഗൾഫിലേക്ക് തിരിച്ചു പോകുന്ന ദിവസം, എയർപോർട്ടിൽ വെച്ച്, വേർപാടിൻറെ ദുഖം സഹിക്കവയ്യാതെ ഞാൻ ആ ജനക്കൂട്ടത്തിനിടിയിൽ നിന്നുതഞ്ഞെ നിയന്ത്രണം വിട്ടു കരഞ്ഞുപോയി, എൻ്റെ കരച്ചിൽ കണ്ടു സഹിക്കാനിറ്റോ അതോ എൻ്റെ ചുറ്റിലും നിക്കുന്ന അങ്ങേരുടെ വീട്ടുകാരെ ബോധ്യപ്പെടുത്താനോ (എനിക്ക് ഇപ്പോഴും ഉറപ്പില്ല) സമീർ എഞെ തൻ്റെ ശരീരത്തോട് ചേർത്ത് നിർത്തി ആശ്വസിപ്പിച്ചു! വിവാഹം കഴിഞ്ഞതിൽ പിന്നെ അന്നാണ് ആദ്യമായും അവസാനമായും സമീർ എഞെ കെട്ടിപ്പിടിച്ചതു!
വീണ്ടും കാത്തിരിപ്പിൻറെ നാളുകൾ,,,,Emoji
ഗൾഫിലേക്ക് മടങ്ങിപ്പോയതിൽ പിഞെ, എല്ലാ ദിവസവും സമീർ എഞെ ഫോൺ ചെയ്യും, പക്ഷെ ആ കാലഘട്ടത്തിൽ സമീറിൻറെ ഫോൺ കോളുകൾ മാത്രം പ്രതീക്ഷിച്ചു ജീവിച്ചിരുന്ന എനിക്ക് ആകെ കിട്ടിയിരുന്നത് പത്തോ പതിനഞ്ചോ മിനിട്ടു മാത്രം ദൈർഗ്യമുള്ള സമീറിൻറെ വോയിസ് കോളുകൾ മാത്രമായിരുന്നു!! ആ ചെറിയ നിമിഷത്തെ സ്വകാര്യ സല്ലാപത്തിലും, സമീറിന് കൂടുതലും പറയാൻ ഉണ്ടായിരുന്നത് സലീമിക്കയെ പറ്റി ആയിരുന്നു, അദ്ദേഹത്തിൻ്റെ സ്വഭാവ ഗുണങ്ങളെ പറ്റിയും, ആ അറബി നാട്ടിൽ അങ്ങേര്ക്കുള്ള പിടിപാടിനെ പറ്റിയും സമീർ എന്നും വാതോരാതെ സംസാരിച്ചിരുന്നു!!
ഞങ്ങളുടെ സംസാരത്തിനടയിൽ എനിക്ക് ആകെ താല്പര്യം തോന്നിയ വിഷയം, സമീർ എനിക്കുള്ള വിസ തയ്യാറാകുന്നതിനെ കുറിച്ച് പറയുമ്പോൾ ആയിരുന്നു, പക്ഷെ ആ വിഷയത്തിലും സലീമിക്ക എന്ന പേര് നിറഞ്ഞു നിന്നിരുന്നു!
“എടി ആമി, സലീമിക്ക വളരെ തിരക്കുള്ള മനുഷ്യനാ, എന്നിട്ടും നിൻറെ വിസയുടെ കാര്യത്തിന് വേണ്ടി അങ്ങേരാണ് ഇല്ലാത്ത സമയം ഇണ്ടാക്കി ഓടി നടക്കുന്നത്, പിഞ്ഞേ,, നിൻറ്റെ വിസ പ്രോസസ്സ് ചെയ്യാൻ കുറച്ചു ഡോക്യൂമെന്റസ് ഇഷ്യൂസ് ഉണ്ട്, പക്ഷെ പുള്ളിക്ക് ഇവിടെ അല്പ്പം പിടിപാട് ഉള്ളത് കൊണ്ട് അതെല്ലാം വലിയ തുന്തരവില്ലാതെ പുള്ളി ഡീൽ ചെയ്തോളും!!
എനിക്കെന്തോ, അയാൾ എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്തു തരുന്നതിൽ താല്പര്യമില്ലായിരുന്നു, പക്ഷെ ഞാൻ എന്തെങ്കിലും പറഞ്ഞു സമീറിനെ ദേഷ്യം പിടിപ്പിക്കണ്ട എന്ന് കരുതി ഒന്നും മിണ്ടാൻ പോയില്ല.
സമീറിൽ നിന്നും, വിസയുടെ കാര്യങ്ങൾ തകൃതിയായി നടക്കുന്നു എന്നറിയുമ്പോൾ എനിക്ക് ഒരുപാടു സന്തോഷം തോന്നേണ്ടതാണ്, പക്ഷെ എനിക്കതിനു കഴിഞ്ഞില്ല! കാരണം ആ കാലയളവിൽ സലീമിക്ക എന്ന പേര് ഒരു കരടായി എൻ്റെ മനസ്സിൽ രൂപപ്പെട്ടിരുന്നു! അതിനു തക്കതായ കാരണവും ഉണ്ട് !!