ഇന്ന് രാവിലെ ഒരു ബോഡി കൂടെ ഇവിടെ അടുത്ത് നിന്നും കിട്ടി. നിന്റെ അനിയത്തിയോട് കൂടുതൽ എന്തെങ്കിലും വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ പറ്റുമോ എന്ന് ഞാൻ തിരക്കി. ഞാൻ ചോദിച്ചു നോക്കുന്നുണ്ട് പക്ഷേ അവൾ അതിൽ കൂടുതൽ ഒന്നും പറയുന്നില്ല എന്ന് ഭാമ എന്നോട് മറുപടി പറഞ്ഞു. ഞങ്ങൾ ആശുപത്രിയിൽ എത്തി ഒരു വീൽചെയറിൽ അവളുടെ അച്ഛനെ അകത്തേക്ക് കൊണ്ടുപോകുമ്പോഴും എൽസൺ എന്റെ മുഖത്ത് നോക്കി ഞാൻ എന്ത് ഭ്രാന്താണ് ഈ കാണിക്കുന്നത് എന്ന് ചിന്തിക്കുന്നുണ്ടായിരുന്നു.
പോലീസുകാരന്റെ കല്യാണം ഒക്കെ കഴിഞ്ഞതാണോ എന്ന് ഭാമ എന്നോട് ചോദിച്ചപ്പോൾ ഞാൻ അല്ല എന്ന് ഒരു ചിരിയോടെ മറുപടി നൽകി. എന്റെ ഫോണിൽ ഡി വൈ എസ് പി വിജയിയുടെ ഒരു കോൾ വന്നു. സ്റ്റേഷനിലേക്ക് പെട്ടെന്ന് വരാമോ സാർ എന്ന് ചോദിച്ചു അയാൾ ഫോൺ വെച്ചു. ഭാമയെയും അച്ഛനെയും അവിടുന്ന് തിരിച്ചു വീട്ടിലോട്ട് കൂട്ടിക്കൊണ്ടു പോകുവാൻ ആരെയെങ്കിലും ഏർപ്പാടാക്കാൻ എൽസനോട് പറഞ്ഞിട്ട് ഞാൻ തിരിച്ചു പോലീസ് സ്റ്റേഷനിലേക്ക് പോയി.
ഞാനവിടെ ചെന്നപ്പോൾ തന്നെ എന്നെ നോക്കി ഗിരിയും അർഷാദും എല്ലാം നിൽക്കുന്നുണ്ടായിരുന്നു. സർ പ്ലീസ് കം എന്നും പറഞ്ഞ് വിജയി എനിക്കു വഴികാട്ടി മുന്നിൽ നടന്നു. അയാൾ മേശപ്പുറത്ത് ഇരുന്ന ഒരു ലാപ്ടോപ്പിലെ വീഡിയോ പ്ലേ ചെയ്യാൻ തുടങ്ങി. അത് ഒരു കടയിൽ നിന്നുള്ള സിസിടിവി ദൃശ്യമായിരുന്നു. സാർ ഇത് രണ്ടാമത്തെ ഹോമിസൈഡ് നടന്നു കുറച്ചുനേരം കഴിഞ്ഞിട്ടുള്ള ഒരു വീഡിയോ ആണ്. ഈ സിസിടിവി വീഡിയോയിൽ കാണുന്ന ആളാണ് ജഗൻ. തമിഴ്നാട്ടിലും കേരളത്തിലുമായി കുറേയേറെ മോഷണ കേസുകളും, നായാട്ട്, കള്ളക്കടത്ത് തുടങ്ങിയ പല കേസുകളിലും പ്രതിയാണ്. ഇവന്റെ താമസം തമിഴ്നാട് തേനിയിൽ ആണ്, ഇവന്റെ പുറകെ പോലീസ് ചെല്ലുമ്പോൾ എല്ലാം ഇവൻ തന്ത്രപരമായി അവിടെ നിന്നും രക്ഷപ്പെടും. പിന്നീട് കുറെ നാളുകൾ കഴിഞ്ഞ് വീണ്ടും പൊങ്ങും,
ഒരു ബോൺ ക്രിമിനലാണ് സാർ ഇയാൾ. ഇടുക്കിയിലും, തേനി, മധുര തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ള എല്ലാ പോലീസ് സ്റ്റേഷനിലും ഇയാളുടെ ഫോട്ടോ വെച്ച് ലുക്ക് ഔട്ട് നോട്ടീസ് കൊടുക്കണം. ഇയാൾക്ക് പുറകെ നമ്മൾ ഉണ്ടെന്ന് ഇവൻ അറിയരുത്. തമിഴ്നാട്ടിൽ പോയുള്ള അന്വേഷണം എല്ലാം വേഷം മാറി രഹസ്യമായി വേണം. ഇത്രയും പറഞ്ഞു തീർത്തിട്ട് ഞാൻ ചുറ്റുമുള്ളവരെ എല്ലാം നോക്കി. അവരെല്ലാവരും ഞാൻ പറഞ്ഞത് ചിന്തിച്ചു കൊണ്ടിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. നാളെത്തന്നെ തമിഴ്നാട്ടിലേക്ക് പുറപ്പെടാൻ ഞാൻ അവരോടു പറഞ്ഞു. എന്റെ കഴിവിന് ഒരു വെല്ലുവിളിയായി ഈ കേസ് മാറിയിരുന്നു. അന്ന് വൈകിട്ട് ഞാൻ റൂമിൽ പോയി ഇന്ന് കണ്ട ബോഡിയുടെ ഫോട്ടോകൾ എല്ലാം ഒന്നുകൂടെ എടുത്ത് നിരീക്ഷിച്ചു.