അന്ന് തന്നെ നിമിഷ എന്റെ റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്തു….
ഞാൻ മെസ്സഞ്ചറിൽ ഒരു ഹായ് അയച്ചു
കുറച്ചു കഴിഞ്ഞു എനിക്ക് ഹായ് എന്ന് ഒരു റിപ്ലൈ യും കിട്ടി
ഞാൻ വേഗം അത് വിപ്പിനെ വിളിച്ചു കാണിച്ചു….
അവൻ ആകെ ഹാപ്പി ആയി….
ഞാൻ പതിയെ വീട്ടിലെ വിശേഷങ്ങളൊക്കെ ചോദിച്ചു…. പതിയെ കമ്പനി ആകിയിട്ട് വിപ്പിന്റെ കാര്യം പറയാമെന്ന് തീരുമാനിച്ചു
നിമിഷയുടെ വീട്ടിൽ ആണെങ്കിൽ അച്ഛനും അമ്മയും മാത്രം ഒറ്റ മകൾ…. അച്ഛനും അമ്മയും ഗവണ്മെന്റ് ജോലിക്കാർ….
അതുപോലെ തന്നെ എന്റെ വിശേഷങ്ങളും നിമിഷ എന്നോട് ചോദിച്ചു… അന്നത്തെ ദിവസാത്തെ ചാറ്റിങ്ങിൽ ഞങ്ങൾ അത്യാവശ്യം കമ്പനി ആയി…. വിപിന്റെ കാര്യം ചോദിച്ചു ഉടക്ക് വെച്ചില്ല…..
പിറ്റേ ദിവസം മുതൽ ഞാൻ മെസ്സേജ് അയച്ചു തുടങ്ങി…. അങ്ങിനെ പറഞ്ഞാൽ പറ്റില്ല….. വിപിൻ എന്റെ വീട്ടിൽ വന്ന് മെസ്സേജ് അയക്ക് അയക്ക് എന്ന് പറഞ്ഞു ശല്യം ചെയ്യലായപ്പോൾ ഞാൻ അയച്ചു തുടങ്ങി….
അങ്ങിനെ വീട്ടിലെ കാര്യങ്ങളും കോളേജിലെ കാര്യങ്ങളുമൊക്കെ ആയി ഞങ്ങളുടെ ചാറ്റിങ് നിർബാധം തുടർന്നു…..
ഒരു ദിവസം കോളേജിൽ വച്ച് കാണാമോ നു ചോദിച്ചപ്പോൾ നിമിഷ സമ്മതിക്കുകയും ചെയ്തു…. പക്ഷെ കണ്ടീഷൻ പറഞ്ഞത് മറ്റേ ചേട്ടനെയും കൂടി വരേണ്ട എന്നാണ്…. അതായത് വിപിനെയും കൂട്ടി
അത് കേട്ടപ്പോൾ അവനു നല്ല വിഷമം ആയെങ്കിലും അവനെ പറഞ്ഞു ഞാൻ സമാധാനിപ്പിച്ചു…. ഞാൻ എല്ലാം സെറ്റ് ആക്കി തരാം എന്ന് ഉറപ്പും കൊടുത്തു
അങ്ങിനെ കോളേജിൽ വച്ച് ഞാൻ നിമിഷയെ കണ്ടു
എപ്പോളും നിമിഷയുടെ മുഖത്തു ഉണ്ടാകാറുള്ള ചിരിയോടെ അവൾ എന്റെ അടുത്തേക്ക് വന്നു….
നല്ലൊരു സുന്ദരി കുട്ടി ആണ് അവൾ…. വിപിന് അവൾ നന്നായി ചേരും… വിപിനും മോശമല്ല….. ആവിശ്യത്തിന് തടിയും പൊക്കവും ഒക്കെ ഉണ്ട് അവന്…. എന്നെക്കാളും ഗ്ലാമർ അവൻ തന്നെ
എന്തേ ചേട്ടാ കാണണം നു പറഞ്ഞത്…. നിമിഷ സംസാരിച്ചു തുടങ്ങി