ഇതെല്ലാം കണ്ടുകൊണ്ട് ഇന്ദ്രൻ്റെ അമ്മ താൻ കാരണം ആണ് തൻ്റെ മകൻ വീട് വിട്ട് പോയത് എന്ന് വിശ്വസിച്ച് വിതുമ്പി കൊണ്ട് ബെഡിൽ ഇരിക്കുന്നു….. . . . ടാ ഇന്ദ്ര എന്താ ശെരിക്കും പ്രശ്നം ദീപു തൻ്റെ അരികിൽ ഇരുന്ന് ബീർ അടിക്കുന്ന ഇന്ദ്രനോട് ചോദിച്ചു …
പറയാൻ ആണെങ്കിൽ ഒരുപാട് ഉണ്ടേടാ അവൻ പറഞ്ഞു…
എടാ അമർ എന്നെ. വിളിച്ചോണ്ട് ഇരിക്കുവാ …ദീപു പറഞ്ഞു….
വേണ്ട എടുക്കണ്ട . അവന് വല്ല സംശയവും തോന്നിയ പിന്നെ നേരെ ഇങ്ങോട്ട് വരും എൻ്റെ ഉള്ള മനസമാധാനം കൂടെ പോവും …. ഞാൻ പറഞ്ഞു നീ ആ ഫോൺ അങ്ങ് ഓഫ് ആക്കി വക്ക് ….
ഇതേ സമയം ദീപുവിൻ്റെ ഫോൺ സ്വിച്ച് ഓഫ് ആണ് മിക്കവാറും അവൻ അവിടെ തന്നെ ഉണ്ടാവും. …. ഒന്ന് പോയാലോ…. അമർ മനസ്സിൽ ചിന്തിച്ചു….
മാമാ മാമാ എന്താടാ അവൻ്റെ വല്ല വിവരവും ഉണ്ടോ….
ഇല്ല മാമ …പക്ഷേ ഒരു ചെറിയ സംശയം ഉണ്ട് ഞാൻ ഒന്ന് പോയി നോക്കട്ടെ അമർ പറഞ്ഞു… ഈ രാത്രിയിൽ ഒറ്റക്ക് വേണ്ട ഞാനും വരാം…
വേണ്ട മാമ മാമൻ ആൻ്റിയുടെ കൂടെ ഇരിക്ക്….
അതെ ഞാൻ ഇപ്പൊ തന്നെ ഇറങ്ങുവാണ്…. എന്ന കാറിൻ്റെ കീ കൈയ്യിൽ ഇല്ലെ … മാമൻ ചോദിച്ചു… വേണ്ട മാമ ഞാൻ ഹരിടെ ബയിക്ക് എടുത്തോളാം ….
ടാ ഇത് വച്ചോ വല്ല അവശ്യവും വരും …… കുറച്ച് രൂപ മാമൻ തന്നു വേണ്ട മാമ എൻ്റെ കൈയിൽ ഉണ്ട്…..
വെച്ചോ ടാ പിന്നെ നോക്കി പോണം ശെരി ….. സൂക്ഷിച്ച് പോ….
ഇതേ സമയം ഇന്ദ്രൻ അളിയാ നമ്മക്ക് 10 ദിവസം എങ്ങോട്ടെങ്കിലും പോയാലോ…. അപ്പോ ക്ലാസ്.ദീപു ചോദിച്ചു … . ഓ പിന്നെ അല്ലെങ്കിൽ നമ്മൾ ക്ലാസ്സിൽ കയറിയ പോലെ… ഞാൻ പറഞ്ഞു…. അതും ശെരി ആണ് എന്ന പിന്നെ അങ്ങ് തെറിക്കുവല്ലെ ദീപു പറഞ്ഞു….