അവൻ എങ്ങോട്ട് പോവാൻ ആണ്…. അവൾ ചോദിച്ചു….
എനിക്കറിയില്ല ഡീ അവൻ എന്തൊക്കെ ആണ് ഈ കാണിച്ചു കൂട്ടുന്നത്……
പിന്നെ ഞാൻ നിങ്ങളോട് ഒരു കാര്യം പറയാം ഞാൻ ഒരു കാര്യം ചെയ്യാൻ പൊവാ ഫുൾ സപ്പോർട്ട് വേണം കേട്ടോ….
എന്ത് കാര്യം ആ. .
അതൊക്കെ പറയാം…. ഇത് വിജയിച്ചാൽ ദെ ഇവൾടെ കരച്ചിൽ എങ്കിലും തീരും… അമൃതയെ കാണിച്ചു കൊണ്ട് അമർ പറഞ്ഞു… ശെരി നിങൾ കഴിച്ചോ… ഇല്ല എന്ന വാ … പോവാം അമർ അവരെ വിളിച്ചു…. . ഞാൻ ഇല്ല നിങൾ പോയി കഴിച്ചോ അമൃത പറഞ്ഞു….
ഡീ വാടി ചുമ്മാ വേഷംകെട്ട് കാണിക്കാതെ… നിൻ്റെ പ്രശ്നം ഞങൾ സോൾവ് ചെയ്യും എന്താ പോരെ… നീ ഇപ്പൊ വന്ന് കഴിക്ക് …വാ
അവൻ അവളെയും ചേർത്ത് പൊടിച്ച് കൊണ്ടുപോയി…. വിളമ്പി കൊടുത്തു….
നിങൾ കഴിക്കു ഞാൻ ആൻ്റിയെയും അങ്കിളിനെയും വിളിച്ചിട്ട് വരാം….
ആൻ്റി വാ കഴിക്കാം എനിക്ക് വേണ്ട നീ പോയി കഴിക്ക്… ഹേയ് എന്താ ആൻ്റി ഇത് …. ടാ നീ പറ ഞാൻ ചെയ്തത് അത്ര വലിയ തെറ്റാണോ… ആൻ്റി ചോദിച്ചു
ഒരിക്കലും അല്ല നിങ്ങൾക്ക് കര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു. അല്ലോ…
ഇപ്പൊ ആൻ്റി അതൊന്നും അലോചികണ്ട… വന്നു കഴിക്ക് .. വാ.. ഞാൻ ശെരി ആകാം എന്നെ വിശ്വസിക്ക് … ഏറ്റലോ…. ആന്ന്… ഒന്ന് ചിരിക്ക്….വാ പോവാം….
എന്താ നീ ചെയ്യാൻ പോവുന്നത്… കഴിച്ച് കൊണ്ടിരിക്കെ അങ്കിൾ ചോദിച്ചു…. അത് ഇവിടെ ആരെങ്കിലും ഉണ്ടോ … അമർ ചോദിച്ചു… ഇല്ല എന്താടാ… അല്ലാ അവരൊക്കെ എവിടെ..അമൃതയുടെ അച്ഛനും അമ്മയും
അവർ ഒക്കെ അനിയൻ്റെ വീട്ടിൽ അപ്പുറത്ത് ഉണ്ട്… ശെരി ശെരി….
എന്നാ നിങൾ കേട്ടോ എൻ്റെ പ്ളാൻ ആണ് ആക്സിഡൻ്റ് ഡ്രാമ… ആക്സിഡൻ്റ് ഡ്രാമയോ നീ തെളിച്ച് പറ.. ..മാമൻ പറഞ്ഞു…
അതായത് ഇവിടെ അങ്കിൾ ഡിപ്രഷനിൽ കള്ള് കുടിച്ച് വണ്ടി ഓടിച്ച് ആക്സിഡൻ്റ് ആവുന്നു… അതൊന്നും വേണ്ട വെറുതെ അറമ്പറ്റി പോവും ആൻ്റി അത് മുടക്കി….. എന്ന പിന്നെ നിങൾ തന്നെ എന്തെങ്കിലും ഒന്ന് പറ…