അപ്പോളേക്കും അവളുടെ വിവാഹം കഴിഞ്ഞു അവൾ ദുബായിലേക്ക് പോയിട്ടുണ്ടായിരുന്നു….
നാട്ടിൽ എത്തി ഒരുപാട് സമയമെടുത്തു ഞാൻ ഒന്ന് റിക്കവർ ആകുന്നതിനു…. വിപിനും നിമിഷയും എന്നെ കുറെ ആശ്വസിപ്പിച്ചു നോക്കി എങ്കിലും എനിക്ക് അത് ഉൾകൊള്ളാൻ സാധിച്ചിരുന്നില്ല…
ആറ് മാസത്തോളം ഞാൻ നാട്ടിൽ തന്നെ നിന്നു…. നമ്മളെ വേണ്ടാത്തവർക്ക് വേണ്ടി ഇനിയും സമയം കളയേണ്ടതില്ല എന്ന് മനസ്സിൽ തോന്നി തുടങ്ങിയപ്പോൾ വീണ്ടും ബാംഗ്ലൂരിലേക്ക് പോയി….
പഴയ ഓഫീസിൽ തന്നെ ജോലിക്ക് കയറി…
എല്ലാം പഴയ പടിയായി….
ലക്ഷ്മി ഏൽപ്പിച്ച മുറിവ് മനസ്സിൽ ഉണ്ടെങ്കിലും അതോർത്തു ഇനിയും കറയേണ്ടതില്ല എന്ന് ഞാൻ എന്നെ തന്നെ ബോധ്യപ്പെടുത്തി…..
വർഷങ്ങൾ കടന്ന് പോയി ……
എല്ലാം മറന്ന് കഠിനാധ്വാനത്തിലൂടെ ഞാൻ അവിടെ ചെറിയ ഓഫീസ് സ്റ്റാർട്ട് ചെയ്തു…. കൂട്ടുകാരുടെയും പഴയ കമ്പനിയുടെയും സഹായത്തോടെ സബ് കോൺട്രാക്ടിങ് ഏറ്റെടുത്തു നടത്തി…. തരക്കേടില്ലാതെ അത് മുൻപോട്ട് പോയി….
ഈ സമയം നിമിഷയുടെ വീട്ടിൽ വിപിൻ വീട്ടുകാരെയും കൂട്ടി പെണ്ണ് ചോദിച്ചു ചെന്നു…. അവളുടെ വീട്ടുകാർക്ക് കുറച്ച് എതിർപ്പ് ഉണ്ടായിരുന്നെങ്കിലും നിമിഷയുടെ വാശിയുടെ മുൻപിൽ അവർ വഴങ്ങി…. അവരുടെ കല്യാണം അടിപൊളിയായി നടന്നു….
ലക്ഷ്മിയുമായി നിമിഷയെ താരതമ്യം ചെയ്തപ്പോൾ ലക്ഷ്മി ഒരുപാട് ചെറുതായി പോയതായി എനിക്ക് തോന്നി…. നിമിഷയെ കുറിച്ച് ഓർത്ത് ഞാൻ അഭിമാനിച്ചു…. കാരണം എന്റെ സെലക്ഷൻ ആണല്ലോ
എനിക്കും വീട്ടിൽ കല്യാണം ആലോചിക്കുന്നതിനെ പറ്റിയൊക്കെ സംസാരിച്ചു എങ്കിലും എന്റെ മനസ് അതിനൊന്നും അനുവദിച്ചില്ല….
വീട്ടിൽ കാര്യങ്ങളെല്ലാം അറിയാമെങ്കിലും അവർ അവരുടെ കടമ നിറവേറ്റാനായി എന്നെ നിർബന്ധിച്ചുകൊണ്ടിരുന്നു….
വർഷങ്ങൾ കഴിഞ്ഞതോടെ ലക്ഷ്മിയോടുള്ള സ്നേഹമെല്ലാം പോയി അതൊരു ദേഷ്യം മാത്രമായ് അവശേഷിച്ചു….
ഓഫീസിൽ പച്ച പിടിച്ചതോടെ ആവിശ്യത്തിന് പൈസയും സമയവും എല്ലാം ആയി…. പിന്നെ ചെറുതായി ബാംഗ്ലൂർ ജീവിതം അടിച്ചു പൊളിച്ചു തുടങ്ങി….. മനസുവച്ചിരുന്നെങ്കിൽ എത്ര പെണ്ണുങ്ങളെ വേണമെങ്കിലും സെറ്റ് ആകാമായിരുന്നു എങ്കിലും മറ്റൊരു പെണ്ണിനെ കുറിചുള്ള ചിന്ത മാത്രം മനസിലേക്ക് വന്നില്ല….
ലക്ഷ്മിയിൽ കിട്ടിയ സംതൃപ്തി ഇനി ലഭിക്കില്ല എന്ന തോന്നൽ അതിൽനിന്ന് എല്ലാം എന്നെ പുറകോട്ട് വലിച്ചു….