കുടിയേറ്റം [ലോഹിതൻ]

Posted by

മുൻ അംശം അധികാരി.. അലക്കോട് കർത്തികപുരം പ്രദേശങ്ങളിലെ വലിയ ജന്മി നൂറുകണക്കിന് ഏക്കർ സ്ഥലത്തിന്റെ ഉടമ…

കേളു നമ്പ്യാരെ മുഖം കാണിച്ച് സങ്കടം പറഞ്ഞാൽ സ്ഥലം കിട്ടാൻ സാധ്യതയുണ്ടന്ന് പലരും പറഞ്ഞ് ഔതകുട്ടിയും അറിഞ്ഞു…

ഭൂമി കിട്ടാൻ ആരുടെ കാലിൽ പിടിക്കാനും ഔതകുട്ടിക്ക് ഒരു മടിയും ഇല്ലായിരുന്നു….

അങ്ങനെ കേട്ടറിഞ്ഞാണ് ഔതകുട്ടിയും സൂസമ്മയും കേളു നമ്പ്യാരുടെ എട്ടുകെട്ടിന്റെ ഉമ്മറത്ത്‌ എത്തുന്നത്…

തറയോട് പാകിയ വലിയ മുറ്റംനിറയെ കൊപ്ര ഉണങ്ങാൻ നിരത്തിയിരിക്കുന്നു…

ഒരു ഭാഗത്ത് നെല്ല് പുഴുങ്ങി പനമ്പിൽ ചിക്കിയിട്ടുണ്ട്..

മുറ്റത്ത് നിന്ന ഒരാൾ വന്ന് എന്താ കാര്യം എന്ന് ചോദിച്ചു…

ഇവിടെ വെച്ച് തമ്പ്രാൻ ആരെയും കാണാറില്ല…

ദേ.. ആ പാടത്തിന് അപ്പുറത്ത് ഒരു കളപ്പുരയുണ്ട്.. ഉച്ച ഉറക്കം കഴിയുമ്പോൾ അവിടെ എത്തും…

അത്യാവശ്യം അച്ചാൽ ഒരു നാലുമണിയോട് കൂടി കളപ്പുരയിൽ എത്തിക്കോളൂ…

അയാൾ പറഞ്ഞത് പോലെ അന്ന് വൈകുന്നേരം നാലുമണിക്ക് ഔതകുട്ടിയും സൂസമ്മയും നമ്പ്യാരുടെ കളപ്പുരയിൽ എത്തി…

കളപ്പുര തന്നെ ഒരു ബംഗ്ലാവ് പോലെ വലുതായിരുന്നു…ഇന്നത്തെ രീതിക്ക് പറഞ്ഞാൽ ഒരു ഔട്ട്‌ ഹൗസ്…

അവിടെ ഒരു അമ്പതിനു മേൽ പ്രായമുള്ള ഒരാൾ വരാന്തയിൽ ഇരിപ്പുണ്ട്…

ഔതകുട്ടിയെ കണ്ട് അയാൾ മുഖം മേലേക്ക് ചലിപ്പിച്ച് എന്താ വന്നത് എന്ന അർത്ഥത്തിൽ അവരെ നോക്കി…

ഔതകുട്ടിയും താണ് വണങ്ങി കൊണ്ട് ഒന്നു കാണാൻ വന്നതാണ്‌ എന്ന് പറഞ്ഞു…

ഔതക്കുട്ടി കരുതിയത് അതാണ് നമ്പ്യാർ എന്നാണ്..

പക്ഷേ അതല്ല നമ്പ്യാർ.. അത് പരമൻ ആണ്.. നമ്പ്യാരുടെ കാര്യസ്ഥൻ.. നമ്പ്യാരുടെ പരസ്യവും രഹസ്യവും ആയ എല്ലാ കാര്യങ്ങളുടെയും സൂക്ഷിപ്പുകാരൻ…

എവിടുന്നാ വരവ്…

തെക്ക് തിരുവിതാംകൂറിൽ ചങ്ങാനാ ശ്ശേരി എന്ന് പറയും…

ങ്ങും.. കെട്ടിരിക്കുന്നു…

പരമൻ സൂസമ്മയെ അടിമുടി ഒന്നു നോക്കി.. എന്നിട്ട് പറഞ്ഞു.. യോഗം അപാരം..താലത്തിൽ വെച്ചു തരികയല്ലേ…

ഔതകുട്ടിക്ക് അയാൾ പറഞ്ഞത് മനസിലായില്ല…

ഇവിടെ നിന്നോളൂ.. തമ്പ്രാനെ വിളിക്കാം..

അപ്പോൾ ഇതല്ലേ തമ്പ്രാൻ…

അന്നേരം അരക്കുള്ളിൽ നിന്നും ഒരു ശബ്ദം…

ആരാ.. പരമാ അവിടെ..?

മുഖം കാണിക്കാൻ വന്നവരാ.. തിരുവിതാംകൂറിൽ നിന്നാണ്…

Leave a Reply

Your email address will not be published. Required fields are marked *