“നീ എന്തിനാണ് ഈ കൊലപാതകങ്ങൾ ചെയ്തത് കഴിഞ്ഞ നാല് മാസത്തിൽ ഏഴ് കൊലപാതകങ്ങൾ എന്തിന് ”
അവൻ പറഞ്ഞത് ശ്രെദ്ധിക്കാതെ മറുചോദ്യം വന്നു
“എട്ടായി ഒന്നും കൂടി ലുക്ക് വെച്ചു ട്ടോ . ആ മീശ പൊളി ”
അവന്റെ ചോദ്യത്തിന് ഒരു വിലയും കൊടുക്കാതെ അവൻ പറഞ്ഞു
“നിന്നോട് ഞാൻ അതാണോ ചോദിച്ചത് ”
മുന്നിലിരിക്കുന്ന പോലീസ് കാരൻ അലറി
“കൂൾ എട്ടായി കൂൾ . നിങ്ങക്ക് റീസൺ അറിയണം അതല്ലേ പറയാ mr അലക്സ് IPS പിന്നെ അരുന്ധതി IPS നിങ്ങൾ അവിടെന്ന് ഇറങ്ങി വരുമ്പോൾ ഞങ്ങളുടെ അവസ്ഥ എന്താണ് എന്ന് നിങ്ങൾ ആലോചിച്ചോ . ഓർമ വെച്ച നാൾ മുതൽ നിങ്ങൾ രണ്ടുമായിരുന്നു എനിക്ക് എല്ലാം നിങ്ങളുടെ വാശിക്ക് നിങ്ങൾ ഇറങ്ങുമ്പോൾ ഒന്ന് തിരിഞ്ഞ് പോലും നിങ്ങൾ നോക്കിയില്ല “
“അതെല്ലാം ഇവിടെ പറയണ്ട കാര്യം”
“എട്ടായി മരണം മുന്നിൽ കണ്ടിട്ടുണ്ടോ . തന്റെ ജീവനും ജീവിതവും ആയിരുന്നവൾ ചോരയിൽ കുളിച് ഒരിറ്റ് ശ്വാസത്തിന് വേണ്ടി കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ടോ . അവസാനം തന്റെ കയ്യിൽ വെച്ച് അവൾ അവസാന ശ്വാസം വരെ നിലച്ചിട്ടുണ്ടോ . അത് കണ്ട് ആർത്തു കരഞ്ഞിട്ടുണ്ടോ..”
മുന്നിലിരിക്കുന്നവന്റെ നിറഞ്ഞ കണ്ണുകൾ കണ്ട് അലക്സിന്റെ ഉള്ളവും ഒന്ന് നൊന്തു
“മനസിലായില്ല . റീസൺ ഇതുവരെ പറഞ്ഞില്ല “അലക്സ്
“നിങ്ങൾ അവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ടോ . അവരുടെ ശരീരത്തിൽ ഓടിയാത്ത ഒരു എല്ലുമില്ല ചതയാത്ത ഒരിടവുമില്ല . ജീവനോടെ അവന്റെ തൂങ്ങിയാടുന്നത് അറുത്തു എടുത്തു ”
ബാക്കി പറയാൻ തുടങ്ങിയപ്പോ അരുന്ധതി മുഖത്തു ഒരു അടിയായിരുന്നു
“നീ ഇങ്ങനെ പ്രതികാരം ചെയ്യാൻ കാരണമാണ് ഇത്ര നേരം ചോദിച്ചത് . അതിന് നീ പഴമ്പുരാണം വിളമ്പുന്നോ “