കുറച്ചു നേരം മൗനമായി ഇരുന്നതിനു ശേഷം നിമിഷ പൊട്ടി കരഞ്ഞു…..
എന്റെ ജീവിതം നശിച്ചു ചേട്ടാ….കരഞ്ഞു കൊണ്ട് നിമിഷ പറഞ്ഞു
എന്തുപറ്റി ? ഞാൻ നിമിഷയുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു
വിപിൻ ചേട്ടന് അവിടെ വീടിനു അടുത്തുള്ള ഒരു പെണ്ണുമായി എന്തോ ബന്ധമുണ്ട്….. കരച്ചിൽ നിർത്താതെ പറഞ്ഞു
ഹേയ് അങ്ങിനെ ഒന്നും ഉണ്ടാകില്ല…. ഞാൻ നിമിഷയെ ആശ്വസിപ്പിക്കാൻ പറഞ്ഞു
ഉണ്ട്…. ഞാൻ അവരുടെ മുഴുവൻ വാട്ട്സ്ആപ്പ് മെസ്സേജ് ഉം ഡൌൺലോഡ് ചെയ്ത് വച്ചിട്ടുണ്ട്….
അതും പറഞ്ഞു കൊണ്ട് നിമിഷ കണ്ണ് തുടച്ചുകൊണ്ട് എഴുന്നേറ്റ പോയി ലാപ്ടോപ്പ് എടുത്തു തുറന്നു…
ഞാൻ വിചാരിച്ചു ചേട്ടന് ഇതെല്ലാം അറിയാമായിരിക്കുമെന്നാ…. നിമിഷ പറഞ്ഞു
ഇല്ലാ… അവൻ എന്നോട് ഒന്നും പറഞ്ഞിട്ടില്ല…..
ഇതാ ഇത് നോക്ക്….. നിമിഷ ലാപ്ടോപ്പ് എനിക്ക് നേരെ തിരിച്ചു വച്ച് കൊണ്ട് പറഞ്ഞു
അതിൽ വിപിനും ആ പെണ്ണും തമ്മിലുള്ള നീണ്ട വാട്ട്സ്ആപ്പ് ചാറ്റ് ആണ്
ഞാൻ കൂടുതൽ വായിച്ചു നോക്കാൻ നിന്നില്ല.. നിമിഷ പറയുന്നതിൽ കാര്യമുണ്ട്…. ലാപ്ടോപ്പ് അപ്പോൾ തന്നെ തിരിച്ചു കൊടുത്തു
അവർ തമ്മിൽ എല്ലാ രീതിയിലും ഉള്ള ബന്ധമുണ്ട് ചേട്ടാ…… എപ്പോൾ വിപിൻ പോയിരിക്കുന്നത് അവളുടെ വീട്ടിലേക്ക് ആണ്…
എത്ര നാളായി ഇത് തുടങ്ങിയിട്ട് ? ഞാൻ ചോദിച്ചു
കല്യാണത്തിന് മുൻപേ ഉണ്ടെന്നാ തോന്നുന്നത്……
ആ പെണ്ണിന്റെ പേര് എന്താ ?
കാവ്യ….
കാവ്യ…… അത് ഞാൻ അവൻ പറഞ്ഞു കേട്ടിട്ട് ഉണ്ട്
ഇത് അവന്റെ എന്തോ റിലേറ്റീവ് അല്ലേ ? ഞാൻ ചോദിച്ചു
അതേ…. കസിൻ ആണ്….. ചേട്ടന് അറിയാമോ >?
ഇല്ലാ….. സത്യമായും എനിക്ക് അറിയില്ല… എപ്പോളോ ഈ പെണ്ണിന്റെ കാര്യം വിപിൻ എന്നോട് പറഞ്ഞിട്ടുണ്ട്…. പക്ഷേ ഇങ്ങനെ ആണെന്ന് ഒന്നും പറഞ്ഞിട്ടില്ല…
ചേട്ടൻ കൂടി കാരണമാ എനിക്ക് ഈ അവസ്ഥ വന്നത്…. അതും പറഞ്ഞു കൊണ്ട് നിമിഷ വീണ്ടും കരയാൻ ആരംഭിച്ചു,,,,,
താൻ ഇങ്ങനെ കരയല്ലേ…. നമുക്ക് അവനെ പറഞ്ഞു ശരിയാക്കാം,…. ഞാൻ നിമിഷയുടെ അടുത്തേക്ക് ഇരുന്നു കൊണ്ട് നിമിഷയുടെ കയ്യിൽ പിടിച്ചു പറഞ്ഞു