എന്നാലും രണ്ടിനെയും അവിടെ കുത്തിത്തിർപ്പ് ഉണ്ടാക്കിട്ട് അല്ലെ വന്നേ.”
“ഇല്ലേ നിന്നെ ഫ്രീ ആയി കിട്ടുമോ?
അതെ ഉള്ളിൽ കിടക്കുന്ന ആൾ ഡിസ്റ്റർബ് ചെയ്യുന്നുണ്ടോ?”
“നിന്റെ കുരിപ്പ് അല്ലെ ചവിട്ടും തോഴി ഒക്കെ ഉണ്ട്.
ഡാ.
ഗായത്രി യുടെ കുട്ടിക്ക് 11മാസം കഴിയാറായി എന്നിട്ടും ഒരു ചടങ്ങ് പോലും നടത്തി ഇല്ലാ.
നീ പറയുന്നതും കാത് ഇരിക്കുവാ അവൾ.”
“ഓ ഞാൻ രേഖയോട് പറഞ്ഞായിരുന്നു. അവൾ ഉടനെ ഗായത്രി യെയും എന്നെയും കൊണ്ട് അമ്പലത്തിൽ പോയി ഒരു ചെറിയ ചടങ്ങിൽ തീർക്കം എന്ന് വെച്ചേക്കുവാ. ഒന്നാം പിറന്നാൾ നമുക്ക് ആഘോഷികം ന്നെ.”
“എലിസബത്തിന്റെ അടുത്ത് പോയിട്ട് നല്ല പണി ഉണ്ടായിരുന്നു എന്ന് തോന്നാണല്ലോ?”
അവൾ ഒന്ന് പതുങ്ങി ചിരിച്ചു.
ഞാൻ സോപ്പ് തേച് കൊണ്ട് അവളുടെ അടുത്ത് വന്നിട്ട് അവളുടെ മൂക്കിൽ തേച്ചിട്ട് പറഞ്ഞു.
“നീ വല്ലതും പറഞ്ഞു കൊടുത്തോ?”
അവൾ ചിരിച്ചിട്ട്.
“ഞാൻ ഒന്നും പറഞ്ഞു കൊടുത്തില്ലേ.”
“അല്ല. ഇപ്പൊ എലിസബത്തിന്റെ മകളെക്കാൾ ഇഷ്ടം നിന്നോട് ആയത് കൊണ്ട് ഒരു ഡൌട്ട്.”
“അതൊരു ട്രിക്ക് ആണ്. ഞാൻ പറഞ്ഞു തരില്ല.”
ഞാൻ മേത്തു വെള്ളം കോരി ഒഴിച്ച് കുളിച്ചു കഴിഞ്ഞു അവളുടെ കൈയിൽ നിന്ന് തോർത്ത് വാങ്ങി തല തുടച് കൊണ്ട് പറഞ്ഞു.
“ഹാൽവ വാങ്ങി തരാം ട്രിക് പറഞ്ഞാൽ.”
“നിന്നെ സെറ്റ് ആക്കി കൊടുത്തു. എങ്ങനെ വളകണം എന്ന് ഒക്കെ.
ഹാൽവ നാളെ വാങ്ങിക്കൊണ്ടു വരില്ലേ.”
“അമ്പാടി കേമി.
അറിയാം പാടില്ലാഞ്ഞിട്ട് ചോദിക്കുവാ. ആരെല്ലാം ഹാൽവ വാങ്ങി തന്നാൽ എന്നെ ഒറ്റുവൊടി.”
അവൾ ചിരിച്ചിട്ട് എന്നെ നോക്കി പറഞ്ഞു.
“അങ്ങനെ ആര് വാങ്ങി തന്നാലും നിന്റെ പെണ്ണ് ആയ ഈ ദീപ്‌തി കഴിക്കില്ലടോ. എനിക്ക് നീ യും നിന്റെ രേഖകുട്ടിയും വാങ്ങി തന്നാൽ അതിന് ഒരു പ്രതേക രുചി യാ. ”
ഞാൻ എന്റെ നനഞ മുണ്ട് മാറ്റി അവൾ തന്ന തോർത്ത് ഉടുത്തു. എന്നിട്ട് മുണ്ട് പിഴിഞ്ഞ് കളഞ്ഞു അത് ഉടുത്ത ശേഷം അവളെയും കൊണ്ട് ഉള്ളിലേക്കു കയറി.