അതിനു മറുപടി ആയി നിമിഷ ഒരു കലിപ്പ് സ്മൈലി അയച്ചു….
ചേട്ടന് ലൈൻ ഉണ്ടല്ലേ….. നിമിഷ ചോദിച്ചു
ആഹ് …. ഉണ്ട്
പേര് എന്താ….
ലക്ഷ്മി…
നല്ല നെയിം…..
ഒന്നിച്ച് പഠിച്ചതാണോ നിങ്ങൾ ?
അല്ലാ,,.. ഒന്നിച്ചു വർക്ക് ചെയ്തിരുന്നതാ…..
പിന്നെ ഞാൻ ഞങ്ങൾ പരിചയപ്പെട്ടതും ലൈൻ ആയതും ഒക്കെ നിമിഷയോട് പറഞ്ഞു….
ശരി ചേട്ടാ….. ഉറങ്ങാൻ സമയമായി….. ഞാൻ ലക്ഷ്മിയെ പറ്റി പറഞ്ഞു കഴിഞ്ഞപ്പോളേക്കും നിമിഷ ചാറ്റിങ് നിർത്തി….
ശരി… ഗുഡ് നൈറ്റ്
പിന്നെ കുറച്ചു ദിവസത്തേക്ക് ഞാൻ ഹായ് അയച്ചാലും നിമിഷ തുടർച്ചയായി ചാറ്റ് ചെയ്യാൻ വരാതെയായി…..
അതോടെ ഞാൻ വിപിന് ഇനി രക്ഷയില്ല എന്ന് ഓർത്ത് ഇരിക്കുക ആയിരുന്നു…..
അങ്ങിനെ രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് നിമിഷ വിപിന്റെ ഫ്രണ്ട് റിക്വസ്റ്റ് ആക്‌സെപ്റ്റ് ചെയ്തു…..
അവൻ സന്തോഷത്തോടെ എന്നെ വിളിച്ചു പറഞ്ഞു….
പതിയെ ഹായ് അയക്കാൻ പറഞ്ഞു അവനോട്
അങ്ങിനെ അവൻ ചാറ്റിങ് തുടങ്ങി…
എന്നാൽ ആ കാര്യത്തിലും അവൻ ശോകം ആയിരുന്നു…..
ചാറ്റിങ് നീട്ടി കൊണ്ട് പോകാൻ അവനെ കൊണ്ട് സാധിച്ചില്ല…. ഒടുവിൽ ഒരു രക്ഷയുമില്ലാതെ അവൻ എന്നോട് ഹെല്പ് ചോദിച്ചു….
ഡാ… ഒന്ന് ഹെല്പ് ചെയ്യടാ വിപിൻ പറഞ്ഞു
എങ്ങിനെ ?
ഞാൻ എന്റെ ഐഡി പാസ്സ്‌വേർഡ് തരാം… നീ ഞാൻ ചാറ്റ് ചെയ്യുന്നത് പോലെ ചാറ്റ് ചെയ്യ്
അത് വേണോ അളിയാ ?
കുഴപ്പമില്ലടാ…. ഞാൻ ചാറ്റ് ചെയ്‌താൽ ചിലപ്പോ ഉള്ളത് കൂടെ പോകും…. അവൻ നിസ്സഹായനായി പറഞ്ഞു
അങ്ങിനെ ആ പരുപാടി ഞാൻ ഏറ്റെടുത്തു….
ഞാൻ അങ്ങിനെ വിപിന്റെ പ്രൊഫൈലിൽ നിന്നും നിമിഷക്ക് മെസ്സേജ് അയച്ചു തുടങ്ങി….
പയ്യെ പയ്യെ നല്ല നല്ല കാര്യങ്ങളൊക്കെ പറഞ്ഞുകൊണ്ട് ചാറ്റിങ് ഉഷാറാക്കി