മൃതു ഭാവെ ദൃഡ കൃതെ [TGA]

Posted by

മൃതു ഭാവെ ദൃഡ കൃതെ

Mrithu Bhave Drida Kruthe | Author : TGA


“എന്തൊരു തെരക്കാടാ….” രാഹുലിൻറ്റെ തോളിൽ കയ്യിട്ടുകൊണ്ട് ഫൈസൽ പറഞ്ഞു.
“മ്മ് എല്ലാപ്രാവിശ്യോം ഒള്ളതാ.” രാഹുൽ കോളെജിൻറ്റെ ടെറസ്സിൽ നിന്നും താഴെക്കു നോക്കികൊണ്ട് പറഞ്ഞു.
“എന്നാലും എത്ര പേരാ….”ഫൈസൽ അന്തം വിട്ടു.
“നമുക്കോന്ന് കറങ്ങിട്ട് വരാം വാ… ”
“വേണ്ട ഭയങ്കര തണുപ്പ്”
“എന്തുവാടെ… വാടെ….”
“ഓ എനിക്കു വയ്യ… ജലദോഷം പിടിക്കും.”
“ഒ… ഓ…. ശെരി ശെരി …..പോടാ മൈരെ…..”രാഹുൽ താഴെക്കിറങ്ങി.
പൊങ്കാലായാണ്. തിരുവനന്തുപരത്തിൻറ്റെ സ്വന്തം ആറ്റുകാൽ അമ്മച്ചീടെ ഉത്സവം.രാവിലെ ആറുമണിക്കു തന്നെ നാട്ടിലെ സ്ത്രീ ജനങ്ങൾ മുഴുവൻ റോഡിലുണ്ട്. കോളെജിലെ ഏകദെശം ആൺപിള്ളെരു എല്ലാം പൊങ്കാലക്കു പേരിൽ രാത്രി കോളെജിൽ തന്നെ തമ്പടിച്ചു. കൂട്ടത്തിൽ രാഹുലും. സർക്കാർ കോളെജിൻറ്റെ സ്വാതന്ത്ര്യങ്ങൾ സുലഭം. കുപ്പിക്കു കുപ്പി… കോഴിക്കുകോഴി….. പണിക്കു പണി..
ഒരു വശത്ത് ചുടുകല്ലു വിൽപ്പനയങ്ങനെ തകർക്കുകയാണ്. സീനിയെസ് കൊച്ചു വെളുപ്പാൻ കാലത്ത് തന്നെ ഒരു പെട്ടിയോട്ടോ നിറച്ച് ചുടുകല്ലിറക്കിട്ടുണ്ട്. രാഹുൽ രണ്ടാം വർഷം ബീകൊമിനു പഠിക്കുകയാണ്.അവനിതിലോന്നും താൽപര്യമില്ല.
അവൻ നടന്നു കോളെജിനു പുറത്തെക്കിറങ്ങി. ജനമങ്ങനെ റോഡിലൂടെ ഒഴുകുകയാണ്. നിരനിരയായി നിറയെ അടുപ്പുകൾ. അരി കഴുകുന്ന അമ്മച്ചിമാർ ,മാവും ശർക്കരയും തേങ്ങയും കൂട്ടികുഴക്കുന്ന അമ്മമാർ, പുലർകാലെ കുളിച്ചു പൂവും ചൂടി സുന്ദരികളായി മൂടൊറപ്പിക്കാനോരു സ്ഥലവും അന്വെഷിച്ചു നടക്കുന്ന സുമംഗലികൾ .ഭക്തകളെയും കൊണ്ട് വന്ന വണ്ടികൾ ഇടറോഡിലോതുക്കി കിടന്നുറങ്ങുന്ന ഡ്രൈവർമാർ.നറുനൂട്ടാണം പിള്ളരെയും കൊണ്ട് കറങ്ങുന്ന ടീനെജ് തരുണിമണികൾ.ആദ്യമായി മുണ്ടുടുത്ത അങ്കലാപ്പിൽ സംഘമായി കറങ്ങിനടക്കുന്ന കമൻറ്റടിക്കുന്ന ഭാവി പുരുഷകേസരികൾ. എല്ലാ ജംഗ്ഷനിലും സൌണ്ട് ബോക്ക്സുകൾ ആറ്റുകാലമ്മയുടെ അപദാനങ്ങൾ പാടി തകർക്കന്നു.നല്ല തെരളിയിലയടെയും എലക്കയുടെയും ഗന്ധം കാറ്റിൽ ഒഴുകി പരക്കുന്നു.എങ്ങും ഉല്ലാസം… സന്തോഷം.. സമാധാനം….
അവൻ ആമയെപോലെ നടന്ന് വീടെത്തി. വീടും കോളെജും തമ്മിൽ പത്തു മിനിറ്റിൻറ്റെ ദൂരമെയുള്ളു.
“ഹാ… എത്തിയാ..” അമ്മ വൽസല രാവിലെ തന്നെ കുളിച്ച് റെഡിയായി പൊങ്കാലക്കുള്ള ഒരുക്കത്തിലാണ് .മുന്നിലുള്ള റോഡിൽ തന്നെയാണ് വൽസല പൊങ്കാലയിടുന്നത്.
“രാത്രി എന്തോന്നടാ കഴിച്ചെ.”വൽസല മകനോടന്വെഷിച്ചു.
“സം സംമ്മിന്ന് ഷവായി മേടിച്ചു.”

Leave a Reply

Your email address will not be published. Required fields are marked *