“ഞങ്ങളുടെ വീട്ടിലെ കാര്യത്തിൽ ഇടപെടേണ്ട” എന്ന രീതിയിൽ വിവക്ഷിക്കാവുന്ന എന്തോ ഒരു ഡയലോഗ് ആശ എന്നോട് പറഞ്ഞു. “ശ്യാം ശ്യാമിന്റെ വീട്ടിലെ കാര്യം നോക്കിയാൽ മതി” എന്നോ മറ്റോ ആയിരുന്നു അത് എന്ന് തോന്നുന്നു. അതോടെ ഞാനും ആശയുമായി സ്ഥിരമായ പിണക്കമായി.
അത് നീണ്ട് നീണ്ട് പോയി. ഞാനും വിട്ടുകൊടുത്തില്ല, അവളും അയഞ്ഞില്ല. അങ്ങിനെ ആശയുമായുള്ള ബന്ധം എന്നെന്നേക്കുമായി അവസാനിച്ചു.
മാസങ്ങൾ കടന്നു പോയി…
ഒരു ദിവസം.
സ്ക്കൂളിലെ ഫുഡ്ബോളുകളിയും കഴിഞ്ഞ് “ചത്തേ ചതഞ്ഞേ” എന്നു പറഞ്ഞ് ഞാൻ വീട്ടിലേയ്ക്ക് തിരിച്ചു വരുന്ന വഴി അവരുടെ വീട്ടിൽ കയറി ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്തു കുടിക്കുകയായിരുന്നു.
എന്നും അത് പതിവാണ്. അന്ന് ആ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഞാൻ ഇതൊന്നും അറിയുന്നില്ല.
ആ മുറിയിൽ നിന്നും അടുത്ത മുറിയിലേയ്ക്ക് കടക്കാനായി തലയുയർത്തിയപ്പോൾ ഇരുണ്ട വെളിച്ചത്തിൽ ആരോ വാതിൽ പടിയിൽ കൈയ്യും വച്ച് നിൽക്കുന്നു! പുറത്തു നിന്നും വന്നതിനാൽ ആദ്യം ആളെ മനസിലായില്ല. ഒന്നു കൂടി നോക്കുമ്പോൾ അർച്ചനയാണ്. ഞാൻ ക്ഷീണിച്ച് തളർന്നതിനാൽ എങ്ങിനെങ്കിലും വീട്ടിലെത്തിയാൽ മതി എന്നു കരുതി.
“മാറ് പോകട്ടെ” എന്നു പറഞ്ഞു.
അവളുടെ നിൽപ്പ് കണ്ടാലറിയാം ആ വഴി വിടാതിരിക്കാനുള്ള പ്ലാനാണ് എന്ന്.
ഞാൻ എന്റെ നെഞ്ചു കൊണ്ടുപോയി ആ കൈക്കിട്ട് തള്ളി വീണ്ടും പറഞ്ഞു.
“കൈ എടുക്ക് പെണ്ണേ പോകട്ടെ”
അവൾ പതിയെ അടുത്ത കൈ എടുത്ത് എന്നെ ചുറ്റി വാതിൽ പടിയിൽ വച്ചു. അതായത് അവളുടെ ഇരു കരങ്ങൾക്കും മധ്യേ ആയി ഞാനിപ്പോൾ. സാഹചര്യത്തിന്റെ കെമിസ്ട്രി മാറിയതായി പെട്ടെന്ന് എനിക്ക് മനസിലായി. മാത്രവുമല്ല ഇതു പോലൊരു മുൻകൈ അവൾ എടുക്കണമെങ്കിൽ ആ വീട്ടിൽ ആരും ഉണ്ടാകില്ല എന്നും എനിക്ക് തോന്നി.
അടുത്ത നിമിഷം ഞാൻ പതിയെ തിരിഞ്ഞു.
ഇപ്പോൾ ഞങ്ങൾ മുഖാമുഖമായി.
അരണ്ട വെളിച്ചത്തിൽ ഞാൻ ആ മുഖത്തേയ്ക്ക് നോക്കി.
എന്റെ കണ്ണുകളെ നേരിടാനാകാതെ അവ തെന്നിക്കളിക്കുന്നു.
ഞാൻ മുഖം താഴേയ്ക്ക് താഴ്ത്തി എന്റെ മൂക്ക് അവളുടെ മൂക്കിൽ മുട്ടിച്ച് പയ്യെ ഉരച്ചു; എന്നിട്ട് പിറുപിറുക്കുന്നതു പോലെ ചോദിച്ചു