വിപിനെ പറഞ്ഞു മനസിലാക്കി ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ സാധിക്കില്ലെന്ന് എനിക്ക് മനസിലായി…. അത്രയേറെ ആ പെണ്ണ് അവനെ വശീകരിച്ചിട്ട് ഉണ്ട്…..
ഇതിനു മാത്രം എന്ത് കോപ്പാ അവളിൽ ഉള്ളത്…. ഞാൻ മനസ്സിൽ ഓർത്തു….
എങ്ങിനെ ഈ കാര്യം ഒന്ന് പരിഹരിക്കണമെന്ന് ആലോചിച്ചിട്ട് ഒരു ഐഡിയയും കിട്ടുന്നില്ല…..
വിപിൻ നാട്ടിലേക്ക് പോയ ദിവസം രാത്രി 10 മണി കഴിഞ്ഞപ്പോൾ നിമിഷ എന്നെ ഫോൺ ചെയ്തു….
ചേട്ടാ വിപിൻ ഇതുവരെ വന്നില്ല…. ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല….
അവൻ അപ്പോൾ നിമിഷയോട് പറയാതെയാണ് പോയിരിക്കുന്നത്……
ഞാൻ ഇപ്പോൾ അവിടേക്കു വരാം…. ഫോണിലൂടെ പറയേണ്ടെന്ന് കരുതി ഞാൻ പറഞ്ഞു….
നിമിഷയുടെ ഫ്ലാറ്റിൽ എത്തി… അവനെ കാണാത്തതിനെ വലിയ വിഷമിത്തിലൊന്നും അല്ല അവൾ
അന്ന് അങ്ങിനെയൊക്കെ പറഞ്ഞതിന്റെ ഒരു ജാള്യത നിമിഷയുടെ മുഖത്തുണ്ട്….
അവൻ നാട്ടിലേക്ക് പോയാടോ…. വലിയ മുഖവുര ഒന്നുമില്ലാതെ ഞാൻ പറഞ്ഞു…..
ചേട്ടനോട് പറഞ്ഞോ ?
എന്നോട് പറഞ്ഞില്ല…. അവന്റെ ഓഫീസിലെ ഫ്രണ്ട്സ് എന്നെ വിളിച്ചു പറഞ്ഞു
ചേട്ടൻ ചോദിച്ചോ വിപിനോട് ഈ കാര്യം ?
ചോദിച്ചു…..
എന്നിട്ട്.?… നിമിഷ ആകാംഷയോടെ ചോദിച്ചു
ഒരു കാര്യവും ഇല്ലാ…
അവന് ആ പെണ്ണില്ലാതെ പറ്റില്ലെന്ന്…
നിമിഷ ഒന്ന് നടുങ്ങി….. എന്നാൽ മുൻപത്തെ പോലെ കരയുവാനൊന്നും നിന്നില്ല…..
കുറച്ചു നേരം തല കുമ്പിട്ട് ആ സോഫയിൽ ഇരുന്നതിനു ശേഷം എന്നോട് ചോദിച്ചു
ഇനി ഞാൻ എന്താ ചേട്ടാ ചെയ്യണ്ടേ ?
അതിനു ഒരു മറുപടി എനിക്ക് ഉണ്ടായില്ല…….
അവനെ പറഞ്ഞു മനസിലാക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല….
ഇത്ര മാത്രം അവർ അടുക്കാൻ എന്താ അവർക്കിടയിൽ ഉണ്ടായത് ?
അറിയില്ല ചേട്ടാ…..
ആ സമയത്ത് നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ ?….
പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല…..
പിന്നെ ആ സമയത്ത് ‘അമ്മ 6 മാസം ലീവ് ആയിരുന്നു…. അങ്ങിനെ ഞങ്ങൾക്ക് വീട്ടിൽ വച്ച് മീറ്റ് ചെയ്യാൻ പറ്റിയിരുന്നില്ല…. നിമിഷ പറഞ്ഞു
അപ്പൊ വിപിന് ചെറിയ ഒരു ഇഷ്ടക്കേട് പോലെ ഉണ്ടായിരുന്നു….
എന്താണ് പറയേണ്ടതെന്ന് എനിക്ക് ഒരു ഐഡിയയും ഇല്ലാ…..