പ്രതികാരം
Prathikaram | Author : Nizhal
അവൾ ആ താറിട്ട റോഡിലൂടെ ഓടുകയാണ് . അവളുടെ ചെവിയിൽ വെച്ച ഹെഡ് സെറ്റിൽ നിന്ന് പഴയ കാല ദാസേട്ടൻ പാട്ടുകൾ അവൾ കേൾക്കുന്നുണ്ട് . പക്ഷെ അവളുടെ മനസ് അതിൽ ഒന്നും അല്ലായിരുന്നു .
അവളുടെ പഴയ കാല ഓർമകൾ അവളെ കാർന്ന് തിന്നു കൊണ്ടിരിക്കുകയാണ്
°°°° അന്നത്തെ കാലം വളരെ നല്ലതായിരുന്നു . ഒരു നേരം ഭക്ഷണം കിട്ടാൻ തന്നെ കഷ്ടപ്പാടായിരുന്നു .. എന്നാലും നല്ല ജീവിതമായിരുന്നു .. അമ്മമാരും അച്ഛന്മാരും അനിയന്മാരും അനിയത്തികളും . പിന്നെ തന്റെ ജീവനും °°°°
അങ്ങനെ പലചിന്തകളും കൊണ്ട് അവൾ അവളുടെ വീട്ടിൽ എത്തി . ഗേറ്റ് തുറന്ന് മുറ്റത്തു കിടന്നിരുന്ന പത്രവും പാലും കൊണ്ട് അവൾ ഉള്ളിലേക്ക് കയറി .
അവിടെ തിരക്കിട്ട ജോലിയിലാണ് നമ്മടെ ജനകിയമ്മ . ദോശ ചുടുന്നതിനൊപ്പം കറിയും നോക്കുന്നുണ്ട് . അവൾ പുറകിലൂടെ ചെന്ന് കെട്ടി പിടിച്ചു ഷോൾഡറിൽ അവളുടെ താടി വെച്ചെങ്ങനെ നിന്നു
“ഹാ മോൾ എത്തിയോ . പോയി കുളിക്കാൻ നോക്ക്. ”
“ഹാ ജാനു കുട്ടി . ഒരു രണ്ട് മിനിറ്റ് കൂടി ഇപ്പൊ പോവാം ”
“അയ്യടി വേഗം പോയി കുളിച് മാറ്റി വാ . ഇന്ന് നേരത്തെ പോകണം എന്ന് പറഞ്ഞില്ലേ ”
“അയ്യോ ഞാൻ അത് മറന്ന് പോയി ഇപ്പൊ വരാം.”
അവൾ റൂമിലേക്ക് കയറാൻ നിക്കുമ്പോൾ ഹാളിലെ tv യിൽ നിന്ന് വാർത്ത കേൾക്കുന്നുണ്ട്