ടിഷ്യൂ പേപ്പർ 3 [Sojan]

Posted by

ടിഷ്യൂ പേപ്പർ 3

Tuissue Paper Part 3 | Author : Sojan

[ Previous Part ] [ www.kambistories.com ]


അടുത്ത ദിവസം ബാലുവിന് ഓഫീസിൽ പോകാൻ തിടുക്കമായിരുന്നു. ശ്യാമയെപ്പോലൊരു സുന്ദരിയുമായി ഇനി എന്തൊക്കെ ആയിരിക്കും ജീവിതത്തിൽ ഉണ്ടായിരിക്കുക എന്ന ചിന്തയാണ് അന്ന്‌ രാത്രി മുഴുവനും അവൻ ആലോചിച്ചത്. ഇതിനിടയിൽ അവളുടെ പഴയ കാമുകൻ കയറി വരുമോ എന്ന ഭയം ബാലുവിന് തോന്നാതിരുന്നില്ല.

അവൻ തിരിച്ചു വന്നാൽ ‘നീ പോടാ പട്ടീ’ എന്ന്‌ അവൾ പറയുമോ അതോ?

അതോർക്കുമ്പോൾ ബാലുവിന് മനസമാധാനം ഇല്ലാതായി.

നന്നായി ഡ്രെസ് ഒക്കെ ചെയ്ത്, പെർഫ്യൂമും വാരിപൂശി മിടുക്കനായാണ് അന്ന്‌ അവൻ ഓഫീസിൽ എത്തിയത്.

ശ്യാമ : “ഇതേ താ ഈ ‘പരിഷ്ക്കാരി’” ചെന്നു കയറിയതേ ശ്യാമ അവനോട് അത്ഭുതത്തോടെ ചോദിച്ചു.

ബാലു : “പോടാ കുരുപ്പേ”

ശ്യാമ : “ഒരു ടൈ കൂടെ കെട്ടാമായിരുന്നു.”

മറുപടി പറഞ്ഞില്ല, ബാലു സ്വന്തം വേഷം കണ്ണാടിയിൽ പോയി ഒന്നു കൂടി നോക്കി.

ശ്ശെ അവൾക്ക് ഓവറായി തോന്നിയോ?

ബാലു : “എടാ കുട്ടൂ, ഇന്നെങ്ങിനാ നമ്മുടെ പരിപാടി?”

ശ്യാമ : “ആരുടെയൊക്കെയോ കളക്ഷൻ കിട്ടാനില്ലേ?”

മണ്ണാങ്കട്ട ഇവിടെ ആർക്കാ ഇപ്പോൾ അതിന് നേരം, ബാലു ഓർത്തു.

ബാലു : “അതല്ല പെണ്ണേ”

ശ്യാമ : “പിന്നെ?” പൊട്ടികളിക്കുകയാണ്

ബാലു : “നാശം ഒന്നുമില്ല”

ശ്യാമ : “ഓ മറ്റേത്?” അർത്ഥഗർഭ്ഭമായി മുഖത്ത് എന്തോ ഓർത്തെടുത്ത ഭാവം.

ബാലു : “എന്തോന്ന്‌?”

ശ്യാമ : “എല്ലാവരുടേയും കളക്ഷന് വേണ്ടി ഒരു പയ്യനെ വയ്ക്കുന്ന കാര്യം”

ബാലു : “നിന്റെ തല”

അവൾ തലയിൽ തലോടിയിട്ട് പറഞ്ഞു

ശ്യാമ : “എന്റെ തലയ്ക്ക് കുഴപ്പമൊന്നുമില്ല.”

ഇവൾ തന്നെ അറിഞ്ഞുകൊണ്ട് വെടക്കാക്കുകയാണെന്ന്‌ ബാലുവിന് മനസിലായി. അവൻ ഗൗരവത്തിൽ സിസ്റ്റം ഓൺ ചെയ്ത് അതിനു മുന്നിൽ ഇരുപ്പുറപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *