ഏതാനും നിമിഷങ്ങൾക്കകം വെളിയിലേക്ക് ഇറങ്ങിവന്ന ആളെ കണ്ട് ഔതകുട്ടിയും സൂസമ്മയും കൈകൾ കൂപ്പി…
ആറടിയോളം ഉയരമുള്ള ഇരു നിറക്കാരൻ.. അൻപത്തഞ്ചിൽ കുറയില്ല പ്രായം അല്പം കഷണ്ടി കയറി നരവീണ മുടി…
കഴുത്തിൽ സ്വർണ്ണം കെട്ടിയ രക്ത ചന്ദന മാല… ഒരു കസവുനേര്യത് തോളിൽ… നെഞ്ചിൽ കറുത്ത രോമങ്ങളിൽ ഒന്നുരണ്ടെണ്ണം നരച്ചിട്ടുണ്ട്…
എന്താ വേണ്ടത്..
കാര്യങ്ങൾ ഒക്കെ അല്പം നുണയും കൂട്ടി ചേർത്ത് ഔതകുട്ടി പറഞ്ഞു..
പക്ഷേ നമ്പ്യാർ അതല്ല ശ്രദ്ധിച്ചത്.. അയാളുടെ കണ്ണ് സൂസമ്മയുടെ അളവെടുക്കുകയായിരുന്നു…
അപ്പോൾ നിനക്ക് സ്ഥലം വേണം… ആട്ടെ കൈയിൽ എന്തുണ്ട്..വെറുതെ കൈയും വീശി ആണോ നാട്ടിൽ നിന്നും പോന്നത്…
അല്ല… കുറച്ചു കാശുണ്ട്.. അതുകൊണ്ട് ഒന്നും ആകില്ല…
പരമാ.. നമ്മുടെ കൂടിയാൻ മലയുടെ ചെരുവിൽ ഇപ്പോൾ ആരെങ്കിലും പാട്ടം മുടക്കിയവർ ഉണ്ടോ…
ഒന്നു രണ്ടു പേർ ഇട്ടിട്ട് പോയി തമ്പ്രാ.. ഇപ്പോൾ കാടു കയറി കിടക്കുകയാണ്…
എന്നാൽ അതിൽ കുറേ ഇവർക്ക് അളന്ന് കൊടുക്ക്.. ഒരു കുടിൽകെട്ടി വല്ലതും കുഴിച്ചു വെച്ച് ജീവിക്കട്ടെ…
ഭൂമി തന്നാൽ പണി ച്ചെയ്യുമോടാ നീ..?
ചെയ്തോളാം തമ്പ്രാ..
ഇവൾ നിന്റെ കെട്ടിയവളാണോ..
അതയ്യേ…
ഇവൾ എങ്ങിനെയാ.. പണിയൊക്കെ എടുക്കുമോ…?
ഉവ്വ്…
ങ്ങും.. നോക്കണം.. നല്ല പണിക്കാരി ആണോന്നു…
പരമാ.. താൻ ഇയാളുടെ കൂടെ പോയി നിലം കാണിച്ച് കൊടുക്ക്..
താൻ പരമൻ കാണിച്ചു തരുന്ന ഭാഗം വേലി കെട്ടി തിരിച്ചു കൊള്ളൂ… ആഹ്.. തന്റെ കൈയ്യിൽ ഉള്ള പണം കൈയിൽ ഇരിക്കട്ടെ… ചിലവൊക്കെ ഉള്ളതല്ലേ…
നമ്പ്യാരുടെ ഓരോ വാക്കുകളും ഔതക്കുട്ടിയുടെ കാതിൽ തേൻ മഴയായി പെയ്തിറങ്ങി…
ഒന്നുകൂടി നമ്പ്യാരെ തൊഴുതു കുമ്പിട്ട് തിരിച്ചു നടക്കാൻ തുടങ്ങിയ ഔതകുട്ടിയോട് നമ്പ്യാർ പറഞ്ഞു…
ഈ കളപ്പുരയോക്കെ ഒന്ന് വൃത്തിയാക്കണം..നിറയെ മാറാലയാണ്.. നിന്റെ കെട്ടിയോൾ ഇവിടെ നിന്ന് എല്ലാം ഒന്ന് തൂത്തു തുടക്കട്ടെ.. രണ്ടു ദിവസം കഴിഞ്ഞ് താൻ വന്ന് കൊണ്ടു പൊയ്ക്കോളൂ.. എന്താ..?
ഔതകുട്ടി അത് ഒട്ടും പ്രതീക്ഷിച്ച കാര്യമല്ല.. എങ്കിലും പത്തു പൈസാ മുടക്കാതെ കിട്ടുന്ന ഭൂമിയെ കുറിച് ഓർത്തപ്പോൾ അയാൾ തല കുലുക്കി ശരി തമ്പ്രാ എന്ന് പറഞ്ഞിട്ട് പരമനോടൊപ്പം നടന്നു…