ആദ്യമൊക്കെ അവൾ എതിർത്തെങ്കിലും പതിയെ അവളും അതൊക്കെ എന്ജോയ് ചെയ്യാൻ ആരംഭിച്ചു….
എന്നിരുന്നാലും ഓഫീസിൽ എല്ലാവരുടെയും മുൻപിൽ അവൾ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ഞങ്ങൾ തമ്മിൽ ഒന്നുമില്ലാത്ത പോലെ അഭിനയിച്ചു…. അന്നൊന്നും ഓഫീസിൽ വച്ച് ഒന്ന് തൊടാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നില്ല….
സഹികെട്ടപ്പോൾ ഞാൻ ഈ കാര്യം വിപിനോട് പറഞ്ഞു…
ആദ്യം അവൻ എന്നെ കുറെ കളിയാക്കിയെങ്കിലും അവൻ ഒരു വഴി പറഞ്ഞു,, അവൻ അച്ഛന്റെ കാറും എടുത്തു വരാം രണ്ടാളും ഓഫീസിൽ കയറാതെ പുറത്തു കറങ്ങാൻ പോകാമെന്ന് പറഞ്ഞു
എനിക്കത് വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമായിരുന്നെങ്കിലും ലക്ഷ്മി ആദ്യം സമ്മതിച്ചില്ല…. എന്റെ നിർബന്ധത്തിനു വഴങ്ങി അവൾ സമ്മതിച്ചു….
എനിക്ക് കാറോടിക്കാൻ വലിയ വശമില്ലാത്ത കൊണ്ട് വിപിനെയും കൂടെ കൂട്ടി…. അങ്ങിനെ കാറുമായി ഞങ്ങൾ ബസ് സ്റ്റോപ്പിൽ നിന്നും ലക്ഷ്മിയെ കയറ്റി ഞങ്ങൾ കടശി കടവ് ഡാം പോയിന്റിലേക്ക് വണ്ടി തിരിച്ചു….
ലക്ഷ്മി ഇത് വിപിൻ…. ഞാൻ പറഞ്ഞു
ഹായ് അവൻ തിരിഞ്ഞു നോക്കാതെ പറഞ്ഞു
അതിനു അവൾ മറുപടിയൊന്നും പറഞ്ഞില്ല… അവൾ ആകെ പേടിച്ചു ഇരിക്കുന്നത് പോലെ എനിക്ക് തോന്നി…