“എല്ലാ ബർത്ത് ഡേയ്ക്കും മാനസ ചിന്നു ചേച്ചിയെ കാണാൻ പോകുവാരിക്കും അല്ലിയോ”..? എന്റെ ഒരു സമാധാനത്തിന് വേണ്ടി ഞാൻ ചോദിച്ചു.
“പിന്നെ അല്ലാതെയോ.. ഒന്നെങ്കി ചിന്നു ഇങ്ങോട്ട് വരും അല്ലെങ്കിൽ മാളു അങ്ങോട്ട് പോകും”..
ഹാവൂ ആസോസമായി..! അപ്പോൾ ഇത് സ്ഥിരം ചടങ്ങാണ്. കുഴപ്പം ഇല്ലായിരിക്കും. ആ ടെൻഷൻ ഒഴിഞ്ഞപ്പോഴാണ് ഞാൻ ഓർത്തത്…
അപ്പൊ ഈ വീട്ടിൽ മറ്റാരും ഇല്ല.. ‘ഹം തും എക് കിച്ചൺ മേ ബന്ദ് ഹോ’..! എനിക്ക് ഒരു ജിഞ്ചിലിപ്പ് ഫീൽ വന്നു. ആന്റിയെ മുട്ടി ഉരുമി ഇവിടെ തന്നെ കുറ്റി അടിച്ച് നിൽക്കാം എന്ന് ഞാൻ തീരുമാനിച്ചു.
“ഞാൻ കുറെയായി ചോദിക്കണം എന്ന് വിചാരിക്കുന്നു. മനു എന്താ മോളെ ഇപ്പോൾ മാളൂട്ടി എന്ന് വിളിക്കാത്തത്? പണ്ട് അങ്ങനെയല്ലെ വിളിച്ചിരുന്നത്. ഇതെപ്പോഴാ മാനസ ആയെ”..?
ശരിയാണ്. പണ്ട് ഞാൻ മാനസയെ മാളൂട്ടി എന്നാണ് വിളിച്ചിരുന്നത്. പക്ഷെ സ്‌കൂളിൽ പോയി മാളൂട്ടി എന്ന് വിളിക്കാൻ എനിക്കൊരു മടി. മറ്റുകുട്ടികൾ എന്ത് വിചാരിക്കും. അല്ലെങ്കിലേ മാനസയെ ഞാൻ കെട്ടും എന്ന മട്ടിൽ ആണ് എല്ലാവരുടെയും നോട്ടവും ചിരിയും. അതിന്റെ ഇടയിൽ ഇങ്ങനെ ഒക്കെ വിളിച്ചാൽ തീർന്നു. ഞാൻ പറഞ്ഞു:
“അത്.. സ്‌കൂളിൽ ആയോണ്ടാ ആന്റി”..
“സ്‌കൂളിൽ ആണെങ്കിൽ എന്താ..? മാളൂട്ടി അല്ലാണ്ടാവോ”..?
ഞാൻ ഒന്നും മിണ്ടിയില്ല. എനിക്ക് ഇമ്മാതിരി സോഫ്റ്റ് കോർ പരുപാടി ഒന്നും വശമില്ല.
“അവൾക്ക് വലിയ ഇഷ്ടമാ മോൻ അങ്ങനെ വിളിക്കണത്. ഇപ്പൊ തന്നെ കണ്ടോ.. ഞാൻ സ്നേഹം വന്നപ്പോൾ മനുവിനെ മോനെ എന്നല്ലേ വിളിക്കണേ..? അല്ലാണ്ട് മനു എബ്രഹാം കോശി എന്നാണോ”..?
ഞാൻ ഒന്ന് പുഞ്ചരിച്ചു. ആന്റി എന്റെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു:
“ചിരിക്കുമ്പോ മോനെ കാണാൻ എന്ത് ഭംഗിയാണ്. മോൻ ഇനി ഇവിടെ നിന്നോളൂ. ഇവിടുത്തെ കുട്ടി ആയിട്ട്. അമ്മ പൊന്നു പോലെ നോക്കാം”..
ഓ.. ഹോ.. ഹോ.. എങ്ങോട്ടാണിത് പോകുന്നത്? ആദ്യം മോനു. ഇപ്പോൾ അമ്മ. കുറച്ച് കഴിഞ്ഞാല് മോളെ കെട്ടിച്ചും തരുമോ..? എനിക്ക് പേടിയായി. വേഗം വിഷയം മാറ്റിക്കളയാം.