പിന്നെ അങ്ങോട്ട് നടന്നതെല്ലാം കൂ…. എന്ന മൂളലിന്റെ അകമ്പടിയോടെയായിരുന്നു.
ഇതിനിടയിൽ ഞാൻ തല കറങ്ങി വീണതൊന്നും ഞാൻ അറിഞ്ഞില്ല.
കണ്ണ് തുറന്നു നോക്കുബോൾ ഞാൻ എന്റെ റൂമിൽ കിടക്കുകയാണ്.
കണ്ണ് തുറന്നതും ദേഹം മുഴുവൻ നല്ല വേദന അതിൽ ഇടത് കവിളിലാണ് കുറച്ച് അധികം പെരുപ്പ് അനുഭവപ്പെടുന്നത്.
എന്താണ് കുറച്ച് നേരമായിട്ട് നടക്കുന്നത്. ഇതുവരെ നടന്നതെല്ലാം എനി വല്ല സ്വപ്നമാണോ..
ഇന്നലെ മനുവുമായി കുടിച്ചത് മാത്രം ഓർമ്മയുണ്ട് പിന്നെ കുറച്ച് അടി കൊണ്ടതും. പിന്നെ എന്ത് സംഭവിച്ചു.. അല്ല മനു എവിടെ…
ഞാൻ ഒന്നുടെ ഓർത്തെടുക്കാൻ ശ്രമിച്ചു.
പെട്ടെന്നാണ് റൂമിന്റെ വാതിലും തള്ളി തുറന്നുകൊണ്ട് അനു റൂമിലേക്ക് കയറിവന്നത്.
അവളെ കണ്ടതും ഞാൻ ബെഡിൽ നിന്നും ചാടി എഴുനേറ്റ് നിന്നു.
അനു ദേഷ്യം കൊണ്ട് ഭദ്രകാളിയെ പോലെ എന്നെ നോക്കി നിന്ന് കണ്ണുരുട്ടുകയാണ്. അതോടൊപ്പം ദേഷ്യം കൊണ്ട് അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നുമുണ്ട്.
ട ജന്തു… നീ എന്തൊക്കെയാട അയാളെ വിളിച്ച് പറഞ്ഞത്… അനു അതും പറഞ്ഞ് എന്റെ കോളറിൽ കയറി പിടിച്ചു.
പറയടാ പട്ടി….
അനു ഞാൻ…
മിണ്ടരുത് നീ.. അത് പറയുബോ അവളുടെ കണ്ണുകൾ കലങ്ങി കണ്ണുനീർ പുറത്തേക്ക് ഒഴുകിയിരുന്നു.
മോളെ അനു…. പുറത്ത് നിന്നും അമ്മയുടെ വിളി കേട്ടു.
ദാ വരുന്നമ്മായി. എന്നും പറഞ്ഞ് അനു എന്റെ കോളറിൽ നിന്നും പിടിവിട്ട് കണ്ണുകൾ തുടച്ചു.
നീ ഇതിനുള്ളത് അനുഭവിക്കും ഓർത്തോ.
ഞാൻ ഇതുവരെ കരുതിയതിനേക്കാൾ വിഷമാണ് നീ. അവൾ അതും പറഞ്ഞ് തിരിഞ്ഞു നടന്നു.
പിന്നെ നിന്റെ ഒരാഗ്രഹവും നടക്കാൻ പോവുന്നില്ല ഓർത്തോ. അവൾ തിരിഞ്ഞ് പോവാൻ നേരം ഒന്നുടെ എന്നെ വെല്ലു വിളിക്കുംപോലെ പറഞ്ഞശേഷം റൂമിന് വെളിയിലേക്ക് ഇറങ്ങി പോയി.
ഞാൻ എന്താണ് നടക്കുന്നത് എന്ന് അറിയാതെ തലയിൽ കൈവച്ചു .
പെട്ടെന്നാണ് മനസിലേക്ക് മനുവിന്റെ ചിരിക്കുന്ന മുഖം കയറി വന്നത്.
ട മനു മൈരാ നീ എന്തൊക്കെയാണ് കാട്ടി കൂട്ടി വച്ചിരിക്കുന്നത്…
തുടരും….
എനി മുതൽ രണ്ടാമൂഴം തണൽ S2 എനി കഥകൾ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാണ് എഴുതുന്നത് എന്നാൽ മൂന്നും മൂന്ന് കഥകളാണ്.