കേട്ടല്ലോ. കേട്ടില്ലേ എനിക്ക് പോലും ഇന്ദ്രനെ മനസ്സിലാക്കാൻ കഴിയാത്തതിൽ ലേജ്ജ തോന്നുന്നു.. അമർ അതും പറഞ്ഞ് ഞാൻ വീട്ടിൽ പോവാ എന്ന് പറഞ്ഞ്. അവിടെ നിന്ന് പോയി…..
ടാ ഇവിടെ വാ കൃഷ്ണ ആൻ്റി. അമറിനെ വിളിച്ചു….
ടാ മോനെ നീ പറഞ്ഞത് ഒക്കെ സത്യം തന്നെ നീ ഇവിടെ ഇരിക്ക് ഈ സമയത്ത് നീയും കൂടെ പോയാ എങ്ങനെ ആണ് മോനെ…എല്ലാത്തിനും കാരണം ഇങ്ങേരുടെ എടുത്ത് ചാട്ടം ആണ് ആൻ്റി അങ്കിളിനെ കുറ്റം പറഞ്ഞു….
ടാ നീ അവനോട് വരാൻ പറ… എങ്ങനെ ആൻ്റി എവിടുന്ന് വിളിക്കാൻ ഫോണും ഇല്ല…. അമർ പറഞ്ഞു…..
ഞാൻ ഒന്ന് നോക്കട്ടെ അവൻ പൊറത്തോട്ട് പോയി..
അമർ ദീപുവിനെ വിളിച്ച് ചോദിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു…. അവൻ അവൻ്റെ രീതിയിൽ നോക്കാം എന്ന് പറഞ്ഞു… പിന്നെ മായയെയും വിളിച്ച് നോക്കി… അവൾക്കും ഒരു അറിവും ഇല്ല..
സമയം പിന്നെയും നീങ്ങി…. അമൃത ഒരു സമാധാനവും ഇല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു….
ഇന്ദ്രൻ്റെ മുറിയുടെ മുന്നിൽ എത്തിയപ്പോ പെട്ടന്ന് അവൾ ഒന്ന് നിന്നു…
അവൻ്റെ അവിടെ വച്ചിരിക്കുന്ന ഷർട്ട് എടുത്ത് അവള് ഒന്ന് നോക്കി പിന്നെ അതിനെ തൻ്റെ മാറോട് ചേർത്ത് പൊട്ടി പൊട്ടി കരഞ്ഞു… അതിൽ ഇന്ദ്രൻ്റെ സ്നേഹവും മണവും ഉള്ളതായി അവൾക്ക് തോന്നി…. ആ ഷർട്ടും പിടിച്ച് അവൾ തേങ്ങൽ അടിച്ച് അവിടെ കിടന്നു…
പെട്ടന്ന് ആണ് ഇന്ദ്രൻ അങ്ങോട്ടേക്ക് വന്നത് അവനെ കണ്ടതും അവൾ ഓടി പോയി കെട്ടി പൊടിച്ച് കരഞ്ഞു… ഒരു ചിരി മാത്രം സമ്മാനിച്ച് ഇന്ദ്രൻ അവളുടെ മുഖത്തിനെ ഇരു കൈകളാലും കൊരി എടുത്തു… എന്തിനാ കരയുന്നെ എൻ്റെ കുട്ടി അവൻ ചോദിച്ചു.. നീ എന്നെ വിട്ട് എങ്ങോട്ട് പോയത് ….
ഞാൻ ഇപ്പൊ വന്നില്ലേ ഇനി ഞാൻ എൻ്റെ കുട്ടുവിനെ വിട്ട് എങ്ങോട്ടും പോവില്ല …
കുട്ടു അത് തന്നെ ഇന്ദ്രൻ മാത്രം വിളിച്ചിരുന്ന ഓമന പേരാണ് അവൾ ഒരു നിമിഷം ഇന്ദ്രനുമായി ഉള്ള തൻ്റെ മധുരം നിറഞ്ഞ കുട്ടികാലം അവളുടെ ഓർമയിൽ വന്നു….