“എടാ നിക്കട ചായ കുടിച്ചിട്ട് പോ സിന്ധു അവിടെ ചായ വെച്ചിട്ട് പോയിട്ടുണ്ട്” എന്ന് അയാൾ പറഞ്ഞു, എനിക്കൊന്നും വേണ്ട ഞാൻ ഇറങ്ങണു. എന്നും പറഞ്ഞ് ഞാൻ ഇറങ്ങി, അപ്പോഴേക്കും അയാളും കൂടെ പുറത്ത് വന്നു “എടാ നീ എന്തായാലും അവളെയൊന്ന് ഇങ്ങോട്ട് കൊണ്ട് വാ ബുധനാഴ്ച, ഒരു ചെറിയ ഇൻ്റർവ്യൂ നടത്താനാണ് ജസ്റ്റ് ഫോർമാലിറ്റി,
നിനക്ക് പിന്നെ ഇൻ്റർവ്യൂ ഒന്നും വേണ്ട നിന്നെ എനിക്ക് അറിയാലോ നീ കള്ളന് കഞ്ഞി വെച്ചവനാണെന്ന്” എന്നും പറഞ്ഞ് അയാൾ ചിരിച്ചു. ശെരി രവിയേട്ട നിങ്ങൾടെ പൊട്ട കോമഡി കേട്ട് ഇരിക്കാൻ എനിക്ക് സമയമില്ല ഞാൻ പോണു, ബുധനാഴ്ച കാണാം എന്നും പറഞ്ഞ് ഞാൻ വണ്ടി വിട്ടു. അങ്ങനെ ബൈക്കിൽ പോകുന്ന സമയം ഞാൻ അവളെ വിളിച്ചു മരുന്ന് ഞാൻ നാളെ ഓർമയോടെ വാങ്ങി തരാം സോറി എന്നും പറഞ്ഞ് ഇന്ന് നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു കുപ്പി കുടിച്ചതും രവിയേട്ടൻ ജോലി തരാം എന്ന് പറഞ്ഞതും എല്ലാം,
അങ്ങനെ ഞാൻ വീടെത്തി കോൾ കട്ട് ചെയ്യുന്നു എന്ന് പറഞ്ഞതും കുപ്പി കുടിച്ചതിന് വഴക്കും പറഞ്ഞ് അവൾ കോൾ കട്ട് ചെയ്തു. സമയം 7:30യായി നേരെ ബാത്ത്റൂം പോയി ഒരു കുളി അങ്ങട് പാസ്സ് ആക്കി, ഭക്ഷണം കഴിച്ച് പതിവു പോലെ റൂമിൽ കേറി അവളെ വിളിച്ച് പഞ്ചാരയടിച്ച് ഇരുന്നു ഇന്ന് മലമ്പുഴയിൽ പോയി നടന്ന കാര്യങ്ങളെ കുറിച്ചൊക്കെ ആയിരുന്നു സംസാര വിഷയം, അങ്ങനെ രണ്ടാളും ക്ഷീണം കാരണം നേരത്തെ ഉറങ്ങി.
അങ്ങനെ രാവിലെ എഴുന്നേറ്റ് ഞാൻ നേരെ അവളുടെ കോളേജിലേക്ക് പോയി, ഞങ്ങൾ ബസ് സ്റ്റോപ്പിൽവച്ച് പതിവ് പോലെ സംസാരിച്ച് ഇരുന്നു, പിന്നെ ഇന്നലെ വേടിക്കാൻ മറന്ന മരുന്നും ഞാൻ വാങ്ങിയിട്ടുണ്ടായിരുന്നു. ഞാൻ എൻ്റെ കോളേജിലോട്ട് പോവാൻ നേരം ആ മരുന്നും കൊടുത്ത് പിന്നെ നാളത്തെ ഇൻ്റർവ്യൂ അവളെ ഒന്ന് ഓർമ്മിപ്പിക്കുകയും ചെയ്ത് ഞാൻ വണ്ടി വിട്ടു, പതിവ് പോലെ ഇന്നത്തെ ദിവസവും കടന്നുപോയി.
ഇന്നാണ് ബുധനാഴ്ച, അവൾക്ക് രവിയേട്ടൻ്റെ പി എ പോസ്റ്റിനുള്ള ഇൻ്റർവ്യൂ, അതും ചിറ്റൂരിലുള്ള അയാളുടെ ഗസ്റ്റ് ഹൗസിൽ വെച്ച്. രവിയേട്ടൻ വാട്ട്സാപ്പിൽ മെസ്സേജ് അയച്ചിരിക്കുന്നു *എടാ നീ ഒരു 9 മണിയാവുമ്പോഴേക്കും ഇവിടെ എത്താൻ നോക്ക്, അവളെ ഒരു 10:30ക്കുള്ളിൽ എത്തിയാൽ മതി പറഞ്ഞേക്ക്*. എൻ്റെ പ്ലാൻ എല്ലാം കുളമായി, ഞങ്ങൾ ഒരുമിച്ച് പോവാൻ ആയിരുന്നു പ്ലാൻ, ഞാൻ അവളെ വിളിച്ച് കാര്യം പറഞ്ഞു അവളും “ശെരി ഞാൻ ഒരു ഓട്ടോ പിടിച്ച് അങ്ങോട്ട് എത്താം പൊന്നു വാട്ട്സാപ്പിൽ ലോക്കേഷൻ അയച്ചാൽ മതി”