അവന്റെ മനസിലേക്ക് അനുവിന്റെ മുഖം കയറി വരും തോറും അവൻ കൂടുതൽ സങ്കടപ്പെട്ടു. അവന്റെ കണ്ണുകൾ ആ തലയിണയെ ഒരുപാട് നേരം ഇറനണിയിച്ചു കൊണ്ടിരുന്നു.
ചെറുപ്പം മുതൽ അനു തന്റേതാകും എന്ന് വിശ്വസിച്ച അവന് ഒരിക്കലും താങ്ങാൻ കഴിയുന്നതല്ല അനു മറ്റൊരാളുടേത് ആവുന്നത്.
കരഞ്ഞ് കരഞ്ഞ് ശ്രീകുട്ടൻ എപ്പോഴോ തളർന്ന് ഉറങ്ങി പോയി.
പിറ്റേന്ന് രാവിലെ അവനെഴുനേൽക്കുബോൾ തല്ലേനാൾ കരഞ്ഞതിന്റെ ഷീണം അവന്റെ കണ്ണുകളിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു.
അവൻ വേഗം തന്നെ എഴുനേറ്റ് കുളിച്ച് ചായ കുടിച്ചെന്ന് വരുത്തിയ ശേഷം വേഗം വീടിന് വെളിയിലേക്കിറങ്ങി.
അവന്റെ ലക്ഷ്യം മനുവിനെ കാണുക തന്റെ സങ്കടങ്ങൾ മനുവുമായി പങ്ക് വെക്കുക എന്നതാണ്. ഒരുപക്ഷേ എനിയും അതിന് വൈകിയാൽ തന്റെ ഹൃദയം ഒരു ബലൂൺ പോലെ പൊട്ടിപോവുമെനവന് തോന്നി.
ശ്രീക്കുട്ടൻ വീടിന് വെളിയിലേക്ക് ഇറങ്ങിയതും അവന്റെ പുറകിൽ നിന്നും അച്ഛന്റെ വിളിയെത്തി.
ടാ.. നീ രാവിലെ തന്നെ എങ്ങോട്ടാ.. നിന്നോട് അമ്മ ഇന്നലെ പറഞ്ഞില്ലേ ഇന്ന് അനുമോളെ കാണാൻ കുറച്ച് പേർ വരുന്നുണ്ടെന്. എനി അവർ വരുന്ന നേരത്ത് നീ എവിടേലും പോയി കിടക്കരുത് ഞാൻ പറഞ്ഞേക്കാം. അച്ഛൻ അതും പറഞ്ഞ് വീടിനുള്ളിലേക്ക് കയറി പോയി. ശ്രീകുട്ടൻ നേരെ മനുവിന്റെ അടുത്തേക്കും.
എന്നാൽ അച്ഛന്റെ അന്ത്യശാസനതിനോടുവിൽ ശ്രീക്കുട്ടൻ കണ്ണും തുടച്ച് പഠിപ്പുര ഇറങ്ങി പോവുന്നത് അവന്റെ അമ്മ അടുക്കളയുടെ ജനലിലൂടെ കാണുന്നുണ്ടായിരുന്നു.
ശ്രീക്കുട്ടൻ നേരെ പോയത് മനുവിന്റെ വീട്ടിലേക്കാണ്.
എന്താ മോനെ.. ശ്രീക്കുട്ടനെ കണ്ടതും മനുവിന്റെ അമ്മ അവനോട് ചോദിച്ചു.
മനു എവിടെ..
അവൻ ഇതുവരെ എഴുന്നേറ്റിട്ടില്ല.
മ്മ് എന്ന അവനെ ഒന്ന് വിളിക്കോ..
ആ ശരി. മോൻ കയറിയിരിക്ക്. മനുവിന്റെ അമ്മ ശ്രീക്കുട്ടനോട് കയറി ഇരിക്കാൻ പറഞ്ഞ ശേഷം വീടിനുള്ളിലേക്ക് കയറി പോയി.
മനു……. ടാ.. മനു.
ഈ.. തള്ള ഉറങ്ങാനും സമതിക്കില്ലേ. മനു കിടക്കപ്പായയിൽ കിടന്ന് പിറുപിറുത്തു കൊണ്ട് ഒന്നുടെ തിരിഞ്ഞ് കിടന്നു.
ടാ…
എന്താമ്മേ…
ടാ ആ ശ്രീകുട്ടനത്ത നിന്നെയും കാത്ത് പുറത്ത് നിൽക്കുന്നു.
ങേ.. ആര്..