ചുമ്മാ…. ഒന്ന് നേരിട്ട് പരിചയപ്പെട്ടിരിക്കാലോ
കൂട്ടുകാരൻ വന്നില്ലേ ? ചിരിച്ചു കൊണ്ട് നിമിഷ ചോദിച്ചു
വന്നിട്ടുണ്ട് വിളിക്കണോ ?
വേണ്ടാ…..
എന്തേ….. ഇഷ്ടമായില്ലേ അവനെ
അതിനു മറുപടിയായി എന്നെ ഒന്ന് കണ്ണുതുറുപ്പിച്ചു നോക്കുകയാണ് നിമിഷ ചെയ്തത്
അങ്ങിനെ വേറെ എന്തൊക്കെയോ പറഞ്ഞു കൊണ്ട് ഞങ്ങൾ അവിടെ നിന്ന്
കുറച്ചു സംസാരിച്ചു കഴിഞ്ഞു ഞാൻ വീണ്ടും വിപ്പിന്റെ കാര്യം എടുത്തിട്ടു….
തന്നെ കാണാൻ ആണ് എല്ലാ ദിവസവും വിപിൻ 4 മണിക്ക് മുൻപേ ഇവിടേക്ക് വരുന്നത്…. ഞാൻ പറഞ്ഞു
അപ്പോൾ ചേട്ടൻ ആരെ കാണാനാ വരുന്നത്….. നിമിഷ ചോദിച്ചു
ഞാൻ അവനു കമ്പനിക്ക് വരുന്നതല്ലേ….
അതെന്തേ…. ചേട്ടന് ആരെയും കാണണ്ടേ ?
ഹേയ്… എനിക്ക് കാണേണ്ട ആൾ ഇവിടെയല്ല ഉള്ളത്…..
അത് കേട്ട് നിമിഷ ഒന്ന് ഞെട്ടിയത് പോലെ എന്നെ നോക്കി….
(എന്തിനാണ് ഞെട്ടിയതെന്ന് അപ്പോൾ എനിക്ക് മനസിലായില്ലെങ്കിലും കുറെ നാൾ കഴിഞ്ഞപ്പോൾ എനിക്ക് അത് മനസിലായി)
വീണ്ടും എന്തൊക്കെയോ പറഞ്ഞെങ്കിലും.. വിപിന്റെ കാര്യം പറയുമ്പോൾ എല്ലാം നിമിഷ ഒഴിഞ്ഞു മാറി…. അങ്ങിനെ ഒരു 10 മിനിറ്റോളം നീണ്ട സംസാരം നിർത്തി നിമിഷ പോയി
അപ്പോളേക്കും അകലെ നിന്ന് ഞങ്ങളെ നോക്കിയിരുന്ന വിപിൻ എന്റെ അടുത്തേക്ക് ഓടി വന്നു
എന്തായാടാ?….. വിപിൻ ചോദിച്ചു
അവൾ ഒരു പിടിയും തരുന്നില്ലടാ….. ഞാൻ കുറെ പറഞ്ഞു നിന്റെ കാര്യം …. ഒരു ഇന്ട്രെസ്റ് കാണിക്കുന്നില്ല….
അത് കേട്ട് അവന് വിഷമമായി….
എന്നാലും ഞാൻ അവനെ ആശ്വസിപ്പിച്ചു….
അന്ന് രാത്രി നിമിഷ എനിക്ക് മെസ്സേജ് അയച്ചു….
ഹായ്….
ഹായ്…. ഞാൻ റിപ്ലൈ കൊടുത്തു
ക്ലാസ് കഴിഞ്ഞ് വീട്ടിൽ എത്തിയോ ?
ഇല്ലാ….. വീട്ടിലേക്ക് പോയി കൊണ്ടിരിക്കുകയാ…. തന്റെ വിപിൻ ആ വണ്ടി ഓടിക്കുന്നത്