നിമിഷയുടെ അവസ്ഥ ഓർത്തപ്പോൾ എനിക്ക് സഹതാപവും സ്നേഹവും എല്ലാം തോന്നി….
ഇനി അവൾ പറഞ്ഞ പോലെ എന്തെങ്കിലും കടുംകൈ ചെയ്തു കളയുമോ എന്നുള്ള പേടിയും മനസിലുണ്ട്…..
റൂമിലെത്തി കിടന്നു…. ഉറക്കം വരുന്നില്ല മനസ്സിൽ നിറയെ നിമിഷയുടെ വാടിയ മുഖമാണ്
എന്ത് സുന്ദരി ആയിരുന്നു അവൾ…… എന്റെ ലക്ഷ്മിയെക്കാൾ സുന്ദരി ആയിരുന്നു നിമിഷ…. ആ വെളുത്ത നീളൻ മുഖവും പനംകുല പോലെ നീണ്ട മുടിയും, എപ്പോളും ചിരിച്ച മുഖവും ഉള്ള ആ പെൺകുട്ടി ഇപ്പോൾ ഇതാ ഏത് സമയവും കരച്ചിലും ആയി നിൽക്കുന്നു…..
ഒരു കണക്കിന് ഞാനാണ് ഇതിനു എല്ലാത്തിനും കാരണക്കാരൻ….
അവളെ വിപിന് കാണിച്ചു കൊടുത്തത് ഞാൻ…..
പുറകെ നടക്കാൻ പറഞ്ഞത് ഞാൻ…..
ഇഷ്ടമാണെന്ന് പറയാൻ പറഞ്ഞത് ഞാൻ…..
ചാറ്റ് ചെയ്ത് വളച്ചത് ഞാൻ…..
ലക്ഷ്മി ഉണ്ടായിരുന്നത് കൊണ്ട് എനിക്ക് ചെയ്യാൻ സാധിക്കാത്തത് എല്ലാം ഞാൻ വിപിനെ കൊണ്ട് ചെയ്യിപ്പിക്കുക ആയിരുന്നില്ലേ….. ഞാൻ എന്നോട് തന്നെ ചോദിച്ചു…
അതേ…. എന്റെ മനസ് അറിയാതെ പറഞ്ഞു
നിമിഷ ചോദിച്ചതിൽ എന്താണ് തെറ്റ്…… ലക്ഷ്മി ഉണ്ടായില്ലെങ്കിൽ…. ഞാൻ നിമിഷയെ സ്വന്തമാക്കിയിട്ട് ഉണ്ടായേനെ…. ഇതുപോലെ ഒരു സുന്ദരി കുട്ടിയെ ഞാൻ ആർക്കും വിട്ടുകൊടുക്കിലായിരുന്നു…..
എങ്കിൽ പിന്നെ ഇപ്പൊ എന്തിനാ അവളെ അകറ്റി നിർത്തുന്നത്…. അവൾക്കും അതല്ലേ ആഗ്രഹം ?
ഹേയ് അത് ശരിയല്ല…. എന്റെ കൂട്ടുകാരന്റെ ഭാര്യയാണ് അവൾ….
അവൻ ചെയ്യുന്നത് വച്ച് നോക്കുമ്പോൾ അങ്ങിനെയൊക്കെ നോക്കേണ്ട ആവിശ്യം ഉണ്ടോ ?
ഇല്ലാ അത് ശരിയല്ല….
ലക്ഷ്മിയുടെ സ്ഥാനത്ത് കാണാൻ സാധിക്കാത്തത് ആണോ പ്രശ്നം ?
ലക്ഷ്മിക്കും മുകളിലാണ് ഇപ്പോൾ നിമിഷയുടെ സ്ഥാനം….
പിന്നെ എന്തുകൊണ്ട് നിന്റെ മനസിലുള്ളത് പറഞ്ഞുകൂടാ…. അവൾക്കും അതാണ് ആഗ്രഹം….
അവളെന്തെങ്കിലും കടും കൈ ചെയ്തു പോയാൽ പിന്നെ നിനക്ക് ഒരിക്കലും സമാധാനം ഉണ്ടാകില്ല….
മനസിനകത്തെ ശക്തമായ സംവാദങ്ങൾക്ക് ശേഷം ഞാൻ തോറ്റു… എന്റെ വ്യക്ത്വിത്ത്വത്തിന് പിടിച്ചു നില്ക്കാൻ സാധിച്ചില്ല….
മൊബൈൽ എടുത്തു നിമിഷയുടെ അവസാനത്തെ മെസ്സേജിന് റിപ്ലൈ ആയി എഴുതി…..
ഇഷ്ട്ടം തന്നെ ആയിരുന്നു…. നോട്ടത്തിലും പെരുമാറ്റത്തിലും അങ്ങിനെ തോന്നാതിരിക്കാൻ ഒരുപാട് ശ്രദ്ധിച്ചിരുന്നു….