സാധാരണാ ലക്ഷ്മി ഉള്ളപ്പോൾ ഞാൻ അവളുടെ കൂടെ പുറകിലേ ഇരിക്കാറുള്ളു…. കിട്ടുന്ന സമയം എല്ലാം മുതലാക്കണ്ടേ
ഇന്ന് ഞാൻ തിരിച്ചു മുൻപിൽ കേറിയപ്പോൾ വിപിൻ എന്നോട് ചോദിച്ചു :
ഇന്ന് എന്തേ മുൻപിൽ ഇരുന്നത് അല്ലെങ്കിൽ ഇപ്പോളും എന്നെ ഡ്രൈവർ ആകുകയാണല്ലോ ചെയ്യാറ്….
സിനിമയ്ക്ക് മുൻപ് എന്തിനാ ആ സിനിമയുടെ തന്നെ ട്രൈലെർ കാണുന്നത്…. ഞാൻ പറഞ്ഞു…..
അത് കേട്ട് വിപിൻ ഉറക്കെ പൊട്ടിച്ചിരിച്ചു
എന്നാൽ ലക്ഷ്മിക്ക് ഞാൻ പറഞ്ഞത് മനസിലായില്ല
എന്താ പറഞ്ഞത് ? അവൾ ചോദിച്ചു
അല്ല കാണാൻ പോകുന്ന സിനിമക്ക് മുൻപ് എന്തിനാ അതിന്റെ ട്രൈലെർ കാണുന്നത് എന്ന് പറഞ്ഞതാ
ആ പൊട്ടിയ്ക്ക് അപ്പോളും അത് അങ് മനസിലായില്ല….. ഒരു മിനിറ്റ് കഴിഞ്ഞ് അവൾ പുറകിൽ നിന്നും എന്നെ പിടിച്ചു ഒരു പിച്ച് പിച്ചി കൊണ്ട് മിണ്ടാതിരിക്ക് എന്ന് പറഞ്ഞു….
ഒരു മിനിറ്റ് സ്ലോ ആണല്ലേ…. ഞാൻ കളിയാക്കി ചോദിച്ചു….
ഒരു ബോധവും ഇല്ലാ…. അവൾ ദേഷ്യത്തോടെ പറഞ്ഞു….
എന്തിനു ഇവൻ കേട്ടത് കൊണ്ടാണോ ?
പിന്നല്ലാതെ…. ലക്ഷ്മി പറഞ്ഞു
ഓ അവന് അറിയില്ലലോ നമ്മുടെ കാര്യം
എന്നാലും ഒരു നാണമൊക്കെ വേണ്ടേ…. അവൾ പറഞ്ഞു
അങ്ങിനെ ഞങ്ങൾ സംസാരിച്ചു കൊണ്ട് നിമിഷയുടെ വീട് എത്തി
ആദ്യമായി പോകുന്നത് കൊണ്ട് വഴി കണ്ടുപിടിക്കാൻ കുറച്ച് പാട് പെട്ട്… വഴി പറഞ്ഞു തരാൻ നിമിഷയ്ക്ക് അറിയില്ല എന്ന് വേണം പറയാൻ….
നിമിഷ അത്യാവശ്യം ക്യാഷ് ഉള്ള വീട്ടിലെ ആണെന്ന് വീട് കണ്ടപ്പോൾ തന്നെ മനസിലായി….
നല്ല ഒരു രണ്ടുനില വീട്,.. ചുറ്റിലും ഏകദേശം അതുപോലെ ഉള്ള വീടുകൾ തന്നെ…. ഞങ്ങൾ നാട്ടിൻപുറത്ത് ആണെങ്കിലും നിമിഷയുടെ വീട് സിറ്റിയിൽ തന്നെ ആണ്….
മതിലും ഗേറ്റും ഗാർഡനും ഒക്കെ ആയിട്ടുള്ള വീട്…. വിപിനും ഒട്ടും മോശമല്ല അവന്റെ വീട്ടുകാരും നല്ല ക്യാഷ് ആണ്