“അപ്പൂട്ടാ എനിക്ക് നിന്നോട് പ്രണയമാണെടാ… അതേ പ്രണയമാണ്… എന്റെ ജീവനിൽ കലർന്ന പ്രണയം, എന്ന് മുതലാ തോന്നി തുടങ്ങിയതെന്ന് എനിക്കറിയില്ല, പക്ഷേ ഈ നിളയുടെ മനസ്സിനും ശരീരത്തിനും ഒരേ ഒരാവകാശിയെയുള്ളൂ… എന്റെ അപ്പൂട്ടൻ… നീയില്ലാതെ എനിക്ക് പറ്റില്ലിടാ…”
അവൾ പതിയെ കാറ്റുപോലെ അവന്റെ നെറ്റിയിൽ നെറ്റി ചേർത്ത് പറഞ്ഞു
അവൾ അവന്റെ നെറ്റിയിൽ പതിയെ ചുണ്ടമർത്തി, കുറച്ചുനേരം അങ്ങനെതന്നെയിരുന്നു, പിന്നീട് അവൾ പതിയെ കവിളുകളിൽ ഉമ്മവച്ചു, അവൾ ചെയ്യുന്നത് അവളുടെ നിയന്ത്രണത്തിലല്ല എന്ന് തോന്നി…
അവൾ പ്രേമത്തോടെ അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു… അപ്പോഴും അപ്പു ഗാഡനിദ്രയിലായിരുന്നു
അവൾ പതിയെ അവനിലേക്കടുത്തു അവന്റെ കീഴ്ച്ചുണ്ടിൽ പതിയെ ഉമ്മവച്ചു, വളരെ പതിയെ ആ ചുണ്ടുകൾ അവളൊന്നു നുണഞ്ഞു, അവളുടെ നെഞ്ചിലെ പഞ്ഞിക്കുന്നുകൾ അവന്റെ നെഞ്ചിലേക്കമർന്നു, ചുണ്ടുകൾ വേർപെടുത്താൻ നോക്കിയപ്പോൾ അവ തമ്മിലൊട്ടി അടർന്നു വരാൻ മടികാണിച്ചു… അവൾ ചുണ്ടുകൾ നാവുകൊണ്ട് നനച്ച് വേർപെടുത്തി അവനെ നോക്കി… അപ്പോഴാണ് അവൾ ചെയ്തിരുന്നത് അവളുടെ ബോധമണ്ഡലത്തിലേക്ക് വന്നത്… അവൾ നെഞ്ചിൽ കൈ വച്ച് എഴുന്നേറ്റു…
“എന്റെ കൃഷ്ണാ… അപ്പൂട്ടൻ എഴുന്നേറ്റിരുന്നെങ്കിലോ…? താനൊരു സ്വപ്നലോകത്തായിരുന്നു…”
അവൾ പതിയെ മന്ത്രിച്ചു…
അവൾ അവനെ നോക്കി നാണത്തോടെ വിരൽ കടിച്ചു പിന്നീട് പതിയെ ശബ്ദമുണ്ടാക്കാതെ പുറത്തേക്ക് നടന്നു
തന്റെ മുറിയിലെത്തി വാതിൽ ചാരി ശബ്ദമുണ്ടാക്കാതെ കട്ടിലിൽ ശോഭയുടെ അടുത്ത് വന്നു കിടന്നു… അവൾ നെഞ്ചിൽ കൈവച്ചു ഒരു ദീർഘനിശ്വാസം എടുത്തു… ചരിഞ്ഞു കിടന്നിരുന്ന ശോഭയെ ചുറ്റിപ്പിടിച്ചുകിടന്നു, അതേസമയം ശോഭയുടെ കണ്ണ്കൾ ചിമ്മിയോ…? ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞുവോ…?
🍂🍂🍂🍂🍂🍂🪶🍂🍂🍂🍂🍂🍂
“അപ്പൂട്ടാ… ഡാ… എണീക്ക്…”
രാവിലെ അവന്റെ പേരുചൊല്ലിയുള്ള കുലുക്കിവിളിയും കുപ്പിവളക്കിലുക്കവും കേട്ടാണ് അപ്പു കണ്ണുതുറക്കുന്നത്,
കുളിച്ച് ഈറൻമുടി തോർത്തിൽ പൊതിഞ്ഞുകെട്ടി ഒരു ധവണിയുമുടുത്ത് മുന്നിൽ ഒരു വസന്തംപോലെ നിള നിൽക്കുന്നു, അവൻ തന്റെ കണ്ണുതിരുമ്മി അവളെ കൗതുകത്തോടെ നോക്കി പുഞ്ചിരിച്ചു,
“എന്താടാ നോക്കുന്നെ…?”
നിള മുഖം കൂർപ്പിച്ചു അവനോട് ചോദിച്ചു
“ഒന്നൂല്ല… എന്റെ നിച്ചിയ്ക്ക് ഇത്രേം ഭംഗിയുണ്ടായിരുന്നോ…? ഇതിപ്പോ ഞാൻതന്നെ കണ്ണ് വെയ്ക്കോലൊ…”
അവൻ അവളെ നോക്കികൊണ്ട് പറഞ്ഞു