വല്ലപ്പോഴുമൊക്കെയേ നാട്ടിലേക്ക് പോകാറുള്ളൂ…. പോയാൽ നിമിഷയുടെയും വിപിന്റെയും കൂടെ സമയം ചിലവഴിക്കും….
അങ്ങിനെ ഒരു കൂടി കാഴ്ച്ചയിൽ ആണ് നിമിഷയ്ക്ക് ബാംഗ്ലൂരിലേക്ക് വരാൻ ആഗ്രഹം ഉണ്ടെന്നു എന്നോട് പറയുന്നത്…
IT ഫീൽഡ് ആയ നിമിഷയ്ക്ക് ബാംഗ്ലൂർ ജോലി ചെയ്യണമെന്നത് വലിയ ആഗ്രഹം ആണെന്ന് പറഞ്ഞു….
നാട്ടിൽ നിൽക്കുന്നതിനേക്കാൾ നല്ലത് ബാംഗ്ലൂർ ആണെന്ന് ഞാനും സപ്പോർട്ട് ചെയ്തു പറഞ്ഞു….
എന്നാൽ വിപിന് അതിനോട് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല…. കാര്യമായി ജോലിക്ക് ഒന്നും പോകാതെ അച്ഛന്റെ ബിസ്സിനെസ്സ് ഒകെ നോക്കി നടക്കാൻ ആയിരുന്നു അവന്റെ ഇഷ്ടം…. അതുകൊണ്ട് അവൻ കുറെ എതിർക്കാൻ നോക്കിയെങ്കിലും നിമിഷയുടെ വാശിയിൽ അവർ ബാംഗ്ലൂരിൽ എത്തി…
നാട്ടിൽ ജോലി ചെയ്ത എക്സ്പീരിയൻസ് വച്ച് നിമിഷയ്ക്ക് പെട്ടെന്ന് തന്നെ അവിടെ ജോലി ലഭിക്കുകയും ചെയ്തു….
അവർക്ക് വേണ്ടി എന്റെ അപ്പാർട്മെന്റിൽ തന്നെ ഒരു ഫ്ലാറ്റ് റെഡിയാക്കി കൊടുക്കുകയും ചെയ്തു…..
വിപിന് ഞാൻ ആദ്യം വർക്ക് ചെയ്ത കമ്പനിയിൽ ജോലി റെഡിയാക്കി… എന്നാൽ അതിനോടുന്നും അവൻ തീരെ താല്പര്യം കാണിക്കാത്തത് പോലെ എനിക്ക് തോന്നി….
അവൻ എന്തോ കാര്യമായ മാറ്റം സംഭവിച്ചത് പോലെ എനിക്ക് തോന്നിയിരുന്നു….
അവൻ രണ്ടാഴ്ച ആകുംപോളെക്കും നാട്ടിലേക്ക് പോകുകയും രണ്ടോ മൂന്നോ ദിവസം ലീവ് എടുക്കുകയും ചെയ്തു…
എന്തിനാ ഇങ്ങനെ നാട്ടിലേക്ക് പോകുന്നത് എന്ന് ചോദിക്കുമ്പോൾ ഒകെ അവൻ ഒഴിഞ്ഞു മാറുകയും അച്ഛന്റെ ബിസിനെസ്സ് നോക്കാൻ ആണെന്ന് പറയുകയുമൊക്കെ ചെയ്തു….
അവൻ എന്തോ ഒളിക്കുന്നതായി എനിക്ക് മനസിലായി…
ഇതേ കാര്യത്തെ ചൊല്ലി നിമിഷയും വിപിനും വഴക്കിടൽ പതിവായി….
അവർ രണ്ടാളും എന്തോ എന്നിൽ നിന്നും ഒളിക്കുന്നതായി എനിക്ക് തോന്നി….
ഒരു ദിവസം വിപിൻ ഇതുപോലെ നാട്ടിൽ പോയ ദിവസം ഞാൻ നിമിഷയുടെ അടുത്ത് പോയി സംസാരിച്ചു ഇരിക്കുന്നതിന്റെ ഇടയിൽ ഈ കാര്യം ഞാൻ എടുത്തിട്ടു
വിപിൻ എന്തിനാടോ ലീവ് എടുത്ത് ഇപ്പൊ നാട്ടിൽ പോയത് ?
അറിയില്ല ചേട്ടാ…. ചെറിയ ദേഷ്യത്തോടെ നിമിഷ പറഞ്ഞു
നിമിഷേ…. കുറെ നാളായി ശ്രദ്ധിക്കുന്നു നിങ്ങൾ ഈ കാര്യം പറഞ്ഞു എപ്പോളും വഴക് ഇടുന്നുമുണ്ട്…. എന്നോട് പറയാൻ പറ്റുന്ന എന്തെങ്കിലും ആണെങ്കിൽ പറയ്…..