‘’ ……ഡാ നിനക്ക് പൊറോട്ടേം എറച്ചീം വേണോ……”
പെട്ടെന്നുണ്ടായ ആവേശത്തിൽ വേണമെന്നവൻ പറഞ്ഞു .വല്ലപ്പോഴും ഒരിക്കൽ ഇത് പോലെ എന്തെങ്കിലുമൊക്കെ അപ്പൂപ്പൻ മേടിച്ചു തരുന്നതാണ് .ഇന്ന് കൂടെ വരാൻ അപ്പൂപ്പൻ വിളിച്ചപ്പോഴും ചെറിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു പക്ഷെ അവനു മേടിച്ചു തരുമോന്നു നേരിട്ട് ചോദിക്കാൻ പേടിയായിരുന്നു .
“……ആ ഡാ രാജപ്പാ ഇവന് പൊറോട്ടയോ ഇറച്ചിയോ എന്താന്നു വെച്ചാ കൊടുക്ക് .”
“……ആ ശരി “
“……ഡാ കുഞ്ഞേ നീ ഇരുന്നു കഴിക്കെടാ ….. വേണ്ടെതെന്താണ് വെച്ചാൽ മേടിച്ചു തിന്നോണം .അപ്പൂപ്പനിപ്പം വരാം……”
എന്ന് പറഞ്ഞു കൊണ്ട് മത്തായി അവിടുന്ന് സൈക്കിളുമെടുത്ത് പോയി .മത്തായി തിരികെ വന്നത് ഒരു പൊതിയുമായിരുന്നു .അപ്പോഴേക്കും ആൽബി ഭക്ഷണമൊക്കെ കഴിച്ചിട്ടു അപ്പൂപ്പനെയും കാത്തിരിക്കുകയായിരുന്നു .
“……ഡാ മതിയോടാ നിനക്ക്……”
“……ഊം മതി……”
“……എന്തൊക്കെ കഴിച്ച്……”
“……പൊറോട്ടേം എറച്ചീം .”
“……മതിയോ……”
അവൻ തല കുലുക്കി
“……ആ രാജാപ്പാ എത്രയായെടാ കൊച്ചച്ചന്റെ……”
“……നൂറ്റിരുപതു …….അല്ല നിങ്ങളാ സമയത്തെവിടെ പോയിരുന്നെന്റെ മത്തായിച്ചാ …….”
കാശു കൊടുത്തു കൊണ്ട് മത്തായി പറഞ്ഞു .
“……ഓ ഹ് ഒന്നുമില്ലെടാ ഉവ്വേ ….. ഞാൻ ഒരു കുപ്പി ജവാൻ മേടിക്കാൻ പോയതാ .തൊമ്മിക്കുഞ്ഞിന്റെ കയ്യിലുണ്ടെന്നു അറിഞ്ഞാരുന്നു …….”
“……അതിനു നിങ്ങളിതൊന്നുമടിക്കില്ലല്ലോ എന്ന് തൊടങ്ങി……”
“……എടാ ഇതെനിക്കല്ല എന്റെ കാളക്കുട്ടനാ അവനിതു ഇച്ചിരെ കലക്കിക്കൊടുത്താൽ പിന്നെ ചേർപ്പിക്കുമ്പം നല്ല ഉശിരാ …….”
എന്നും പറഞ്ഞു കൊണ്ട് മത്തായി ആൽബിയെയും വിളിച്ച് അവിടുന്നിറങ്ങി .സൈക്കിളിൽ അവനെ പുറകിലിരുത്തി മത്തായി വീട്ടിലെത്തിയപ്പോൾ സമയം ഏഴര കഴിഞ്ഞിരുന്നു .അപ്പോഴും തങ്കച്ചൻ എത്തിയിരുന്നില്ല
“……അവനിതു വരെ എത്തിയില്ലെടി “
“……ഓ ഇല്ലാപ്പച്ചാ .വരാറാവുന്നതല്ലേ ഉള്ളൂ “
“……അല്ലാ ഇതെന്തുവാ കുപ്പിയോ .”
“……ആന്നെടി കൊച്ചെ .മ്മടെ കാളക്കുട്ടന് വേണ്ടി മേടിച്ചതാ …നാളെ കലക്കിക്കൊടുക്കാം നീ ഇതങ്ങോട്ടു വെച്ചെരെ .”
മത്തായി ഒന്ന് കണ്ണിറുക്കിക്കാണിച്ചപ്പോൾ അവളൊന്നു പുഞ്ചിരിച്ചു കൊണ്ട് അകത്തേക്കു കൊണ്ട് പോയി വെച്ചു.
“……ഡാ ആൽബീ നിന്നെ ഇറച്ചി മണക്കുന്നല്ലോടാ …..അപ്പൂപ്പൻ വല്ലോം മേടിച്ചു തന്നോ “