ഈ ഒരു കൊലപാതകത്തിന്റെ വിവരം കൂടിയറിഞ്ഞപ്പോൾ നാട്ടുകാർക്ക് ഇടയിലും നല്ല രീതിയിൽ ഭീതി പടർന്നു. നാട്ടിൽ പലയിടങ്ങളിലും കേസ് സിബിഐക്ക് കൈമാറണം എന്ന് പറഞ്ഞ് പ്രതിഷേധങ്ങൾ പുറപ്പെടുകയാണ്. ഞാൻ സ്റ്റേഷനിൽ ചെന്ന് എനിക്കായി നൽകിയ കസേരയിൽ ഇരുന്നു. അമ്മയുടെ ആദ്യത്തെ ഒരു കോൾ എടുത്തില്ലെങ്കിലും രണ്ടാമത് വീണ്ടും വിളിച്ചപ്പോൾ ഞാൻ കോൾ എടുത്തു ഫോൺ ചെവിയോട് ചേർത്തു. അമ്മ ഞാൻ ഡ്യൂട്ടി ടൈമിൽ ആണ് വൈകിട്ട് വിളിച്ചാൽ മതിയോ. ഞാൻ ചോദിച്ചു. അമ്മ വാർത്തയിൽ കണ്ടു, മോനെ സൂക്ഷിക്കണം. ഞാൻ സൂക്ഷിച്ചുകൊള്ളാം എന്ന് മറുപടി പറഞ്ഞു. അമ്മ വീണ്ടും തുടർന്നു, അനുപമയുടെ വീട്ടുകാരും വിളിച്ചിരുന്നു നിനക്ക് ഫോൺ എടുക്കുവാൻ പോലും സമയമില്ലാത്തതുകൊണ്ട് അവർക്ക് ഈ കല്യാണം മുന്നോട്ടു കൊണ്ടുപോകാൻ താല്പര്യമില്ലെന്നാണ് പറഞ്ഞത്,
ഇപ്പോൾതന്നെ അവളുടെ ഫോൺ എടുക്കുവാൻ പോലും സമയമില്ലാത്ത ഒരാൾ കല്യാണം കഴിഞ്ഞ് എങ്ങനെ അവളുടെ കൂടെ ജീവിക്കും എന്ന് അവരു ചോദിച്ചു. അമ്മ അത് പറയുമ്പോൾ ശബ്ദം ഇടറുന്നത് ഞാൻ അറിഞ്ഞു. അമ്മയ്ക്ക് എന്റെ തിരക്ക് അറിയാമല്ലോ അതിന്റെ ഇടയിൽ ചിലപ്പോൾ കോൾ വിളിക്കുമ്പോൾ ഒന്നും എടുക്കാൻ പറ്റിയെന്ന് വരില്ല. ഈ കല്യാണം പോയാൽ നമുക്ക് വേറെ ഒരെണ്ണം നോക്കാം, അമ്മ അതൊന്നും ഓർത്ത് ടെൻഷൻ അടിക്കേണ്ട. നീ ബാക്കിയുള്ളവരുടെ കാര്യങ്ങൾക്കുവേണ്ടി ഓടിയോടി അവസാനം ഒറ്റയ്ക്കായി പോകുമോ എന്നാണ് അമ്മയുടെ പേടി,
ഞാൻ മരിച്ചു അങ്ങ് ചെല്ലുമ്പോൾ അങ്ങേര് എന്നോട് ചോദിക്കുവേലെ നീ നമ്മുടെ മോന്റെ കല്യാണം പോലും നടത്തിയില്ലല്ലോ എന്ന്. അമ്മേ നല്ല ഒരു കുട്ടിയെ കണ്ടുപിടിച്ച് ഞാൻ തന്നെ അമ്മയുടെ അടുത്ത് കൊണ്ടുവന്നോളാം, അമ്മ ആദ്യം ഫോൺ വെക്ക് ഞാൻ വൈകിട്ട് വിളിക്കാം. അതും പറഞ്ഞ് ഞാൻ ഫോൺ വെച്ചു. സാർ രണ്ടാമത്തെ വിക്ടിമിന്റെ ഫോറൻസിക് റിപ്പോർട്ട് വന്നിട്ടുണ്ട്, ഇപ്പോൾ പറയണമോ അല്ലേൽ പിന്നെ മതിയോ. മിത്ര അത് ചോദിച്ചപ്പോൾ അവളോട് അകത്തേക്ക് വരുവാൻ ഞാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. അവൾ വന്ന് എനിക്ക് എതിരായി കസേരയിൽ ഉപവിഷ്ടയായി. കയ്യിൽ ഇരുന്ന ഡോക്കുമെന്റ് മേശപ്പുറത്ത് തുറന്നു വച്ച് അവൾ സംസാരിക്കാൻ തുടങ്ങി, മരണം നടന്നത് കഴുത്തു ഒടിഞ്ഞു ട്രെക്കിയ പൊട്ടിയാണ് , സമയം രാവിലെ 9:30 ആണ് കാണിച്ചിരിക്കുന്നത്. വിക്ടിം റേപ്പ് ചെയ്യപെട്ടിട്ടുണ്ട്, ആ ബീജം വിക്ടിമിന്റെ അച്ഛനുമായി മാച്ച് ആയി. സാർ, പിന്നെ പ്രിലിമിനറിയിൽ പറഞ്ഞതു പോലെ ഹൈഡ്രജൻ പെരോക്സൈഡും, വന്ന്യ മൃഗങ്ങളുടെ കോശങ്ങളും,