ആദ്യമായിട്ടാണ് അവൾ ഇങ്ങനെ പോകുന്നതെന്ന് എനിക്ക് മനസിലായി
ഡാ വണ്ടി നിർത്തിയെ…. ഞാൻ പറഞ്ഞു
അവൻ സംശയത്തോടെ വണ്ടി നിർത്തി…. ഞാൻ ഡോർ തുറന്ന് പുറത്തു ഇറങ്ങി പുറകിൽ ലക്ഷ്മിയുടെ കൂടെ കയറി
ഇവളേ പേടിച്ച് ഇരിക്കുകയാ അതാഡാ ഞാൻ ഇങ്ങോട്ട് ഇരുന്നേ…. ഞാൻ പറഞ്ഞു
അത് കേട്ട് അവൻ ഒന്ന് ചെറുതായി ആക്കി ചിരിച്ചു…
ഞാൻ അവളുടെ കൂടെ ഇരുന്നത് അവൾക്ക് ഒരു ആശ്വാസമായി….
ചേട്ടാ നമ്മൾ എവിടെക്കാ പോകുന്നേ ? ലക്ഷ്മി ചോദിച്ചു
ചുമ്മാ കറങ്ങിയിട് വരാം… വിപിൻ ആണ് മറുപടി പറഞ്ഞത്
പേടി ഉണ്ടോ ? ഞാൻ ചോദിച്ചു
ചെറുതായിട്ട്… അവൾ എന്റെ നേരെ നോക്കി പറഞ്ഞു
ഞാൻ അവളുടെ കയ്യിൽ ചേർത്ത് പിടിച്ചു…. അത് അവൾക്കൊരു ആശ്വാസമായി
കുറച്ചു നേരം ആ കുഞ്ഞു കയ്യിൽ പയ്യെ തലോടിയതും അവൾ എന്റെ തോളിലേക്ക് ചരിഞ്ഞു