സോഡിയം ഹൈപ്പോക്ളോറൈറ്റും ബോഡിയിൽ നിന്നും കിട്ടി. ബൈറ്റ് മാർക് സ്ലോത്ത് ബിയറുമായി മാച്ച് ആവുന്നുണ്ടെങ്കിലും ബൈറ്റ് ഫോഴ്സ് മാച്ച് ആവുന്നില്ല. അവൾ പറയുന്നതിന് ഇടയിൽ തന്നെ എന്റെ ഫോണിൽ ഒരു പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും കോൾ വന്നു ഞാൻ അത് കട്ട് ചെയ്തു, മിത്രയോട് തുടരാൻ ആവശ്യപ്പെട്ടു. സ്ലോത്ത് ബിയറിന്റെ ബൈറ്റ് ഫോഴ്സ് 522 ന്യൂട്ടൻ ആണ്. പക്ഷെ വിക്ടിമിന്റെ കഴുത്തിൽ ഏറ്റ കടി 700 ന്യൂട്ടനു മുകളിലാണ്.
ജോ മാർക്ക് മാച്ച് ആയതല്ലേ പിന്നെയെങ്ങനെയാണ് ബൈറ്റ് ഫോഴ്സ് മാച്ച് ആവാതെ ഇരിക്കുന്നത്, ഞാൻ തിരക്കി. സാർ, ബൈറ്റ് മാർക്ക് കണ്ട സ്ഥലത്ത് നിന്നും ഫോർമാലിൻ എന്ന രാസപദാർത്ഥത്തിന്റെ അംശവും കിട്ടിയിട്ടുണ്ട്. അത് പറയുമ്പോൾ മിത്രയുടെ മുഖത്ത് ഒരു ചിരി ഞാൻ കണ്ടു. അപ്പോൾ ശരിക്കും കരടിയും പൂച്ചയും ഒന്നുമല്ല കടിച്ചത് അല്ലേ, ഞാൻ അത് പറയുമ്പോൾ എന്റെ മുഖത്തും എന്തെന്നില്ലാത്ത ഒരു സമാധാനം ഉണ്ടായിരുന്നു. സാർ എനിക്കൊന്നും മനസ്സിലാവുന്നില്ല ഒന്ന് തെളിച്ച് പറയാമോ, ഞങ്ങളുടെ അരികിലായി നിന്ന ഗിരി തിരക്കി. ഞാൻ ഗിരിയെ നോക്കി പറഞ്ഞു, ഗിരി ഈ ഫോർമാലിൻ എന്ന് പറയുന്ന രാസപദാർത്ഥം ചത്ത മൃഗങ്ങളുടെ ശവശരീരം അഴുകി പോകാതെ സൂക്ഷിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു കെമിക്കൽ ആണ്. വേട്ടയാടി പിടിക്കുന്ന മൃഗങ്ങളുടെ തോൽ എടുത്ത് അതിൽ പഞ്ഞി നിറച്ചെല്ലാം വെക്കുന്നവർ അതിന്റെ ഭംഗി നഷ്ടപെടാതിരിക്കാൻ ഈ രാസപഥാർത്തം തൊലിൽ തൂക്കാറുണ്ട്. ജീവനുള്ള കരടിക്കു ഏതായാലും ഫോർമാലിൻ ആവശ്യം ഇല്ലല്ലോ.
വിക്ടിമിന്റെ ശരീരത്തിൽ ഉണ്ടായിരുന്ന മുറിവ് അങ്ങനെ ഏതോ ഒരു ചത്ത കരടിയുടെ പല്ലുകൾ ഉപയോഗിച്ച് നിർമ്മിച്ചവയാണ്. വിക്ടിമിന്റെ കഴുത്ത് ഈ കരടിയുടെ പല്ലുകൾക്ക് ഇടയിൽ വെച്ച് അതിൽ ഏതോ രീതിയിൽ ഫോഴ്സ് അപ്ലൈ ചെയ്തു ഉണ്ടാക്കിയ മുറിവാണ് നമ്മൾ കണ്ടത്, പക്ഷേ അപ്ലൈ ചെയ്ത ഫോഴ്സ് ശരിക്കും ഉള്ള കരടിയുടെ ബൈറ്റ് ഫോഴ്സിനേക്കാളും അധികമായി പോയി. സാർ പക്ഷേ എന്തിനാണ് ഒരാൾ ഇങ്ങനെ ചെയ്യുന്നത്, ഗിരി ചോദിച്ചു. ഈ കൊലയാളി മനസ്സിൽ ചിന്തിക്കുന്നത് എന്താണെന്ന് പ്രായോഗിക ബുദ്ധി കൊണ്ട് അളക്കാൻ കഴിയാത്തത് കൊണ്ടല്ലേ ഗിരി നമ്മൾ അയാളെ ഒരു സൈക്കോ കില്ലർ എന്ന് വിളിക്കുന്നത്. അതിന് ഗിരി തലയാട്ടി സമ്മതം അറിയിച്ചു. മിത്ര അവിടെ നിന്നും എഴുന്നേറ്റ് പോയപ്പോൾ ഞാൻ ഫോൺ എടുത്ത് എനിക്ക് കുറച്ചു മുൻപ് കോൾ വന്ന നമ്പറിലേക്ക് വിളിച്ചു.