🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
അനുവിന് ഒരു കല്യാണലോചന വന്നിട്ടുണ്ട് അവളുടെ കോളേജിലെ അസിസ്റ്റന്റ് പ്രഫസറാണ് പയ്യൻ. അമ്മയുടെ ആ വാക്കുകൾ ശ്രീക്കുട്ടന്റെ കാതിൽ ഒരു വെള്ളിടി പോലെ മുഴങ്ങി.
നാളെ അവർ അനുവിനെ കാണാൻ വരും. അവർ വരുബോ നമ്മളെല്ലാരും അവിടെ ഉണ്ടാവണം എന്നാണ് മാമൻ പറഞ്ഞത്. അമ്മ അത് കൂടി പറഞ്ഞു കേട്ടപ്പോൾ ശ്രീക്കുട്ടന് അവന്റെ കൈ കാലുകൾ തളർന്ന് പോകുന്നത് പോലെ തോന്നി.
ശ്രീക്കുട്ടൻ ഇരുന്നിടത് നിന്നും പതിയെ എഴുനേറ്റു. എനി ഒരു നിമിഷം പോലും അവനവിടെ ഇരുന്നാൽ ഒരുപക്ഷേ അവൻ അവന്റെ അമ്മക്ക് മുന്നിലിരുന്ന് പൊട്ടികരയും എന്നവന് തോന്നി.
ശ്രീകുട്ടൻ അമ്മ അവന് നൽകിയ ചായ പോലും കുടിക്കാതെ അവൻ നേരെ നടന്നത് താമരപൂക്കൾ പൂത് നിൽക്കുന്ന തിരുനാവായ പാടത്തേക്കാണ്. തന്റെ എല്ലാ സങ്കടങ്ങൾക്കും സാക്ഷിയാവറുള്ള ആ താമര പൂക്കൾകടുത്തേക്ക്.
അവനവിടെ എത്തിയതും അതുവരെ അടക്കി പിടിച്ചിരുന്ന കരച്ചിൽ അണ പൊട്ടിയ വെള്ളം പോലെ കുത്തി ഒലിച്ച് പുറത്തേക് ഒഴുകാൻ തുടങ്ങി.
ശ്രീക്കുട്ടൻ അവിടിരുന്ന് ഒരുപാട് നേരം കരഞ്ഞു. അനുവിന്റെ മുഖം അവന്റെ മനസിലേക്ക് കയറി വരും തോറും അവന്റെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞൊഴുകികൊണ്ടിരുന്നു.
അനു എനി മുതൽ തനിക്കുള്ളതല്ല. അവൾ മറ്റൊരാൾക്ക് അവകാശപെട്ടതാണ് എന്ന് ചിന്തിച്ചപ്പോൾ അന്നേരം അവന് തല പെരുക്കുന്നത് പോലെ തോന്നി. അനുനിമിഷം അവൻ കരഞ്ഞുകൊണ്ടേയിരുന്നു.
കരഞ്ഞ് കരഞ്ഞ് നേരം ഒരുപാട് കടന്ന് പോയി. അല്പ നേരത്തിന് ശേഷം അവൻ താമര പാടത്തെ ഇളം കലക്കമുള്ള വെള്ളത്തിൽ മുഖം കഴുകിയതിന് ശേഷo പതിയെ വീട്ടിലേക്ക് നടന്നു.
ടാ.. നിനക്ക് ചോറ് വേണ്ടേ.. അവൻ റൂമിലേക്ക് കയറാൻ നേരം അവന്റെ അമ്മ പുറകിൽ നിന്നും വിളിച്ച് ചോദിച്ചു.
വേണ്ട… അവൻ അമ്മക്ക് മുഖം കൊടുക്കാതെ എങ്ങിനെയോ പറഞ്ഞൊപ്പിച്ച ശേഷം തന്റെ റൂമിൽ കയറി വാതിലടച്ചു.
വാതിൽ അടച്ചതും അതുവരെ അവൻ പിടിച്ചു നിന്ന നൊമ്പരം അവന്റെ കണ്ണുകളിൽ നിന്നും വീണ്ടും ഉറവയായി പൊട്ടിയോഴുകാൻ തുടങ്ങി.
അവൻ കരച്ചിലിന്റെ ശബ്ദം പുറത്ത് വരാതിരിക്കാൻ ബെഡിൽ ചെന്ന് കിടന്ന് തലയിണയിലേക്ക് മുഖമമർത്തി പിടിച്ചു.