അവളുടെ കഴുത്തിലെ ആ ചെറിയ പുള്ളിയും പിന്നെ വിയർപ്പ് പൊടിഞ്ഞു നിൽക്കുന്ന കഴുത്തും എല്ലാം കൂടെ ആയപ്പോ തന്നെ വേറേ എന്തെങ്കിലും വേണോ….
തന്നെ ചുംബിക്കാൻ വരുന്ന ഇന്ദ്രനെ കണ്ണുകൾ അടച്ച് അവൾ വരവേറ്റു…. ചുമരിൽ ചാരി കണ്ണുമടച്ച് നിൽകുന്ന അമൃത പെട്ടന്ന് കണ്ണുകൾ തുറന്നപ്പോ കണ്ടത് തന്നെ നോക്കി ചിരിക്കുന്ന ഇന്ദ്രനെ ആണ്….
എന്നാലും പ്രതീക്ഷിച്ചത് കിട്ടാത്ത അവളുടെ മുഖഭാവത്തിൽ വേക്തം ആയി കാണാം….
അവൻ്റെ കവിളത്തേ ചുവന്ന പാട് കണ്ടത്…. അവൾ അതിൽ ഒന്ന് തൊട്ട് നോക്കി .. നിനക്ക് വേദന ഉണ്ടോ ഇല്ല നല്ല സുഖം.. അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു….
എന്നാലും ഞാൻ കാരണം നീ എന്തൊക്കെ അനുഭവിച്ചു കഴിഞ്ഞു കണ്ണാ…
അവൾ കരയാൻ തുടങ്ങി…..
ടാ ടാ അമൃത എഴുന്നേൽക്കാൻ അമൃത മഹാലക്ഷ്മി അവളെ കുലുക്കി വിളിക്കുവാണ്….
എന്താ എന്താ സ്വപ്നത്തിൻ നിന്ന് ഉണർന്ന അവൾ ഇന്ദ്രൻ ഇന്ദ്രൻ എവിടെ ഇന്ദ്രനെ അന്വേഷിച്ചു… .ഇന്ദ്രൻ വരും ഇന്ദ്രൻ വരും പേടിക്കണ്ട മഹ അവളെ ആശ്വസിപ്പിച്ചു….
സ്വപ്നം ആണ് എന്ന തിരിച്ചറിവ് അവളിൽ പിന്നെയും ഒരു ചെറു നീറ്റൽ സൃഷ്ടിച്ചു… ഇപ്പോഴാണ് കേട്ടോ അമർ എല്ലാ കാര്യങ്ങളും പറഞ്ഞത്… ഞാനും കാര്യങ്ങൾ അറിയാതെ തന്നെ തെറ്റിദ്ധരിച്ചു… അവൾ തുടർന്നു… എല്ലാം ശെരി ആവും നീ പേടിക്കണ്ട… ഇന്ദ്രൻ വന്നോളും…. മഹാലക്ഷ്മി പറഞ്ഞു അവസാനിപ്പിച്ചു..
താഴെ എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ലാതെ ഒരെയോരു മകനെ തിരിച്ചറിയാൻ കഴിയാതെ അവൻ്റെ മനസ്സ് നോവിച്ചതിൻ്റെ വിഷമത്തിൽ ഇരിക്കുന്ന ഇന്ദ്രൻ്റെ അച്ഛനും അമ്മയും ..
സ്വന്തം കൂടപ്പിറപ്പിനെ കാണാതായ വിഷമം പേറി നടക്കുന്ന അമർ … തങ്ങളുടെ സ്വാർഥത മൂലം ആണോ ഇന്ദ്രൻ വീട് വിട്ടു പോയത് എന്ന ഒരു jജാള്യതയുമായി ഇരിക്കുന്ന അമൃതയുടെ മാതാപിതാക്കൾ…..
അങ്ങനെ തൻ്റെ മകനെ കുറിച്ച് ഒന്നും അറിയാതെ ഇന്ദ്രൻ്റെ പപ്പക്ക് നല്ല വിഷമം ഉണ്ടായിരുന്നു.. അയാൾ ഉറക്കം നഷ്ടപ്പെട്ട ഒരു ഭ്രാന്തനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. അല്ലെങ്കിലും സ്നേഹം പുറത്ത് കാണിക്കാത്ത ഡിവങ്ങൾ ആണല്ലോ അച്ഛന്മാർ….