അന്ന് ഉച്ചക്കുള്ള ബ്രേക്ക് വന്നപ്പോൾ ഞാൻ പ്രിയയെയും കൂട്ടി ക്ലാസിനു പുറത്തു ചെന്നിട്ടു ഡാഡിയെ വിളിച്ചു. എന്നിട്ടു ഞാൻ പറഞ്ഞു “ഡാഡി ഞാൻ ഇവിടെ ഒരാൾക്ക് ഫോൺ കൊടുക്കാട്ടോ.” അതും പറഞ്ഞു ഞാൻ ഫോൺ പ്രിയയുടെ കൈയ്യിൽ കൊടുത്തു. “ഇന്നാ… സംസാരിക്കു.” ഞാൻ പറഞ്ഞു.
“ഹലോ…. ഹായ് ഡാഡി…” പ്രിയ ഡാഡി എന്ന് പറഞ്ഞ കേട്ടപ്പോൾ എനിക്ക് ഒരു വല്ലാത്ത സന്തോഷം തോന്നി. അന്യനായി കാണുന്നില്ലല്ലോ. അൽപനേരം അവൾ സംസാരിച്ചതിന് ശേഷം എനിക്ക് ഫോൺ തന്നു. ഡാഡി ആലുവ വരുന്നുണ്ടെന്നു പറഞ്ഞു. അവിടുത്തെ ഒരു ബാങ്കിൻ്റെ ജീവനക്കാർക്ക് ഒരു വർക്ഷോപ് ചെയ്യാനോ മറ്റോ. രണ്ടു ദിവസം ഉണ്ടാവും എന്ന് പറഞ്ഞു. കാണണം എന്ന് പറഞ്ഞു.
എനിക്കാകെ ടെൻഷൻ കേറി തുടങ്ങി. കാണണം എന്നും ഉണ്ട്. എന്നാൽ ആദ്യമായി കാണുകയാ. ചുമ്മാ കാണുന്നതിൽ മാത്രം നിൽക്കുകയില്ലന്നു നല്ലപോലെ അറിയാം. ഒറ്റയ്ക്ക് പോകാനും പേടിയാ. പ്രിയയെം കൂട്ടി തന്നെ പോവാം. അവളോട് ഞാൻ കാര്യം അവതരിപ്പിച്ചു. “അതിനെന്താടി… നമുക്ക് പോവാന്നെ… നിൻ്റെ ഈ ഡാഡി എങ്ങനാണ് നേരിട്ട് കണ്ടിരിക്കാലോ… ഈ വരുന്ന വെള്ളിയാഴ്ചയല്ലേ… അപ്പൊ മറ്റന്നാൾ.” അവൾ പറഞ്ഞു. അതോടൊപ്പം എങ്ങനെ പ്ലാൻ ചെയ്യണം എന്നൊക്കെ ഡീറ്റെയിൽസ് ആയി പറഞ്ഞു.
വെള്ളിയാഴ്ച എത്തിയതും രാവിലെ മുതൽ ഒരു വല്ലാത്ത പിരിമുറുക്കം. ഒരു സമാധാനവുമില്ല. വയറു വേദനിക്കുന്നു എന്നൊക്കെ പറഞ്ഞു അമ്മയോട് കള്ളം പറഞ്ഞു ഇന്ന് പോകുന്നില്ലെന്ന് ഉറപ്പിച്ചു. പക്ഷെ ഡാഡിയെ കാണാൻ പോകണ്ടാന്നു വച്ചാലോ എന്നൊക്കെയാ ചിന്ത. പ്രിയയെ വിളിച്ചിട്ടു കിട്ടിയതും ഇല്ല. ഇവളെനിക്കിട്ടു പണി തരുമോ. മണി എട്ടായാതെ ഉള്ളു. അമ്മ ജോലിക്കിറങ്ങാൻ പോയപ്പോഴേക്കും ദാ വന്നേക്കുന്നു പ്രിയ. അതും യൂണിഫോം ഇട്ടുകൊണ്ട്. അപ്പൊ ഇവൾ എനിക്ക് പണി തന്നത് തന്നെയാ എന്നോർത്ത് ദേഷ്യത്താൽ അവളെ നോക്കികൊണ്ട് നിന്നപ്പോഴേക്കും അമ്മയുടെ പറഞ്ഞു “മോളെ അവൾക്കു വയ്യാണ്ടിരിക്കുവാ. ഇന്ന് പോണില്ല. മോള് ചെന്ന് കാപ്പി കുടിക്കു. നല്ല ചൂട് ദോശ ഇരിപ്പുണ്ട്.” അതും പറഞ്ഞുകൊണ്ട് അമ്മ ജോലിക്കു ഇറങ്ങി.