നിന്നോട് പറഞ്ഞാൽ നീ സമ്മതിക്കില്ലെന്ന് അറിയാം…. അത്കൊണ്ട്….
നിന്നെ ഇത്രയേറെ സ്നേഹിച്ചു ഇറങ്ങി വന്ന പെണ്ണല്ലേടാ നിമിഷ…. അവളെ ചതിക്കാൻ പാടുണ്ടോ ?
അളിയാ….. ഞാനും കാവ്യയും തമ്മിൽ ഇപ്പോൾ നാല് വര്ഷത്തോളമായുള്ള അടുപ്പമാണ്….. നിമിഷയെ പോലെ കാവ്യയ്ക്ക് എന്നോട് സ്നേഹം തന്നെയാണ്
എത്ര സ്നേഹമായാലും നിമിഷയെ നീ താലി കെട്ടി കൊണ്ട് വന്നതല്ലേ…. ഇതൊക്കെ അവൾ അറിയാതെ നോക്കണമായിരുന്നു
അവൾ വലിയ IT കാരി അല്ലേ…. എന്റെ ഫോണിൽ എന്തോ ചെയ്ത് ഞങ്ങളുടെ ചാറ്റ് മുഴുവൻ അവൾ എടുത്തു….. അല്ലാതെ ഞാൻ ആയി പറഞ്ഞത് ഒന്നും അല്ല….
അത് കേട്ട് എനിക്ക് ചിരിയാണ് വന്നത്….
ഏത് ഭാര്യ ആയാലും അങ്ങിനെയേ ചെയ്യൂ…. സ്വന്തം ഭർത്താവ് വഴി തെറ്റി പോകുന്നത് നോക്കി ഇരിക്കില്ലാലോ
അളിയാ എനിക്ക് കാവ്യ ഇല്ലാതെ പറ്റില്ല….. നീ ഇനി എന്തൊക്കെ പറഞ്ഞാലും കാര്യമില്ല…. അവൻ തീർത്തു പറഞ്ഞു
എങ്കിൽ പിന്നെ നീ എന്തിനാ നിമിഷയെ കല്യാണം കഴിച്ചത് ? ഈ കാവ്യയുമായുള്ള ബന്ധം അതിനു മുൻപ് തുടങ്ങിയത് അല്ലേ ?
കല്യാണം കഴിക്കാതെ പോയിട്ട് വേണം നിന്നെ ലക്ഷ്മി ഇട്ടിട്ട് പോയപോലെ ഞാൻ നിമിഷയെ ഇട്ടിട്ട് പോയി നു എല്ലാരോടും പറഞ്ഞു നടക്കാൻ…..
ഡാ…. ഞാൻ ചാടി അവന്റെ കഴുത്തിന് പിടിച്ചു…..
വിപിൻ ആളാകെ മാറിയിരിക്കുന്നു….. ഇവനോട് ഇനി എന്ത് പറഞ്ഞിട്ട് എന്ത് കാര്യം…..
ഞാൻ നിസ്സഹായനായി അവന്റെ അടുത്ത് നിന്നും മാറി….
അതോടെ അവൻ ദേഷ്യത്തോടെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി പോയി…
ആ പെൺകുട്ടിയോട് ഇനി എന്ത് പറയും….. അന്നത്തെ സംഭവത്തിനു ശേഷം ഞാൻ നിമിഷയെ കണ്ടിട്ടേ ഇല്ല….
ദിവസങ്ങൾ കഴിഞ്ഞു അന്ന് കഴുത്തിന് പിടിച്ചതിന്റെ ദേഷ്യം വിപിന് ഉണ്ടെങ്കിലും എന്നോട് അവൻ സാധാരണ പോലെ തന്നെ പെരുമാറി….
ഒരാഴ്ച കഴിഞ്ഞതും അവൻ വീണ്ടും നാട്ടിലേക്ക് പോയി….. നാട്ടിലേക്ക് പോകുന്ന കാര്യം മാത്രം അവൻ എന്റെ അടുത്ത് പറഞ്ഞില്ല….
എന്നാൽ അവൻ എന്ത് ചെയ്താലും അത് അറിയിക്കാൻ എനിക്ക് ആളുണ്ടായിരുന്നു…. അവൻ ജോലി ചെയ്യുന്ന ഓഫീസിലെ എന്റെ പഴയ കൂട്ടുകാർ…..