ഇതെല്ലാം കണ്ടുകൊണ്ട് ഒരു പുഞ്ചിരിയോടെ അപ്പു ബേക്കറിക്കുള്ളിൽ ഇരുന്നു
കുറച്ചു കഴിഞ്ഞ് അപ്പു ഇറങ്ങി കാറിനടുത്തേക്ക് വന്നു നന്ദനയ്ക്ക് പിന്നിലായി നിന്നു
“ഹലോൺ…”
അവൻ അവളെ വിളിച്ചു
നന്ദന ഞെട്ടിപ്പിടഞ്ഞു തിരിഞ്ഞ് നോക്കി, അവനെക്കണ്ട് അവളൊന്ന് ഞെട്ടി പിന്നീട് പുഞ്ചിരിച്ചുകൊണ്ട് തലതാഴ്ത്തി,
“ഇവിടെ എന്നെക്കാണാൻ വന്നതാണോ…?”
അവൾ മുഖമുയർത്തി പതിയെ അവനോട് ചോദിച്ചു
“ഏയ്… ഞാനെന്തിനാ തന്നെക്കാണാൻ ഇവിടെ വരുന്നേ… മാത്രോല്ല തന്റെ പുറകെ നടന്നാൽ പോലീസിൽ കേസ് കൊടുക്കുമെന്നല്ലേ താനന്ന് പറഞ്ഞത്…”
അവളൊന്നും മിണ്ടിയില്ല
“പിന്നെ ഒരു കാശുകാരനാണെങ്കിലെ എനിക്ക് തന്റെ പിറകെ നടക്കാൻ യോഗ്യതയുള്ളൂ എന്നല്ലേ പറഞ്ഞത്…”
അവൻ തുടർന്നു
“അയ്യോ… അത്… ഞാനന്ന്… വെറുതെ…”
അവൾ തപ്പിത്തടഞ്ഞു
“അല്ലെങ്കിതന്നെ ഇപ്പൊ കാശുകാരനായല്ലോ…”
അവൾ പറഞ്ഞു
അതിനവൻ ഒന്ന് പുഞ്ചിരിച്ചു
“അപ്പൊ ഇനി പുറകെ നടക്കാമെന്ന്…?”
അവൻ അവളോട് ചോദിച്ചു
“മ്…”
അവൾ നാണത്തോടെ പറഞ്ഞു
പിന്നീട് നിളയെ കൊണ്ടുവിടാനും തിരികെകൊണ്ടുപോകാനും അപ്പു വരുന്നത് നന്ദനയെ കാണാൻ കൂടിയായി, ആ ബന്ധം നന്നായി തഴച്ചു വളർന്നു
🍂🍂🍂🍂🍂🍂🍁🍂🍂🍂🍂🍂🍂
പ്രസാദ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ നന്ദനയുടെ ഫോൺ റിങ് ചെയ്തു, അവൾ അത് അസ്വസ്ഥതയോടെ കട്ട് ചെയ്തു, പിന്നീടും റിങ് ചെയ്തു അപ്പോഴും അവൾ കട്ട് ചെയ്തു,
“ഫോൺ എടുക്ക് മോളേ…”
പ്രസാദ് അവളോട് പറഞ്ഞു
അവൾ മുഖമുയർത്തി നോക്കി
“ഇത് ആ വിവേകാണ്…”
അവൾ പറഞ്ഞു
“നിങ്ങൾ ഇഷ്ടത്തിലല്ലായിടുന്നോ…?”
അയാൾ വീണ്ടും ചോദിച്ചു
“ആയിരുന്നു…”
അവൾ പറഞ്ഞു നിർത്തി
“അതെന്താ ബ്രെകപ്പ് ആയോ…?”
അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു
അവൾ അതേയെന്ന് തലയാട്ടി
“ഇലഞ്ഞിമുറ്റത്തെ ചെറുക്കൻ കാരണമാണോ…”
അയാൾ ചോദിച്ചു
അവൾ അതേയെന്ന് തലയാട്ടി
“പൂത്ത കാശാ മോളേ അവന്റല്… പത്തു തലമുറയ്ക്കുള്ളത് അവനുണ്ടാക്കിയിട്ടുണ്ടെന്നാ നാട്ടുകാര് പറയുന്നത്… അച്ഛന്റെ അവസ്ഥയറിയാലോ… ആകെ പൊട്ടി നിക്കുവാ…”
അയാൾ അവളോട് പറഞ്ഞു
“എനിക്കറിയാം അച്ഛന്റെ അവസ്ഥ… എല്ലാം ഞാൻ ശരിയാക്കിക്കോളാം…”
“അപ്പൊ ആ വിവേകിനെ എങ്ങനാ ഒഴിവാക്കുന്നെ…?”
“അത് ഞാനവനോട് പറഞ്ഞിട്ടുണ്ട് ബ്രേക്കപ്പിന്റെ കാര്യം… പക്ഷേ അവനിടഞ്ഞു നിക്കുകയാ…”