പിഞ്ഞീട് കാത്തിരിപ്പിൻറെ നാളുകളായിരുന്നു, ഓരോ ദിവസത്തിനും ഓരോ വർഷത്തിൻറെ ദൈർഗ്യം തോന്നിക്കുന്ന ദിനങ്ങൾ, ആ കാലമത്രയും ഞാനൊരു സ്വപ്നലോകത്തായിരുന്നു, വിവാഹ ശേഷം സമീറുമൊത്തുള്ള ജീവിതത്തെ കുറിച്ചു മാത്രം സ്വപ്നം കണ്ടു പാറിപ്പറന്നു നടക്കുന്ന ഒരു സ്വപ്ന ജീവിയായി മാറിക്കഴിഞ്ഞിരുന്നു, ഒരുപാടു മോഹങ്ങളും, പ്രതീക്ഷകളും മനസ്സിൽ നെയ്തു കുട്ടി!!
അങ്ങനെ ആ ദിവസം വന്നെത്തി, വാക്കു പറഞ്ഞത് പോലെ തന്നെ കല്യാണത്തിന് 4 ദിവസം മുന്നേ സമീർ നാട്ടിൽ എത്തി, പക്ഷെ എല്ലാവരെയും സങ്കോചത്തിൽ ആകുന്ന ഒരു വിഷയവുമായാണ് സമീർ വന്നത്, അത് മറ്റൊന്നുമല്ല, സമീറിന് എന്തോ ചില കാരണങ്ങളാൽ 30 ദിവസത്തിന് പകരം 14 ദിവസത്തെ ലീവ് മാത്രമേ കിട്ടിയിരുന്നുള്ളൂ, വിവരം അരിഞ്ഞതും എൻ്റെ കുടുംബത്തിൽ അത് വലിയ ചർച്ച വിഷയമായി, പക്ഷെ ഗൾഫിലെ ചട്ടവട്ടങ്ങൾ അറിയാവുന്ന എൻ്റെ ഉപ്പ എല്ലാവരെയും പറഞ്ഞു മനസ്സിലാക്കി ആ വിഷയത്തെ സാധൂകരിച്ചു, പോരാത്തതിന് 3 മാസത്തിനകം എന്നെ ഗൾഫിലേക്ക് സ്ഥിരമായി കൊണ്ടുപോകും എന്ന് സമീറിൻറെ വീട്ടുകാർ ഒരിക്കൽ കൂടി ഓർമപ്പെടുത്തിയപ്പോൾ ഞാൻ അടക്കമുള്ള എൻ്റെ വീട്ടുകാരുടെ പരിഭ്രാന്തി അതോടെ നിന്നു് !!
അങ്ങനെ വന്നതിൻറെ പിറ്റേ ദിവസം തന്നെ സമീർ എഞ്ഞെ ഫോണിൽ വിളിച്ചു നമുക്ക് നാളെ ഒന്ന് പുറത്തു കറങ്ങാൻ പോയാലോ എന്ന് ചോദിച്ചു (എനിക്ക് പൂർണ സമ്മതം) പക്ഷെ ഞാൻ ഈ കാര്യം വീട്ടിൽ അവതരിപ്പിച്ചതും ഉമ്മ എതിർത്തു “ഇനി കുറച്ചു ദിവസമല്ലേ കല്യാണത്തിന് ഉള്ളൂ ,, നിക്കാഹിനു മുമ്പ് അങ്ങനെയൊന്നും വേണ്ട , വെറുതെ നാട്ടുകാരെ കൊണ്ട് അതുമിതും പറയിക്കാൻ” ഉമ്മയുടെ പ്രതികരണം അറിഞ്ഞതും എൻ്റെ മനസ്സ് പിടഞ്ഞു (ഞാൻ ഒരുപാടു കൊതിച്ചുപോയിരുന്നു സമീറിനെ ഒന്ന് നേരിൽ കാണാൻ).
ഈ വിവരം അപ്പോൾ തന്നെ ഞാൻ ഫോണിൽ വിളിച്ചു സമീറിനെ അറിയിച്ചു, പക്ഷെ സമീർ വളരെ എളുപ്പത്തിൽ തന്നെ അതിനൊരു പോംവഴി കണ്ടെത്തി, നമുക്ക് മുംതാസിനെയും ഒപ്പം കൂട്ടാം, അപ്പൊ കുഴപ്പമില്ലല്ലോ ?
എനിക്കറിയില്ല!! എന്തായാലും,, ഒന്നൂടെ ഉമ്മയോട് ചോദിച്ചു നോകാം എന്ന് ഞാനും പറഞ്ഞു!!