“കാര്യം എന്താണെന്ന് ആര്യ ചേച്ചി പറഞ്ഞപ്പോൾ ആണ് എനിക്ക് മനസിലായത്, എന്നാലും എന്നെ പൊട്ടൻ എന്നൊന്നും വിളിക്കേണ്ട കെട്ടോ”
“ഇല്ലേ .. ഇനി പിണങ്ങേണ്ട ഇതു പോലുള്ള കാര്യങ്ങൾക്ക്. അറിയില്ലാത്തത് ഞാൻ പറഞ്ഞു തരാം പോരെ”
“ഉം”
മഴക്കാലം..
അമ്പിളിയുടെ വീട്ടിൽ നിന്നും ബസിറങ്ങി വരുമ്പോൾ ആര്യചേച്ചിയുടെ വീട്ടിലേയ്ക്ക് വരുവാൻ എളുപ്പമാർഗ്ഗം ഒന്നുകിൽ എന്റെ വീടിന്റെ പിന്നിലൂടുള്ള വഴിയെ വരികയോ, അല്ലെങ്കിൽ മുൻപ് അർച്ചനയും ഞാനുമായി സന്ധിച്ചിരുന്ന റബ്ബർ പുര ഉള്ള പറമ്പിലേയ്ക്ക് കുത്തുകല്ലുകൾ കയറി വരികയോ ചെയ്യുന്നതായിരുന്നു.
സാദാരണ മഴക്കാലത്ത് വെള്ളം ഉയർന്ന് കഴിഞ്ഞാൽ മാത്രമാണ് ആ വഴിക്ക് ആരെങ്കിലും വന്നിരുന്നത്.
അമ്പിളി എന്നെ ഫോൺ ചെയ്തിരുന്നു. അധിക സമയമൊന്നും സംസാരിക്കാൻ സാധിക്കുമായിരുന്നില്ല. ഒന്നാമത് ഇന്നത്തെ കാലമല്ല. ഒരേ എക്സ്ചേഞ്ചിന്റെ കീഴിലാണെങ്കിൽ ലോക്കൽ വിളിക്കുന്നത് എത്ര സമയം ആയാലും ഒരു കോളിന്റെ കാശേ ആകുമായിരുന്നുള്ളൂ. പക്ഷേ അന്ന് പെൺകുട്ടികളും ആൺകുട്ടികളും ദീർഘനേരം ഫോൺ ചെയ്യുന്നതൊന്നും ഒരു വീട്ടിലും അനുവദിച്ചിരുന്നില്ല.
അതിനാൽ ആര്യയുടെ വിശേഷങ്ങളും, എന്റെ മറ്റ് ചെയ്തികളും അറിയാൻ അമ്പിളി വിളിക്കുന്നു എന്ന വ്യാജേന സ്വൽപ്പ സമയം ഫോൺ അറ്റെന്റു ചെയ്യാനേ എനിക്കാകുമായിരുന്നുള്ളൂ.
സംസാരമൊക്കെ പ്രേമപുരസരം ആയിരുന്നു.
“നീ ആര്യയെ ബസിറങ്ങി വരുമ്പോൾ കൂട്ടാൻ പോകാറുണ്ടായിരുന്നല്ലോ?, എന്നേയും കൂട്ടാൻ വരുമോ?” ഒരു ദിവസം അമ്പിളി ചോദിച്ചു.
“ഞാൻ വരാം”
“ഇപ്പുറത്തെ വഴി മതി, ബാക്കി എല്ലായിടത്തും വെള്ളമാണ്” അമ്പിളി പറഞ്ഞു.
“ശരി ചേച്ചി”
“എന്നെ ചേച്ചി എന്ന് വിളിക്കുന്നത് നിർത്താമോ?”
“പിന്നെ?”
“അമ്പിളി എന്ന് വിളിക്ക്”
“അത് വേണോ?”
“ഉം”
“ആര്യചേച്ചി കേട്ടാൽ?”
“ഓ അവൾക്ക് കുഴപ്പമൊന്നുമില്ല, ഞാൻ പറഞ്ഞോളാം”
“ഇന്ന് അമ്പിളി വരുന്നുണ്ടോ?”
“ഉം 11 : 15 “ചേറ്റുതോട്ടിലിന്” ”
ഞങ്ങളുടെ മുന്നിലൂടെ പോകുന്ന ബസുകളിൽ ഒന്നായിരുന്നു “ചേറ്റുതോട്ടിൽ”.