“ആ പെണ്ണ് ആള് ശരിയല്ല… കൊറേ പേരുദോഷം കേപ്പിച്ചിട്ടുള്ളതാ… ഇസ്തിരിപ്പെട്ടിയെന്ന ഇവിടുത്തെ പിള്ളേർ വിളിക്കുന്നത്…”
“ഇസ്തിരിപ്പെട്ടിയോ…?”
അപ്പു സംശയത്തോടെ ചോദിച്ചു
“മ്… അവള് അവളുടെ തന്തേട അതേ കൊണം തന്നാ… തന്ത ചിട്ടി നടത്തി നട്ടാരെ പറ്റിക്കുന്നു… മോള് പ്രേമിച്ചു കാശൊള്ള ആൺപിള്ളേരെ പറ്റിക്കുന്നു…”
ചന്തു പറഞ്ഞു കൊണ്ട് വണ്ടിയിലേക്ക് കയറി
“ചുമ്മാ അവരാതം പറയാതെടെ…”
“ചുമ്മാ പറഞ്ഞതൊന്നുമല്ല… നീയിനി പണ്ടത്തെ പ്രേമോം പറഞ്ഞോണ്ട് അങ്ങോട്ട് ചെല്ലല്ലേ… അവള് നിന്നെ ഊറ്റിപിഴിഞ്ഞ് അയയിൽ വിരിക്കും… അതാ തരം.”
ചന്തു ഒരു വാണിംഗ് പോലെ പറഞ്ഞു,
“ഏയ്… ഇല്ലടാ അതൊക്കെ ഞാനന്നേ കളഞ്ഞു… പിന്നല്ല നമുക്കെന്താ പാട്…”
അപ്പു പറഞ്ഞുകൊണ്ട് വണ്ടിയെടുത്തു,
പിന്നീടവർ വായനശാലയിലും പഴയ കൂട്ടുകാരെയും പരിചയക്കാരെയുമൊക്കെ കണ്ട് തിരികെ വന്നു,
ചന്തു കൂടെയുള്ളതുകൊണ്ട് അപ്പുവിന് ബോറടിയൊന്നുമില്ലായിരുന്നു, എവിടെപ്പോയാലും അപ്പു ചന്തുവിനെ കൂടെ കൂട്ടി,
ദിവസങ്ങളെങ്ങനെ കടന്നുപോയ്ക്കൊണ്ടിരുന്നു,
നിളയെ സ്കൂളിൽ കൊണ്ടാക്കുന്നതും തിരികെ കൊണ്ട് വരുന്നതും അപ്പു ആയിരുന്നു…
അന്ന് കാറിൽനിന്നിറങ്ങി അപ്പു കാർ തിരിച്ച് ഗേറ്റ് കടക്കുന്നതുവരെ നിള പുഞ്ചിരിയോടെ അവനെ നോക്കി നിന്നു, സ്റ്റാഫ് റൂമിലെത്തിയ നിള കവിതയുടെ അടുത്ത് ചെന്നിരുന്നു, പഠിക്കുന്ന കാലം മുതലേയുള്ള കൂട്ടാണ് അവർ തമ്മിൽ, നിളയുടെ എല്ലാക്കാര്യങ്ങളും അവൾ ഷെയർ ചെയ്യുന്നത് കവിതയോടാണ്, അപ്പുവിന്റെ കാര്യവും അവൾക്കറിയാം
“എന്താണ് നിളയിന്ന് നന്നായി തെളിഞ്ഞു പതഞ്ഞൊഴുകുന്നല്ലോ…. ഇന്ന് നിന്റപ്പൂട്ടൻ ഉമ്മ വല്ലോം തന്നോ…?”
കവിത അവളോട് ചോദിച്ചു,
നിള ചുറ്റും നോക്കി അവളുടെ കയ്യിൽ പതിയെ തല്ലി
“ഛീ… വായടക്കടി അസത്തെ… അല്ലേലേ ആരുടെ വായീന്ന് എന്ത് വരുന്നൂന്ന് നോക്കിയിരിക്കാ ഓരോരുത്തര്…”
അവൾ പതിയെ പറഞ്ഞു
“അപ്പൊ തന്നോ…?”
“തന്നു… കുന്തം…”
നിള മുഖം കുർപ്പിച്ചു പറഞ്ഞു
“കുന്തം ഇപ്പോഴേ തന്നോ…? അതൊക്കെ കല്യാണം കഴിഞ്ഞിട്ട് പോരായിരുന്നോ…?”
കവിത കളിയാക്കിക്കൊണ്ട് പറഞ്ഞു, ഡബിൾ മീനിങ് മനസ്സിലാക്കാൻ നിള കുറച്ചു സമയമെടുത്തു,
“ഛീ… അസത്ത്… നാവില് നല്ലത് വരില്ല… നീയൊക്കെ ടീച്ചർ തന്നെയാണോ…?”
അവൾ നാണം കലർന്ന പുഞ്ചിരിയോടെ ചോദിച്ചു,