നിയാസ് : അയ്ശേരി.. ഞാൻ തന്നെ ഇത് കേൾക്കണം…നന്ദി വേണം മൈരേ.. നന്ദി..
“ഹഹഹാ.. ചേട്ടൻ ചുമ്മാ പറഞ്ഞതല്ലേ നിനക്ക് വിഷമായോ” എന്നും ചോദിച്ച് അരുൺ നിയാസിന്റെ തോളിൽ ചിരിച്ചു കൊണ്ട് കയ്യിട്ടു..
“അവളുടെ വീടിനെ പറ്റി എന്തേലും വിവരം ഉണ്ടോ?”
നിയാസ് : “ഇവിടുന്ന് കഷ്ടിച്ചൊരു 10കിലോമീറ്റർ കാണും.. പേരെന്റ്സ് ഒന്നും ഇവിടെയില്ല.. അവർ ബാംഗ്ലൂരിൽ സെറ്റിൽഡ് ആണ്.. അച്ഛൻ ഏതോ കൺസ്ട്രക്ഷൻ കമ്പനിയിലെ വലിയ കൊണാണ്ടറാണ്., അമ്മക്ക് അല്ലറ ചില്ലറ ഫാഷൻ ഡിസൈനിങ് ഒക്കെണ്ട്.. നല്ല കാശും ഫേമും ഒക്കെയുള്ള കുടുംബമാണേലും അവൾക്ക് അതിലൊന്നും താല്പര്യമില്ലെന്നാ എനിക്ക് തോന്നുന്നേ, അല്ലെങ്കിൽ അവൾ ആ ഒരു സിറ്റി ലൈഫ് ഒക്കെ വിട്ട് ഇവിടെ കൂടില്ലല്ലോ..”
ഉണ്ണി : “അപ്പോൾ ഇവിടെ ആരെ കൂടെയാ താമസം..?”
നിയാസ് : “ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ട്… വീട്ടിൽ ഇവർ മൂന്നുപേരെ ഉള്ളു..
ബസ്സിനാണ് എന്നും കോളേജിലേക്ക് വരാറ്..
ആ പിന്നൊരു കാര്യമുണ്ട്.. അവളുടെ വടിവൊത്ത ശരീരത്തിന്റെ രഹസ്യം കിട്ടി.. ആൾ ഡാൻസ് കളിക്കും.. മോഹിനിയാട്ടമോ ഭാരതനാട്ട്യമോ അങ്ങനെ എന്തോ കുന്തം..”
“മോനെ മോനെ.. അവളുടെ വടിവും ഒടിവും ഒന്നും നീ നോക്കണ്ട കാര്യമില്ല.. ഈ നിമിഷം മുതൽ എന്റെ അഞ്ജു നിങ്ങൾ രണ്ടിന്റേം പെങ്ങളാണെന്ന കാര്യം മറക്കണ്ട..”
നിയാസ് : “ശെടാ.. പെണ്ണ് സെറ്റ് പോലും ആയിക്കില്ല.അപ്പോളേക്കും മൈരന്റെ സ്വഭാവം മാറിയത് നോക്കണേ.. നീ ആദ്യം നേരെ ചൊവ്വേ അണ്ടി വിറക്കാതെ അവളുടെ മുന്നിൽ പോയെന്നു നില്ല്.. എന്നിട്ടല്ലേ ബാക്കി.. ”
“എന്നാലും എങ്ങനെയാട ഒന്ന് പോയി മുട്ടാ.. ചുമ്മാ ഓവർകോൺഫിഡാൻസിൽ ചാടി കേറി പോയി മിണ്ടിയിട്ട് അവസാനം അവൾ എല്ലാരേം മുന്നിൽ വെച്ച് ഊക്കി വിട്ടാലോ…” അരുൺ ആലോചിച്ചുകൊണ്ട് പറഞ്ഞു..
“യ്യി ബേജാറാവല്ല കോയാ.. നമുക്ക് വഴി ഇണ്ടാക്കാം” എന്നും പറഞ്ഞ് കണ്ണ് ചിമ്മി അരുണിന്റെ തോളിൽ കയ്യിട്ട്കൊണ്ട് മൂന്നുപേരും ക്ലാസ്സിലേക്ക് നടന്നു.