ബാലു : “ആം,”ചിലപ്പോ”
ശ്യാമ : “കിലപ്പോ, ഹും ഞാൻ പോകുവ”
ബാലു : “പൊയ്ക്കോ”
ശ്യാമ : “പോകെണ്ടാന്ന് പറ”
ബാലു : “അല്ല നിനക്ക് പോകണമെന്നു പറഞ്ഞാൽ പിന്നെ ഞാനെന്തു ചെയ്യും?”
ശ്യാമ : “എന്നാ ഞാൻ പോകുന്നില്ല”
ബാലു : “വേണ്ട”
ശ്യാമ : “ഹൊ എന്തൊരു സാദനമാ ഇത്”
ബാലു : “ആണോ?”
ശ്യാമ : “പിന്നല്ലാ..”
ബാലു മറുപടി പറഞ്ഞില്ല, അവന്റെ പിണക്കമെല്ലാം മാറിയിരുന്നു. ഗിരിജയെ വിട്ട് ശ്യാമയുടെ മാസ്മരീകവലയത്തിലേയ്ക്ക് ബാലു വളരെ മുമ്പുതന്നെ മാറിക്കഴിഞ്ഞിരുന്നു. ഇനി ഇവളാണ് തന്റെ പെണ്ണ് എന്ന് ബാലു ഉറപ്പിച്ചതിനാൽ ശ്യാമയുടെ പരിഭവങ്ങൾ അവനെ രസംപിടിപ്പിച്ചു.
ബാലു : “അല്ല നിനക്കിപ്പോ എന്താ വേണ്ടെ?”
ശ്യാമ : “എന്നോട് പിണക്കമില്ലാ എന്ന് പറ”
ബാലു : “പിണക്കമില്ല”
ശ്യാമ : “ഇങ്ങിനല്ല”
ബാലു : “പിന്നെ?”
ശ്യാമ : “സ്നേഹത്തോടെ”
ബാലു : “ഹും എടാ കടുവാകുഞ്ഞേ നിന്നോട് എനിക്ക് ഒരു പിണക്കവും ഇല്ല, മതിയോ?”
ശ്യാമ : “കടുവാകുഞ്ഞോ?”
ബാലു : “ഉം”
ശ്യാമ : “അതെന്ത് പേരാ?”
ബാലു : “അത് ഇഷ്ടം കൂടുമ്പോൾ ഉള്ള പേര്”
ശ്യാമ : “സത്യം?”
ബാലു : “ഉം”
ശ്യാമ : “അതോ എന്നെ കളിയാക്കാൻ വല്ലോം വിളിച്ചതാണോ? മരപ്പെട്ടീ എന്നൊക്കെ വിളിക്കുന്നതു പോലെ?”
ബാലു : “എയ് അല്ല, സത്യത്തിൽ നിന്നെ അങ്ങിനെന്തെങ്കിലും പേരാണ് വിളിക്കേണ്ടത്, പക്ഷേ ഇപ്പോ ഈ പേരിട്ടുപോയില്ലേ?”
ശ്യാമ : “കടുവാകുഞ്ഞ്? അപ്പോൾ ഇതെന്താ കടുവാ അച്ഛനോ?”
ബാലു : “അതിപ്പോൾ നിനക്കിഷ്ടമുള്ളത് വിളിക്കാം”
ശ്യാമ : “എന്നോടുള്ള പിണക്കം പോയോ?”
ബാലു : “പോയി”
ശ്യാമ : “സത്യം?”
ബാലു : “എന്താ ഒരു വിശ്വാസം ഇല്ലാത്തതുപോലെ?”
ശ്യാമ : “എനിക്ക് ഇപ്പോ ഭയങ്കര സങ്കടമാ പിണങ്ങിയാൽ”
ബാലു : “നേര്?” ബാലു കളിയാക്കിയാണ് അത് ചോദിച്ചത്. അത് ശ്യാമയ്ക് മനസിലായി.
ശ്യാമ : “ഇതിനെന്നോട് ആ ഇഷ്ടമൊന്നുമില്ല”