ആദ്യത്തെ ഹട്ടിന് അടുത്ത് എത്തിയപ്പോൾ അവൾ പറഞ്ഞു മോനെ നമ്മൾ ദൂരെ നിന്നു കണ്ടത് പോലെ അല്ല ഇത് അത്യാവശ്യം വലിപ്പം ഉള്ളതാണ് ……….. ഓരോ ഹട്ടിലേക്കും കയറാനായി മണൽ പരപ്പിൽ നിന്നു മനോഹരമായ കൈവരി കൾ അടങ്ങിയ പാലം മരത്തിൽ ഉണ്ടാക്കിയിട്ടു ണ്ട് ………. ഏട്ടാമത്തെ ഹട്ടിനടുത്തു എത്തിയ ലെ ക്ഷ്മി അവന്റെ കൈ പിടിച്ചു മെല്ലെ പാലത്തിലേക്കു കയറി അവർ വാതിലിനു അടുത്ത് എത്തി …….. കയ്യിൽ ഉണ്ടായിരുന്ന കീ ഉപയോഗിച്ച് അവൻ വാതിൽ തുറന്നു അവർ അകത്ത് കയറി ……….
അത്യാവശ്യം വലിപ്പമുള്ള ആ മുറിക്കുള്ളിൽ ഒരു ഡബിൾ ബെഡ്ഡും,, അലമാരയും മൂന്നു സീറ്റുള്ള സോഫയും അടക്കം അത്യാവശ്യം ഒരു മുറിക്കു ള്ളിൽ വേണ്ട ഫുർണിച്ചാറുകളും അതിൽ ഉണ്ടാ യിരുന്നു ………. മനോഹരമായ മുറിക്ക് ചുറ്റും ഉള്ള സാധനങ്ങൾ ലക്ഷ്മി ഒന്നൊ ന്നയി നോക്കി കാണുന്നതിനിടയിൽ റൂം ബോയ് കൊണ്ട് വന്ന ബാജജുകൾ അവനെ ഏല്പിച്ചു കൊണ്ട് പറഞ്ഞു ……… സാർ ആപ്കാ ഫുഡ് കേലിയെ സീറോ ഡയൽ കർക്കെ റിസിപ്‌ഷൻ മേം കാൾ കീജിയെ എന്ന് പറഞ്ഞു റൂം ബോയ് തിരികെ പോയി ………..
ബാഗുകൾ കാബോഡി ലേക്ക് എടുത്തു വച്ച ശേഷം അവനും അവളോട് ചേർന്ന് നിന്ന് ആ ആഡം മ്പര ഹട്ടിനുള്ളിലെ നിർമ്മിതികൾ ഓരോ ന്നും കാണാൻ തുടങ്ങി …….. മുന്നിലെ ചുവരിലും പിൻ ഭാഗത്തെ ചുവരിലും അത്യാവശ്യം വലിപ്പമുള്ള കൂളിംഗ് ഗ്ലാസ് വച്ച വിന്റോകൾ സ്ഥാപിചിച്ചിട്ടുണ്ട് ജാലകത്തിനുള്ളി ലേക്ക് പ്രകാശം വേണ്ട എന്ന് തോന്നുമ്പോൾ അത് മറക്കാനായി അതിൽ ബ്ലയി ൻഡ് കർട്ടനും ഫിറ്റ് ചെയ്തിട്ടുണ്ട് അത് കൊണ്ട് തന്നെ കടലിലേക്കും ബീച്ചിലേക്കും നല്ല ഒരു വ്യൂ കിട്ടുന്നുണ്ട് ……….
ലക്ഷ്മിയെ അത്ഭുത പെടുത്തിയത് അതൊന്നും ആയിരുന്നില്ല പിന്നിലെ വിന്റോയോട് ചേർന്ന് വലതു വശയത്തെ കോർണറിൽ രണ്ടടി ചതുരത്തിൽ ഒരു അടപ്പുള്ള മാൻ ഹോൾ അവൾ കണ്ടു അതിന്റെ അടപ് അവൾ ചുവറിന്റെ ഭാഗത്തേക്ക് തുറന്നു വച്ചു ……… റൂമിനുള്ളിൽ നിന്ന് കോണിയിലൂടെ കടയിലേക്ക് ഉറങ്ങാനും കയറാനും പറ്റുന്ന തരത്തിലുള്ള ഒരു അക്സസ് ആയിരുന്നു അത് ………. റൂമിൽ നിന്ന് ഒരു മീറ്റർ താഴെയുള്ള കടൽ നിരപ്ന് സമമായി രണ്ടുപ്രക്കു ഇരിക്കാവുന്ന തരത്തിൽ കോണിയോട് ചേർന്ന് ഒരു ചെറിയ പ്ലാറ്റ് ഫോമും ഉണ്ടായിരുന്നു ………