എങ്ങോട്ടും പോയില്ല ഞാൻ ചുമ്മാ ടൗൺ വരെ കറങ്ങാൻ പോയി അത്ര തന്നെ എന്ന് ഞാൻ പറഞ്ഞ് ഒഴിയാൻ നോക്കി, പക്ഷേ അയാൾ എന്നെ വിട്ടില്ല “സത്യം പറയട നിന്നെ എനിക്ക് അറിയുന്നതല്ലെ” എന്നും പറഞ്ഞ് അയാൾ ഒരു ആക്കിയ ചിരി ചിരിച്ചു.
ഞാൻ ഒരു ഫ്രണ്ടിൻ്റെ കൂടെ കറങ്ങാൻ പോയി മലമ്പുഴയിൽ എന്ന് പറഞ്ഞു,
ഉടനെ അയാളുടെ അടുത്ത ചോദ്യം “ഫ്രണ്ട് ആണോ പെണ്ണോ”, ആണ് പിന്നല്ലാതെ നമ്മുടെ എൻ്റെ കൂടെ ഏതു പെണ്ണ് വരാനാ രവിയേട്ട എന്നും പറഞ്ഞ് ഞാൻ ചിരിച്ചു. ശെരി ശെരി ആയിക്കോട്ടെ ഞാൻ വെറുതെ ചോദിച്ചെന്നെ ഉള്ളൂ,
എന്നും പറഞ്ഞ് ആയാൾ ഒരു പെഗ് കൂടി ഒഴിച്ച് അടിച്ചു. അപ്പോഴേക്കും എൻ്റെ ഫോണിൽ ഒരു കോൾ, ഞാനാണെങ്കിൽ ഫോൺ ടേബിളിൽ വെച്ചിരിക്കുവായിരുന്നു, രവിയേട്ടൻ വേഗം ഫോൺ എടുത്തുനോക്കി.
അനു കൂടാതെ ഒരു ലൗ ചിഹ്നവും, “ആരാടാ ഇത് സത്യം പറയട” എന്ന് അയാൾ , ഫ്രണ്ട് എന്ന് ഞാനും, “ശെരി നമുക്ക് ഇപ്പൊ ഇതാരണെന്ന് അറിയാം” എന്നും പറഞ്ഞുകൊണ്ട് അയാൾ കോൾ എടുത്ത് ലൗഡ് സ്പീക്കർ ഇട്ടു.
“എടാ പൊന്നു മരുന്ന് വാങ്ങിത്തരാമെന്ന് പറഞ്ഞിട്ട് വാങ്ങി തരാതെ പോയി ലെ” എന്ന് അവൾ പറഞ്ഞു, ഞാൻ അപ്പോഴേക്കും അനു ഫോൺ ഫ്രണ്ടിൻ്റെ കയ്യിലാണ് കോൾ കട്ട് ചെയ്യ് എന്ന് ഉറക്കെ പറഞ്ഞു.
ഭാഗ്യത്തിന് അവൾ വേഗം ഫോൺ കട്ട് ചെയ്തു, അപ്പോഴേക്കും രവിയേട്ടൻ “സത്യം പറയട ആരാടാ ഇവൾ,
എന്ത് മരുന്നാ നീ വാങ്ങി കൊടുക്കാം എന്ന് ഏറ്റത് മര്യാദക്ക് സത്യം പറഞ്ഞോ”, ശെരി ഇത് മാത്രമായിട്ട് നിങ്ങളോട് പറഞ്ഞില്ല എന്ന് വേണ്ട, 2 വർഷം ആവറായി തുടങ്ങിയിട്ട് അത്ര തന്നെ എന്ന് ഞാൻ പറഞ്ഞു.
“എട കള്ളാ എന്നിട്ട് ഇതുവരെ നീ എന്നോട് പറഞ്ഞില്ലല്ലോ, ശെരി അത് പോട്ടെ നീ എന്ത് മരുന്നാ അവൾക് വാങ്ങി കൊടുക്കാത്തത്” അയാൾ ചോദിച്ചു,
അയ്യോ നിങ്ങൾ ഉദ്ദേഷിക്കുന്ന ഒന്നുമല്ല അവൾക്ക് വെയിലത്ത് കറങ്ങാൻ പോയതുകൊണ്ട് ഒരു തലവേദന, അതിനുള്ള മരുന്ന് വാങ്ങി കൊടുക്കാം എന്ന് പറഞ്ഞിരുന്നു, അത് ഞാൻ മറന്നു അതിനെയാണ് അവൾ വിളിച്ചു പറയുന്നത്.