ഉണ്ണി : സോറി സർ.. ഇനി ഉണ്ടാവില്ല..
അരുൺ : അതെ സർ.. ഇനി മുതൽ എന്നും വൈകുന്നേരം പോവുന്ന വഴി പെട്രോൾ അടിച്ചിട്ടേ വീട്ടിൽ കേറത്തുള്ളൂ..
അവന്റെ വർത്തമാനം തീരെ ദഹിക്കാഞ്ഞ മാഷ് അവനെയൊന്നു തുറിച്ചു നോക്കി “അങ്ങനായാൽ നിങ്ങൾക്ക് കൊളളാം”
“ഹാ പിന്നേ… നിങ്ങടെ കൂട്ടത്തിലെ മറ്റവൻ ഇല്ലേ.. മൂന്നാമൻ.. ആ കുരുത്തം കെട്ടവൻ എന്തായാലും നിങ്ങൾക്ക് മുന്നേ ക്ലാസിൽ കേറാനുള്ള സാധ്യതയില്ല..ഞാൻ ഇവിടൊക്കെ തന്നെ ഉണ്ടാകും ..ഇന്നവനെ ഞാൻ തൂക്കിയിരിക്കും..” എന്നും പറഞ്ഞു സർ തിരിച്ചു നടന്നു..
ചിരി അടക്കി പിടിച്ച് അരുണും ഉണ്ണിയും ക്ലാസിലേക്കും വിട്ടു..
ഇന്റർവെല്ലിനാണ് നിയാസ് ക്ലാസ്സിൽ കയറിയത്..
വന്നപാടെ..
“എന്റളിയാ…ഞാൻ ഇന്ന് കോളേജിൽ വണ്ടി കയറ്റിയതും ദാണ്ടേ മുന്നിൽ തന്നെ നിൽക്കുന്നു ആ കുറുക്കൻ നാരായണൻ..ആരെയോ കാത്തിരിക്കുന്നത് പോലെയൊരു നിപ്പ്..
ഞാനാകെ പെട്ടില്ലേ.. ”
അരുൺ : ഹഹഹാ.. എന്നിട്ട് നിന്നെ പൊക്കിയോ..
നിയാസ് : ആര്.. അവൻ എന്നെ തൂക്കാനോ! അതിനുമാത്രമുള്ള അണ്ടിക്കുറപ്പൊന്നും അവനില്ല..
അവനെ കണ്ടതും ഞാൻ വണ്ടി സ്‌കിഡ് ചെയ്തു തിരിച്ചൊടിച്ചു അപ്പുറം റോഡിനു സൈഡിൽ പാർക്ക് ചെയ്ത് മതില് ചാടിയിങ് പൊന്നു.. ”
“ഹ്മ്.. ഭയങ്കരമാണ ആള് ” എന്ന അരുണിന്റെ പെട്ടന്നുള്ള കമന്റ് കേട്ടതും ഉണ്ണിക്ക് വരെ ചിരി പൊട്ടി..
“കുഴപ്പമില്ല.. എന്നെങ്കിലും അവനെ എന്റെ കയ്യിൽ തന്നെ കിട്ടും ” കൈ തിരുമ്മിക്കൊണ്ട് നിയാസ് പറഞ്ഞു
“നിയാസേ.. അയാൾക്ക് നമ്മളെ തൂക്കണേൽ നൂറു കാരണങ്ങൾ ഉണ്ടാക്കാൻ കഴിയും.. നീ എന്തും കാണിച്ചാ അയാളെ തൂക്കാൻ പോകുന്നേ..!”
അരുണിന്റെ ചോദ്യത്തിന് ഒരു കള്ള ചിരിയോടായിരുന്നു നിയാസിന്റെ മറുപടി.
“അതിനുള്ള കൊളുത്ത് അവൻ തന്നെ നമുക്കിട്ടു തരും…
എടാ.. ആ മൈരൻ ഉണ്ടല്ലോ ഒരു ഗിരിരാജ കോഴിയാണ്.. നമ്മുടെ കോളേജിൽ തന്നെ ഒരുപാട് ബാങ്കുകളിൽ അവന് അക്കൗണ്ട് ഉണ്ട് എന്ന് എന്റെ ചിക്ക്സ് വഴി എനിക്ക് ഇൻഫർമേഷൻ കിട്ടിയിട്ടുണ്ട്.. “