നിമിഷയെ കുറച്ചു നേരം അവളുടെ ലോകത്തിൽ വിട്ടു….
കോറമംഗലയിൽ നിന്നും തുടങ്ങി ഇന്ദിരാനഗർ വഴി മജസ്റ്റിക്ക് കൂടി ഒന്ന് കറങ്ങി വന്നു….
സമയം 10 കഴിഞ്ഞതോടെ വണ്ടികളുടെ തിരക്കൊക്കെ ഒന്ന് ഒതുങ്ങിയിട്ടുണ്ട്….
നിമിഷേ…. പുറത്തേക്ക് നോക്കിയിരിക്കുന്ന നിമിഷയെ ഞാൻ വിളിച്ചു
ഒരു സ്വപ്നത്തിൽ നിന്നെന്ന പോലെ നിമിഷ എഴുന്നേറ്റ് എന്റെ നേരെ നോക്കി….
ഈ കാവ്യയുടെ വീട്ടിൽ ആരൊക്കെ ഉണ്ട് ?
കല്യാണം കഴിഞ്ഞതാ…. പക്ഷേ കുട്ടികൾ ഇല്ലാ….. നിമിഷ പറഞ്ഞു
അപ്പോൾ ഹസ്ബൻഡ് ?
ഗൾഫിൽ ആണെന്ന് തോനുന്നു….
ഹ്മ്മ്…. ഞാൻ ഒന്ന് മൂളി
അവളിൽ നിന്നും അകന്ന് നില്ക്കാൻ വേണ്ടിയാ ചേട്ടാ ഞാൻ ബാംഗ്ലൂരിൽ ജോലി വേണമെന്നും പറഞ്ഞു വാശി പിടിച്ചു ഇവിടേക്ക് വന്നത്…. ഇവിടെ ആകുമ്പോൾ ചേട്ടനും ഉണ്ടല്ലോ…. വിപിനും ബാംഗ്ലൂർ ഇഷ്ടമാകുമെന്ന് കരുതി….. പക്ഷേ…………
നിമിഷയുടെ വാക്കുകൾ മുറിഞ്ഞു….
അത് കണ്ട് ഞാൻ നിമിഷയെ നോക്കി…..
എന്നിട്ടും കണ്ടില്ലേ….. അവളുടെ അടുത്തേയ്ക്ക് പോകുന്നത്….. ഇതിനായിരുന്നെങ്കിൽ എന്തിനാ എന്നെ കല്യാണം കഴിച്ചത്…… അവൾ തേങ്ങിക്കൊണ്ട് പറഞ്ഞു
വീണ്ടും നിമിഷ കരയുവാൻ ആരംഭിക്കുന്നത് കണ്ട് ഞാൻ വണ്ടി സൈഡ് ഒതുക്കി നിർത്തി കൊണ്ട് നിമിഷയെ ഒന്ന് ചേർത്ത് പിടിച്ചു….
അതോടെ തേങ്ങി കൊണ്ടിരുന്ന നിമിഷ കരയാൻ ആരംഭിച്ചു….
ചേട്ടനും കൂടെ പറഞ്ഞിട്ടല്ലേ ഞാൻ വിപിനെ സ്നേഹിച്ചത്….. നിമിഷ കരഞ്ഞു കൊണ്ട് പറഞ്ഞു….
ആ പറഞ്ഞത് എന്റെ മനസിലും നല്ല വിഷമം ഉണ്ടാക്കി…… നിമിഷയ്ക്ക് ഇങ്ങിനെ വന്നതിൽ ഞാൻ കൂടെ കാരണക്കാരൻ ആണ്… അതെന്റെ മനസ്സിൽ ഒരു നീറ്റലായി നിൽക്കുകയാണ്
എന്റെ ജീവിതം നശിപ്പിച്ചപ്പോൾ എല്ലാവര്ക്കും സമാധാനമായോ ?
നിമിഷയുടെ അടുത്ത ചോദ്യം കൂടെ കേട്ടതോടെ ഞാൻ തകർന്നു…..
നിമിഷേ ഇങ്ങിനെയൊക്കെ ആകുമെന്ന് ആരെങ്കിലും വിചാരിച്ചോ ?…..
അവന് വേണ്ടിയിരുന്നത് എന്റെ ശരീരം മാത്രമായിരുന്നു….. എന്നിട്ട് വേറെ ഒരെണ്ണം കിട്ടിയപ്പോൾ ഇപ്പൊ അതും വേണ്ടാ…. നിമിഷ കരച്ചിൽ നിർത്തിക്കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു…
ഞാൻ അവനോട് സംസാരിക്കാം….. കരയല്ലേ…..
അതുകൊണ്ട് വലിയ കാര്യമൊന്നും ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല ചേട്ടാ …. അതും പറഞ്ഞു കൊണ്ട് നിമിഷ എന്നിൽ നിന്നും പതിയെ അകന്നു