മൂന്ന്‌ പെൺകുട്ടികൾ 2 [Sojan]

Posted by

“കുറച്ച്കഴിഞ്ഞ് ഞാൻ മരത്തിനടുത്ത് വരട്ടെ?”

“എപ്പോ?”

“ഒരു പത്ത് മിനിറ്റ് കഴിഞ്ഞ്?”

“ങാ”

എനിക്ക് വലിയ മനസൊന്നുമില്ലായിരുന്നു അത് തിരിച്ചു കൊടുക്കാൻ. പക്ഷേ അതിന് ബലം പിടിച്ചാൽ നേരിട്ടുള്ളതൊന്നും നടക്കില്ല എന്നെനിക്ക് തോന്നി. അപ്പോൾ നഷ്ടക്കച്ചവടമാകും. പിന്നെ ഇങ്ങിനൊരു സാധനം നമ്മുടെ ഉത്തരവാദിത്ത്വത്തിൽ ഇരിക്കുന്നത് റിസ്ക്കുമാണ്. ഇരട്ടവാലനോ മറ്റോ വെട്ടിയാൽ പുതിയത് മേടിച്ചു കൊടുക്കേണ്ടിവരും. പൈസാ ഉണ്ടെങ്കിൽ പോലും പാന്റീസ് പോയി മേടിക്കുന്നതൊന്നും അക്കാലത്ത് ചിന്തിക്കാൻ വയ്യ.

അങ്ങിനെ ടെഡ് ബണ്ടി സംഭവം കൈയ്യൊഴിയാൻ തീരുമാനിച്ചു. സൈക്കോകൾ സാദാരണ സോവനീറുകൾ തിരിച്ചു കൊടുക്കാറുള്ളതല്ല.!! പോട്ടെ അവളെ സങ്കടപ്പെടുത്തേണ്ട. പാവത്തിന് എന്നെ വലിയ ഇഷ്ടവുമാണ്. അർച്ചന കരയുന്നത് ഒരിക്കലും ആരും കണ്ടിട്ടില്ല. അത്രയ്ക്ക ചങ്കുറപ്പാണ്. അവൾ കരയുന്ന പരുവമെത്തി പലപ്പോഴും. അതും ഒരു കാരണമായിരുന്നു.

കാപ്പി ഗ്ലാസ് കൈയ്യിലെടുത്ത് ഞാനെന്റെ മുറിയിലെ ജനാലയിലൂടെ ദൂരേയ്ക്ക് നോക്കിക്കൊണ്ടിരുന്നു.

“എടാ കടയിൽ പോകണം.”

“അമ്മയ്ക്കെന്നും ഇതേ ഉള്ളോ?”

പിന്നെ എന്തൊക്കെയോ അമ്മ കിടന്ന്‌ പറഞ്ഞു.

പാതി കുടിച്ച ഗ്ലാസ് ജനൽ പടിയിൽ വച്ച് ഞാൻ പുറത്തിറങ്ങിയപ്പോൾ അവൾ വരുന്നതു ദൂരെ നിന്നും കണ്ടു.

അവൾ എത്തുന്നതിന് മുന്നേ ഞാൻ മരത്തിന്റെ ചുവട്ടിൽ എത്തിയിരുന്നു. എന്നെ കണ്ടിട്ടും ചിരിച്ചു കാണിച്ച് അവൾ മുന്നോട്ട് തന്നെ നടന്നു പോയി. ഒപ്പം പതിയെ പറഞ്ഞു.

“ആ മരച്ചുവട്ടിലിട്ടേക്ക് ഞാൻ എടുത്തോളാം.”

ഒരു ഗോപ്യമായ ചിരിയോടെ മരത്തിലേയ്ക്ക് ഒന്ന്‌ ഉയർന്ന്‌ പൊങ്ങി, ദ്വാരത്തിൽ കൈ ഇട്ട് കരിയിലകളോടൊപ്പം സംഭവം എടുത്ത് നിലത്തിട്ടിട്ട് ഒന്നുമറിയാത്ത പോലെ ഞാൻ വീട്ടിലേയ്ക്ക് പോയി.

അവൾ അത് എടുത്തതൊന്നും ഞാൻ കണ്ടില്ല.

ബാക്കി കാപ്പി വന്ന്‌ കുടിക്കുമ്പോൾ അവൾ വീട്ടിലേയ്ക്ക് പോകുന്നത് ഞാൻ കണ്ടു.

====================================================================

ഈ കാലഘട്ടത്തിലാണ്. “എന്റെ കസിൻ കവിത” എന്ന കഥയിൽ പറയുന്ന കവിതയുമായുള്ള ചില സംഭവങ്ങൾ നടക്കുന്നത്.

അർച്ചനയേക്കാളും നിറവും, പരിഷ്ക്കാരവും കൂടിയ കവിതയുമായി അവരുടെ വീട്ടിൽ ഞാൻ ചെല്ലുകയും, വളരെ സന്തോഷത്തോടെ ഇടപെടുകയും ചെയ്തു പോന്നു. ഈ മൂന്ന്‌ പെൺകുട്ടികൾക്കും ഏത് രീതിയിൽ നോക്കിയാലും കവിതയിൽ അസൂയ ജനിപ്പിച്ചിരുന്നിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *