അവൾ ശരിക്കും എന്താണ് ഉദശിച്ചതെന്ന് എനിക്ക് അപ്പോൾ മനസിലായില്ല….
അതേ…. ഞാൻ പറഞ്ഞു
ലക്ഷ്മി ചേച്ചി ഇല്ലായിരുന്നെങ്കിൽ ചിലപ്പോ നമ്മൾ ഒന്നായിട്ടുണ്ടായേനേ അല്ലേ……. എന്റെ തോളിലേക്ക് കൈ വച്ചുകൊണ്ട് നിമിഷ പറഞ്ഞു…
നിമിഷയുടെ ആ ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി…..
ചേട്ടന് എന്നെ ഇഷ്ട്ടമായിരുന്നില്ലേ ? ഞാൻ എന്തെങ്കിലും പറയുന്നതിനും മുൻപേ നിമിഷയുടെ അടുത്ത ചോദ്യം എത്തി
കുറെ നാൾ നിമിഷയോട് അങ്ങിനെയൊക്കെ ഉണ്ടായിരുന്നെങ്കിലും… നിമിഷയും വിപിനും പ്രണയിച്ചു തുടങ്ങിയതിൽ പിന്നെ ആ ചിന്തയൊന്നും മനസ്സിൽ ഉണ്ടായിരുന്നില്ല….. അവരുടെ കല്യാണവും കഴിഞ്ഞതോടെ അങ്ങിനെയുള്ള ചിന്ത പാടെ മാറിയിരുന്നു…. ഇന്നിപ്പോൾ നിമിഷ എന്റെ കൂട്ടുകാരന്റെ ഭാര്യയാണ്…..
അങ്ങിനെയുള്ള ചിന്തയൊന്നും പാടില്ല…. എന്റെ മനസ് മന്ത്രിച്ചു……
നിമിഷേ…… അവളുടെ കൈ തട്ടി മാറ്റിക്കൊണ്ട് ഞാൻ എഴുന്നേറ്റു….
എന്റെ റിയാക്ഷൻ കണ്ട് തല കുമ്പിട്ട് ഇരിക്കുകയാണ് നിമിഷ….
ഇനിയൊരു സംസാരത്തിനു ഇടനൽക്കാതെ ഞാൻ നടന്നു…. നിമിഷയോട് ഒരു വാക്ക് പോലും പറയാതെ എന്റെ ഫ്ലാറ്റിലേക്ക് നടന്നു….
നിമിഷ എന്റെ മനസിലേക്ക് തീ കോരിയിട്ടത് പോലെയാണ് എനിക്ക് തോന്നിയത്……
ആ സംസാരം കുറച്ചുകൂടെ നീണ്ടു പോയിരുന്നെങ്കിൽ അരുതാത്തത് സംഭവിച്ചേനേ…..
അവൾ ഒരു നല്ല പെൺകുട്ടിയാണ്.. വിപിനുമായുള്ള ഇപ്പോളത്തെ ഈ പ്രശ്നങ്ങൾ കൊണ്ട് ആകും ഇങ്ങനെയൊക്കെ തോന്നിയത്…..
ഫ്ലാറ്റിൽ എത്തി വെള്ളം ചേർക്കാതെ രണ്ട് പെഗ് എടുത്തു അടിച്ചു….. മനസിന്റെ നിയന്ത്രണം കള്ള് ഏറ്റെടുത്തപ്പോളാണ് ഒരു സമാധാനം വീണത്…..
നിമിഷ പറഞ്ഞതിനെ കുറിച്ച് വീണ്ടും മനസിലേക്ക് വന്നു…..
ലക്ഷ്മി ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ നിമിഷയെ സ്നേഹിച്ചേനെ….. നിമിഷയെ കണ്ടമാത്രയിൽ തന്നെ മനസിലേക്ക് കടന്ന് കൂടിയിരുന്നു അവളുടെ മുഖം…..
അന്നത്തെ ആ കുട്ടിത്തം തുളുമ്പുന്ന മുഖത്തിനു മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു എങ്കിലും….. അവളെ പരിചയപ്പെട്ടപ്പോൾ അവളുടെ സ്വഭാവം മനസിലാക്കിയപ്പോൾ ആ ഇഷ്ടം കൂടുന്നേ ഉണ്ടായിരുന്നുള്ളു….
എനിക്ക് പ്രേമം ഉണ്ടെന്ന് അറിഞ്ഞപ്പോൾ നിമിഷയുടെ മുഖത്ത് വന്ന ഞെട്ടൽ…..
വിപിനുവേണ്ടി നിമിഷയോട് ചാറ്റ് ചെയ്തിരുന്നതും ഉമ്മ ചോദിച്ചതും…..
വിപിൻ അവളെ കെട്ടിപിടിച്ചു ഉമ്മ വെക്കുന്നത് കണ്ട ദിവസം എന്റെ മനസ്സിൽ തോന്നിയ വിങ്ങൽ…..