അത് കേട്ട് നിമിഷ ഞങ്ങളുടെ നേർക്ക് തിരിഞ്ഞു നിന്നു…..
ഞാനും വിപിനും അടുത്തേക്ക് എത്തിയതും ഞാൻ വിപിനെ നോക്കി…..
ഇനി അവന്റെ ഊഴമായിട്ടും അവൻ ഒന്നും മിണ്ടാതെ തന്നെ നിൽക്കുകയാണ്
കുറച്ചു നേരം ആരും ഒന്നും മിണ്ടാതെ ആയപ്പോൾ നിമിഷ എന്റെ നേരെ നോക്കി ചോദിച്ചു
എന്തേ ചേട്ടാ….
എന്നിട്ടും അവൻ മിണ്ടാതെ നിൽക്കുന്നത് കണ്ട് എനിക്ക് ദേഷ്യം വന്നു
എന്തെങ്കിലും പറയാനുണ്ടെകിൽ പറയടാ എന്നും പറഞ്ഞു ഞാൻ പുറകിലേക്ക് തിരിഞ്ഞു നടന്നു….
അത് കണ്ട് അവൻ പെട്ടെന്ന് കിട്ടിയ ധൈര്യത്തിൽ നിമിഷയോട് പറഞ്ഞു
എനിക്ക് തന്നെ ഇഷ്ടമാണ്….
അത് കേട്ട് ഒരു ഭാവ വെത്യസവം കാണിക്കാതെ നിമിഷ തിരിഞ്ഞു നടന്നു….
അവൻ വേഗം എന്റെ അടുത്തേക്ക് ഓടി എത്തി…. അവനാകെ ഐസ് പോലെ ആയിരിക്കുന്നു….
നിനക്ക് ഇത്രയും ധൈര്യമുള്ളോ ? ഒരു പെൺകുട്ടിയോട് ഇഷ്ടമാണെന്ന് പറയാൻ പോലും അറിയില്ലേ…… ഞാൻ കളിയാക്കി ചോദിച്ചു
എനിക്ക് പെട്ടെന്ന് ഒന്നും പറയാൻ കിട്ടിയില്ല അളിയാ….
അവൾ ഒന്നും പറഞ്ഞില്ല അല്ലേ…..
ഇല്ല
പെട്ടെന്ന് ഒന്നും പറയില്ല…. നന്നായി കഷ്ട്ടപെടണം…. ഞാൻ പറഞ്ഞു
നീ എങ്ങിനെ പെട്ടെന്ന് ലക്ഷ്മിയെ വളച്ചത് ? അവൻ ചോദിച്ചു
അത് ഞങ്ങൾ ഒന്നിച്ചല്ലേ വർക്ക് ചെയ്യുന്നേ… അങ്ങിനെ സംസാരിക്കാൻ ഒകെ പറ്റും പിന്നെ അവളുടെ നമ്പർ ഉള്ളത് കൊണ്ട് മെസ്സേജ് അയക്കാനും ഫേസ്ബുക്കിൽ ചാറ്റ് ചെയ്യാനുമൊക്കെ പറ്റും…. അത് കൊണ്ട് കാര്യങ്ങൾ പെട്ടെന്ന് ആയി
അവളുടെ നമ്പർ ഒപ്പിച്ചാലോ ? വിപിൻ ചോദിച്ചു
ഒരു പോസിറ്റീവ് സൈൻ ഇല്ലാതെ നമ്പറിൽ മെസ്സേജ് അയച്ചാൽ റിപ്ലെ തരണമെന്ന് ഇല്ല….. പിന്നെ ഫേസ്ബുക്ക് ൽ റിക്വസ്റ്റ് അയച്ചു നോക്ക്
അത് അക്‌സെപ്റ് ചെയ്‌താൽ നമുക്ക് ഒരു കൈ നോക്കാം’….
അങ്ങിനെ നിമിഷയുടെ ഫേസ്ബുക് ഐഡി തപ്പി പിടിച്ചു അവൻ അതിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു…..