മഴപെയ്തനേരം
Mazhapeithaneram | Author : Sreekuttan
ഹലോ ഗയ്‌സ്, ഞാൻ മറ്റൊരു കഥയുമായി വന്നിരിക്കുകയാണ്, ഇത് തുളസിദളം കഴിഞ്ഞിട്ട് പോസ്റ്റാം എന്ന് വിചാരിച്ചതാണ് പക്ഷേ തുളസിദളം കുറച്ചുകൂടി താമസം വരും,
കാരണം ഓഫീസിൽ ആൻഡ്രോയ്ഡ് devolper ആയി എന്റെ soulmate വന്നു എന്നൊരു തോന്നൽ, ഇപ്പൊ ഞാൻ അവളുടെ പിന്നാലെയാണ്, കറുത്ത പെൺകുട്ടികൾക്ക് ഇത്രേം ഭംഗിയുണ്ടാവുമെന്ന് ഞാൻ കരുതിയിരുന്നില്ല എന്റെ സൗന്ദര്യസങ്കല്പങ്ങൾ തകർത്തുകൊണ്ട് അവൾ എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ എത്തിയിരിക്കുകയാണ്,
ഞാനിത് ടൈപ് ചെയ്യുമ്പോ ലവൾ പാണ്ട്രിയിൽ എന്റടുത്തിരുന്ന് ഒരു കോണഞ്ഞ മൈരന്റെ ഊമ്പിയ തമാശ കേട്ട് കിണിച്ചോണ്ടിരിക്കുകയാണ്… അവളേ വളച്ചിട്ടേ ഇനി എനിക്ക് വിശ്രമമുള്ളു, ആവശ്യം എന്റേതായിപ്പോയില്ലേ….
അപ്പൊ കഥയിലേക്ക്…
NB: ഇതിന്റെ അടുത്ത ഭാഗം എന്ന് വരുമെന്ന് ഈശ്വരന് മാത്രേ അറിയുള്ളു….
കാർ കവലയിൽ എത്തിയപ്പോ അപ്പു ചുറ്റുമോന്ന് വീക്ഷിച്ചു,
ഈ കുറഞ്ഞ വർഷം കൊണ്ട് നാട് വല്ലാതെ മാറിപ്പോയി
പണ്ട് ഉണ്ടായിരുന്ന പെട്ടിക്കടയുടെ സ്ഥാനത്ത് കോൺക്രീറ്റ് കെട്ടിടം ഇടം പിടിച്ചിരിക്കുന്നു,
കുട്ടിക്കാലത്ത് വെള്ളിയാഴ്ചതോറും SN തിയേറ്ററിൽ പടം മാറി എന്നറിയിക്കാൻ കടയ്ക്കുമുന്നിൽ മരപ്പലക്ക കൊണ്ടുണ്ടാക്കിയ തട്ടിനുമുകളിൽ നിരത്തി വച്ച മിഠായി ഭരണികൾക്ക് താഴെയായി സിനിമ പോസ്റ്റർ ഒട്ടിക്കുന്നതൊക്കെ ഓർമയായി…
അന്ന് നാട്ടിലെ ഒരേ ഒരു സിനിമ തീയേറ്ററാണ് ചെറ്റയും ഓലയും കൊണ്ട് തീർത്ത SN,
പരിഷ്കാരം എത്തിനോക്കിയിട്ടില്ലാത്ത നാടായതിനാൽ ടൗണിലെ തീയേറ്ററുകളിലെല്ലാം ഓടിത്തളർന്ന ശേഷമാകും സിനിമകൾ SN ൽ എത്തുക…
മിക്കപ്പോഴും നസീറിന്റെയും ജയന്റെയുമൊക്കെ പഴയ ചിത്രങ്ങളാകും അവിടെ കളിക്കുക…
പണ്ട് തറവാട്ടിലെ പറിങ്കിമാവിൽ നിന്നും വീണുകിട്ടുന്ന കശുവണ്ടി കൂട്ടിവച്ച് വിറ്റുകിട്ടുന്ന കാശിനു കൂട്ടുകാരൻ ചന്തുവിനോടൊപ്പം SN ൽ പോയി കോളിളക്കവും കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികളും അങ്ങാടിയുമൊക്കെ കണ്ട കാലം അവനോർത്തു…
പിന്നീട് ഭാഗത്തിൽ അമ്മയ്ക്ക് കിട്ടിയ തറവാട് ഹോൾസെയിൽ ബസ്സിനെസ്സിനായി പണയം വച്ച് തറവാട് ഭീമമായ കട ബാധ്യതകളായപ്പോഴും അച്ഛൻ ആത്മവിശ്വാസത്തോടെ ബിസ്സിനെസ്സ് നോക്കി നടത്തി ജീവിതം മുന്നിലേക്ക് കൊണ്ട് പോയി,